ടാറ്റാ പറഞ്ഞുപോയ സൂംബ ഡാന്‍സ് ടീച്ചര്‍ ഇനി വരില്ല; കണ്ണീരിലാണ്ട് ചീമേനി

കാസര്‍കോട്: ”നാളെ വൈകുന്നേരം മൂന്നു മണിക്ക് നമുക്ക് വീണ്ടും കാണാം. എല്ലാവരും കൃത്യസമയത്ത് തന്നെ എത്തണം. എന്നാല്‍ മാത്രമേ സൂംബാ ഡാന്‍സിന്റെ പരിശീലനം നല്ല രീതിയില്‍ നടത്താന്‍ കഴിയൂ”- ഇങ്ങനെ പറഞ്ഞ് കൈവീശിയാണ് മാത്തില്‍ വടശ്ശേരി മുക്കിലെ ടി വി ഷീന (37) ചീമേനിയില്‍ നിന്നു ഇന്നലെ രാത്രി ഏഴേകാല്‍ മണിയോടെ തന്റെ ഇലക്ട്രിക് സ്‌കൂട്ടറില്‍ യാത്ര തിരിച്ചത്. തൊട്ടു പിന്നാലെ യാണ് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ആ വാര്‍ത്ത എത്തിയത്. ഇലക്ട്രിക് സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഷീനയുടെ ജീവന്‍ പൊലിഞ്ഞുവെന്നായിരുന്നു വാര്‍ത്ത. കേട്ടവര്‍, ആദ്യമത് വിശ്വസിച്ചില്ല. കേട്ടത് ഒരിക്കലും നേരാവരുതെന്ന് എല്ലാവരും പ്രാര്‍ത്ഥിച്ചു. പക്ഷെ പ്രിയപ്പെട്ട സൂംബ ഡാന്‍സ് ടീച്ചര്‍ അപകടത്തില്‍ മരിച്ചുവെന്ന് വാര്‍ത്ത അവര്‍ക്കെല്ലാം ഒടുവില്‍ ഉള്‍ക്കൊള്ളേണ്ടിവന്നു.
ചീമേനിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ന്യൂട്രിഷ്യന്‍ സ്ഥാപനത്തിന്റെ ഉടമയാണ് ഷീന. ഇതിനിടയില്‍ സൂംബ ഡാന്‍സ് പരിശീനത്തിനും സമയം കണ്ടെത്താറുണ്ട്.
സിപ്റ്റ(ചീമേനി പീപ്പിള്‍സ് തിയേറ്റേര്‍സ് അസോസിയേഷന്‍)യുടെ നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 22ന് നടക്കുന്ന സൂംബാ ഡാന്‍സിന്റെ പരിശീലകയാണ് ഷീന. ഇന്നലെ (ചൊവ്വ) പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. പരിപാടി അവതരിപ്പിക്കുവാന്‍ ദിവസങ്ങള്‍ മാത്രമേ ഉള്ളൂവെന്നും നാളെ (ബുധന്‍) നടക്കുന്ന പരിശീലനത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും പറഞ്ഞാണ് ടീച്ചര്‍ ടാറ്റാ പറഞ്ഞ് യാത്ര തിരിച്ചത്. പക്ഷെ വൈകാതെയാണ് ടീച്ചര്‍ അപകടത്തില്‍ പൊലിഞ്ഞതായുള്ള നടുക്കുന്ന വിവരം എത്തിയത്-സൂംബ ഡാന്‍സ് സംഘാംഗമായ യുവതി കണ്ണീരൊഴുക്കിക്കൊണ്ടു പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജില്‍ നടക്കുന്ന പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സുഹൃത്തിന്റെ 16കാരിയായ മകളെ പീഡിപ്പിച്ച സ്നേഹ മെർളിൻ അറസ്റ്റില്‍; മാത്തിലിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് മേല്‍പ്പറമ്പ് പൊലീസ് പിടികൂടിയത് 5 പോക്‌സോ കേസുകളില്‍ പ്രതിയായ 25കാരിയെ
Scroll to top

You cannot copy content of this page