പയ്യന്നൂർ: കാർ സ്കൂട്ടറിൽ ഇടിച്ച് വ്യാപാരിയായ യുവതി മരിച്ചു. മാത്തിൽ വടശ്ശേരി മുക്കിലെ ടി.വി ഷീന (37) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 7 മണിയോടെ കിണർ മുക്കിൽവച്ചാണ് അപകടം നടന്നത്. അമിത വേഗത്തിൽ എത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പരിയാരം കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചീമേനിയിലെ ന്യൂട്രീഷൻ സ്ഥാപനത്തിൻ്റെ ഉടമയാണ് ടി.വി.ഷീന. ഭർത്താവ്: കെ.എ ബിജു (കെ എസ് ആർ ടി സി പയ്യന്നൂർ ഡിപ്പൊ). എ.വി രവീന്ദ്രന്റെയും
ലളിതയുടെയും മകളാണ്. മക്കൾ: ടി.വി ആർദ്ര, ലക്ഷ്മി. സഹോദരങ്ങൾ: വിനീത്, പ്രസൂന, ദേവാഞ്ജന.








