പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം മറ്റൊരു പെണ്‍കുട്ടിയെ കൂടി ബലാത്സംഗം ചെയ്തു; യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഛത്ര: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത 22 കാരനെ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. സംഭവത്തില്‍ എട്ടുപേര്‍ പിടിയിലായി. ജാര്‍ഖണ്ഡ് ഛത്ര ജില്ലയില്‍ ആണ് സംഭവം. ഞായറാഴ്ചയാണ് യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മറ്റൊരു പീഡനക്കേസില്‍ ജയിലിലായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയാണ് വീണ്ടും കുറ്റകൃത്യം നടത്തിയത്. വീടിനു പുറത്തേക്കിറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് സംഭവം വീട്ടുകാരോട് പറയുകയായിരുന്നു. ഇതോടെ തൊട്ടടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന പ്രതിയുടെ വീട്ടിലേക്ക് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും എത്തി. വീട്ടിനകത്ത് ഇരിക്കുകയായിരുന്ന ഇയാളെ വലിച്ചിഴച്ചുകൊണ്ടുപോയി കല്ലുകളും വടികളും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു. ഉടന്‍ തന്നെ പൊലീസെത്തി യുവാവിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈ മേഖലയില്‍ കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പാടാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 8 പ്രതികളെ അറസ്റ്റ് ചെയ്തതായി തണ്ട്വ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ പ്രഭാത് രഞ്ജന്‍ ബര്‍വാര്‍ പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സുഹൃത്തിന്റെ 16കാരിയായ മകളെ പീഡിപ്പിച്ച സ്നേഹ മെർളിൻ അറസ്റ്റില്‍; മാത്തിലിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് മേല്‍പ്പറമ്പ് പൊലീസ് പിടികൂടിയത് 5 പോക്‌സോ കേസുകളില്‍ പ്രതിയായ 25കാരിയെ
Scroll to top

You cannot copy content of this page