പി പി ചെറിയാൻ
ഒഹായോ: ഒഹായോയിൽ 11 വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിലെ പ്രതിയെ, ടിക്ടോക്കിലൂടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വീട്ടിൽ വരുത്തി വെടിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പിതാവിനെ അറസ്റ്റു ചെയ്തു . മാലിക ചാൻഡ്‌ലർ (31) ആണ് ഡീഗോ മോണ്ടോയ ഗോൺസാലെസ് (11) എന്ന കുട്ടിയെ വെടിവെച്ചത്.
മകളുടെ ഫോണിൽ പീഡന ദൃശ്യങ്ങൾ കണ്ടെത്തിയതിനെ തുടർന്ന്, പിതാവ് മാലിക ചാൻഡ്‌ലർ ടിക്ടോക്കിൽ മകളുടെ പേരിൽ വ്യാജ ചാറ്റ് നടത്തി പ്രതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
പ്രതി പോക്കറ്റിൽ നിന്ന് തോക്ക് എടുക്കാൻ ശ്രമിച്ചതായി സംശയിച്ചതിനെ തുടർന്ന് സ്വയം പ്രതിരോധത്തിനായാണ് വെടിവെച്ചതെന്ന് ചാൻഡ്‌ലർ പൊലീസിനോട് പറഞ്ഞു. വെടിവെപ്പിൽ പരിക്കേറ്റ ഡീഗോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബലാത്സംഗം ഉൾപ്പെടെയുള്ള വിവിധ കുറ്റങ്ങൾ ചുമത്തി ഡീഗോ മോണ്ടോയ ഗോൺസാലെസിനെതിരെ ഗ്രാൻഡ് ജൂറി കുറ്റപത്രം സമർപ്പിച്ചു. പ്രതിയുടെ ഫോണിൽ നിന്ന് കുട്ടികൾക്കെതിരായ അതിക്രമങ്ങളുടെ മറ്റ് ദൃശ്യങ്ങളും പ്രോസിക്യൂഷൻ കണ്ടെത്തിയിട്ടുണ്ട്.








