മംഗളുരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദനം; ആറു പേര്‍ക്കെതിരെ കേസ്

മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന്റെ പേരിൽ മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികളെ ക്രൂരമായി റാഗ് ചെയ്തു. മംഗളൂരുവിലെ ശ്രീനിവാസ കോളേജിലാണ് വിദ്യാർത്ഥികൾക്കുനേരെ അക്രമം നടന്നത്. ഒന്നാം വർഷ വിദ്യാർത്ഥികളായ ആദർശ്, ജസിൻ ഖാദർ എന്നിവരാണ് റാഗിങ്ങിനിരയായത്. പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുജ്ജാരകെരേയിലുള്ള ചായക്കടയ്‌ക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. മർദിച്ചതും മലയാളി വിദ്യാർത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം. പരാതിയിൽ പാണ്ഡേശ്വർ പൊലീസ് കേസെടുത്തു. പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. റാഗിങ് വകുപ്പിലെ നിയമങ്ങൾ ചുമത്തിയാണ് ലോജിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. രണ്ടാം …

ഗവൺമെന്റ് ആശുപത്രികളിൽ ചികിത്സ നേടാൻ സ്ഥിരം യൂണിക് ഹെൽത്ത് ഐഡ ന്റിറ്റി കാർഡ് നിർബന്ധം

കാസർകോട് : ഇനി മുതൽ ഗവൺമെന്റ് ആശുപത്രികളിൽ ചികിത്സ നേടാൻ സ്ഥിരം യൂണിക് ഹെൽത്ത് ഐഡ ന്റിറ്റി കാർഡ് നിർബന്ധമാക്കി. ഇതിനു ഓരോരുത്തരും സ്വന്തമായി യൂ എച്ച് ഐ ഡി ഉണ്ടാ ക്കേണ്ടതാണ്. ആശുപത്രികളിൽ ഒ പി ടിക്കറ്റ് എടുക്കുമ്പോൾ യൂ എച്ച് ഐ ഡി ഉപയോഗിച്ച് ചികിത്സ പ്രയോജനപ്പെടുത്തേണ്ടതാണ്. യു. എച്ച്.ഐ.ഡി. നമ്പർ കിട്ടുന്നതിന് താഴെ കാണുന്ന ലിങ്കിൽ പോയി നിർദേശങ്ങൾ പിൻതുടരണം.ആധാർ നമ്പറും നിലവിൽ ഉപയോഗിക്കുന്ന ഫോൺ നമ്പരും ആവശ്യമാണ്.https://ehealth.kerala.gov.in/portal/uhid-reg

ചിത്താരിയിൽ വ്യാപാരി കടയിൽ കുഴഞ്ഞുവീണ് മരിച്ചു

കാസർകോട്: വ്യാപാരി കടയിൽ കുഴഞ്ഞുവീണ് മരിച്ചു. ചിത്താരി കല്ലിങ്കാലിലെ അനാദി കടയുടമയും കോൺഗ്രസ് പ്രവർത്തകനുമായ വളപ്പിൽ രാജൻ (52)ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് സംഭവം. കല്ലിങ്കാലിലെ അനാദി കട തുറന്ന് സാധനങ്ങൾ എടുത്തു വയ്ക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയി ലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാഞ്ഞങ്ങാട് അനശ്വര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്.പരേതനായ വളപ്പിൽ കുട്ട്യൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ സി. എച്ച്. വിനീത് (പൂച്ചക്കാട് ). മക്കൾ: തീർത്ഥ, തന്മയ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരി: ഗീത.

റോഡരികിലെ കാടുകളും മരക്കൊമ്പുകളും അപകടഭീഷണി: അടിയന്തര നടപടി വേണമെന്ന് കുമ്പളപ്പള്ളി സ്‌കൂള്‍ പി.ടി.എ

കരിന്തളം: റോഡരികില്‍ അപകടാവസ്ഥയില്‍ വളര്‍ന്നു കിടക്കുന്ന കാടുകളും മരച്ചില്ലകളും ഉടന്‍ വെട്ടിമാറ്റണമെന്ന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ യു.പി സ്‌കൂള്‍ പി.ടി.എ ആവശ്യപ്പെട്ടു. റോഡ് അരുകിലെ കാടുകള്‍ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി. മരക്കൊമ്പുകള്‍ തട്ടി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കേടുപാടു സംഭവിക്കുന്നു. വാഹനങ്ങള്‍ക്ക് പരസ്പരം സൈഡ് നല്‍കാനോ സുരക്ഷിതമായി തിരിയാനോ പോലും കഴിയാത്ത സ്ഥിതിയാണുള്ളതെന്നു യോഗം ആരോപിച്ചു.പി.ടി.എ പ്രസിഡന്റ് ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.പി. ബൈജു ഉദ്ഘാടനം ചെയ്തു. …

കര്‍ക്കിടവാവ് 12ന്; പിതൃതര്‍പ്പണത്തിനൊരുങ്ങി തീര്‍ത്ഥ സ്‌നാനങ്ങള്‍

കാസര്‍കോട്: കര്‍ക്കിടക വാവ് ദിവസം നടത്തി വരുന്ന പിതൃതര്‍പ്പണത്തിന് തീര്‍ത്ഥ സ്‌നാനങ്ങള്‍ ഒരുങ്ങി.ദക്ഷിണ കാശി എന്നറിയപ്പെടുന്ന തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തില്‍ ബലിതര്‍പ്പണം 12നു രാവിലെ 5.30ന് ആരംഭിക്കും. മേല്‍ശാന്തി നവീന്‍ ചന്ദ്ര കായര്‍ത്തായ, പുരോഹിതന്‍ രാജേന്ദ്ര അരളിത്തായ എന്നിവരുടെ നേതൃത്വത്തില്‍ ഇരുപതോളം കര്‍മ്മികള്‍ ബലിതര്‍പ്പണത്തിനു നേതൃത്വം നല്‍കും. ഭക്തജനങ്ങള്‍ക്കു കുടിവെള്ളം ലഘുഭക്ഷണം, പൊലീസ്- കോസ്റ്റ് ഗാഡ്- ഹെല്‍ത്ത് വിഭാഗങ്ങളുടെ സേവനം, ഗതാഗത സൗകര്യം എന്നിവയും ഏര്‍പ്പെടുത്തുന്നുണ്ട്.തൃക്കണ്ണാടിനു പുറമെ ചട്ടഞ്ചാല്‍ മഹിഷമര്‍ദ്ദിനി ക്ഷേത്രം ത്രിവേണി, നീലേശ്വരം മരക്കാപ്പു …

കള്ളാറിലെ കോണ്‍ഗ്രസ് നേതാവ് ബി.കെ മുഹമ്മദ് ബോവിക്കാനം അന്തരിച്ചു

പനത്തടി: കള്ളാറിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ബി.കെ. മുഹമ്മദ് ബോവിക്കാനം(75) അന്തരിച്ചു. മുന്‍ കള്ളാര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. എംഎല്‍എ കെ നീലകണ്ഠന്‍, ഷൈജു ഓട്ടപ്പള്ളി, ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, കള്ളാര്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് വി ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് കെ രജിത തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മുഹമ്മദിന്റെ വീട്ടിലെത്തി. കള്ളാര്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടന്നു.പരേതരായ അബ്ദുല്‍ ഖാദറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: റമീസ് ജാസ്മീന്‍, അജ്‌നാസ്. മരുമകന്‍: സാദിഖ്. …

രാജപുരം സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായി

കാസര്‍കോട്: രാജപുരം സ്റ്റേഷനില്‍ ജോലിചെയ്യുന്ന പൊലീസുകാരനെ കാണാതായതായി പരാതി. അട്ടേങ്ങാനം പോര്‍ക്കളം കപ്പണ സ്വദേശി സാംസനലി(27)നെയാണ് കാണാതായത്. കാസര്‍കോട് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സിവില്‍ പൊലീസ് ഓഫീസറായ സാംസനല്‍ രാജപുരത്താണ് ഡ്യൂട്ടിചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ പതിവുപോലെ ഡ്യൂട്ടിക്ക് പുറപ്പെട്ട സനല്‍ കാഞ്ഞങ്ങാട് പോകുന്നുവെന്നാണ് വീട്ടുകാരെ അറിയിച്ചത്. അതേ സമയം അന്ന് ഡ്യൂട്ടിയ്ക്ക് ഹാജരായിരുന്നില്ല. വൈകീട്ടു തിരിച്ചെത്താതിനെ തുടര്‍ന്ന് പിതാവ് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. കര്‍ണാടകയില്‍ ഫോണ്‍ ടവര്‍ …

അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അടുത്ത രണ്ടുദിവസം കാസര്‍കോടും കണ്ണൂരും ഓറഞ്ച് അലര്‍ട്ട്

കാസര്‍കോട്: വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോടും കണ്ണൂരും അടുത്ത രണ്ടുദിവസം കൂടി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിവ്രമഴയ്ക്കുള്ള മുന്നറിയിപ്പുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മറ്റന്നാള്‍ മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, …

hammer

സി പി എം നേതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം; മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ക്ക് 18 വര്‍ഷം കഠിന തടവും ലക്ഷം രൂപ വീതം പിഴയും

പയ്യന്നൂര്‍: സി പി എം രാമന്തളി വടക്കുമ്പാട് ബ്രാഞ്ച് സെക്രട്ടറിയായ കെ വിജയനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മൂന്നു എസ് ഡി പി ഐ പ്രവര്‍ത്തകരെ വിവിധ വുകുപ്പുകളിലായി 18 വര്‍ഷത്തെ കഠിന തടവിനും ലക്ഷം രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. വിവിധ വകുപ്പുകളിലുള്ള ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്നു തളിപ്പറമ്പ് അഡീഷണല്‍ കോടതി ജഡ്ജി കെ എന്‍ പ്രശാന്ത് വിധി പ്രസ്താവനയില്‍ പറഞ്ഞു.രാമന്തളി, വടക്കുമ്പാട് സ്വദേശികളായ ടി ഹനാന്‍ (35), മുഹമ്മദ് അബ്ദുള്ള (35), …

അഭിമാന്റെ വീട്ടില്‍ ആദ്യമായി വൈദ്യുതി എത്തി; വിദ്യാര്‍ത്ഥികളായ മക്കളും അയല്‍ക്കാരും സന്തോഷം കൊണ്ടു തുള്ളിച്ചാടി

കുമ്പള: കാത്തുകാത്തിരുന്ന വൈദ്യുതി വെളിച്ചം തങ്ങളുടെ കുടിലിലും എത്തിയപ്പോള്‍ കുമ്പള കുണ്ടങ്കേരടുക്ക ശാന്തി നഗറിലെ എസ് സി ഉന്നതിയിലെ അഭിമാന്റെ വീട് ആഹ്ലാദം കൊണ്ടു തുള്ളിച്ചാടി. അഭിമാന്റെ മക്കളും വിദ്യാര്‍ത്ഥികളുമായ കുമാര, അജയകുമാര്‍, പഞ്ചമി എന്നിവര്‍ക്കു വൈദ്യുതി വെട്ടത്തിരുന്നു പഠിക്കാന്‍ കൊതിയായി. എങ്കിലും സന്തോഷത്തിന്റെ പ്രകടനമായി തങ്ങളുടെ വീട്ടിലും വൈദ്യുതി എത്തിക്കാന്‍ മുന്‍കൈയെടുത്ത ബി ജെ പി മണ്ഡലം പ്രസിഡന്റ് ബി വിക്രംപൈയെ അവര്‍ സന്തോഷം കൊണ്ടു പൊതിഞ്ഞു. ആഹ്ലാദമുഹൂര്‍ത്തത്തിനു സാക്ഷികളാവാനും തങ്ങളുടെ വീട്ടിലും വൈദ്യുതി വിളക്കെത്തിയതിലെ …

കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെ പഴയ മേല്‍നടപ്പാലം അടച്ചിട്ടു; ലിഫ്റ്റും പണിമുടക്കി; യാത്രക്കാര്‍ ദുരിതത്തില്‍

കാസര്‍കോട്: റെയില്‍വേ സ്‌റ്റേഷനിലെ പഴയ മേല്‍നടപ്പാലം അടച്ചിട്ടു. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഇനി റെയില്‍വേ സ്‌റ്റേഷനിലെത്തുന്ന യാത്രക്കാര്‍ തെക്ക് ഭാഗത്തുള്ള മേല്‍നടപ്പാലത്തിലൂടെ വേണം ഒന്നാംപ്ലാറ്റ് ഫോമിലേക്കും തിരിച്ചും നടന്നുപോവേണ്ടത്. ഈ മേല്‍നടപ്പാലത്തിലെ ലിഫ്റ്റ് ഇന്ന് പണിമുടക്കിയതോടെ വയോധികരും ഭിന്നശേഷിയുള്ളവരും രോഗികളും ഏറെ പ്രയാസത്തിലായി. പലപ്പോഴും ലിഫ്റ്റ് പണിമുടക്കാറുണ്ടെന്ന് യാത്രക്കാര്‍ പറയുന്നു. ഒരാഴ്ച മുമ്പ് പാലക്കാട് ഡിവിഷനിലെ ഡിആര്‍എം നടത്തിയ പരിശോധനയില്‍ വടക്കുഭാഗത്തുള്ള മേല്‍നടപ്പാലത്തിലെ സ്റ്റീല്‍ ഗര്‍ഡര്‍ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് മേല്‍നടപ്പാലം അടച്ചിടാന്‍ നിര്‍ദേശം നല്‍കിയത്. അതേസമയം …

പെര്‍വാഡ് കടപ്പുറത്ത്’എത്തിനോട്ട’ സംഘം: നാട്ടുകാര്‍ ഭീതിയില്‍: പൊലീസില്‍ പരാതി

കുമ്പള: പെര്‍വാഡ് കടപ്പുറത്ത് എത്തിനോട്ട സംഘം വിളയാട്ടം തുടങ്ങിയെന്നു നാട്ടുകാര്‍ ആശങ്കപ്പെട്ടു. സംഭവത്തില്‍ ഒരാള്‍ പൊലീസില്‍ പരാതിപ്പെട്ടു. ലഹരിയുടെ മറവില്‍ രാത്രികാലങ്ങളിലാണ് സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ എത്തിനോട്ടം സംഘം ചുറ്റിക്കളിക്കുന്നതെന്നു പറയുന്നു. മദ്യപാനികളും മയക്കുമരുന്ന് അടിമകളുമാണ് സംഘാംഗങ്ങളെന്നു പറയുന്നു. രാത്രിയെ പകലാക്കി കടപ്പുറത്ത് തങ്ങുന്ന ഇത്തരം സാമൂഹിക വിരുദ്ധര്‍ രാത്രി വീടുകളില്‍ എത്തിനോട്ടം പതിവാക്കുകയാണെന്ന് നാട്ടുകാര്‍ പരാതിയില്‍ പറഞ്ഞു. ഇതുമൂലം വീടുകളില്‍ സ്ത്രീകള്‍ ഭയാശങ്കയോടെയാണ് കഴിയുന്നതെന്നും കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.മാസങ്ങളോളമായി എത്തിനോട്ടം തുടരുകയാണ്. സ്ത്രീകള്‍ …

ഓണം പടിവാതിൽക്കൽ : അവശ്യ സാധനങ്ങൾക്ക് പൊള്ളും വില

കാസർkod: ഓണം അടുത്തുകൊണ്ടിരിക്കെ നിത്യോപയോഗ സാധനങ്ങൾക്ക് വില വർദ്ധിക്കുന്നു. പച്ചരിക്ക് വില 32 രൂപയിൽനിന്ന് 34 ലെത്തി. പഞ്ചസാര വില 52. അവശ്യസാധനങ്ങളുടെ വില ദിനംപ്രതി ഉയരുമ്പോൾ വിപണിയിൽ നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒഴിഞ്ഞു മാറുന്നു. ഒരു ഇടപെടലിനും ബന്ധപ്പെട്ട ജീവനക്കാർ തയ്യാറാകുന്നുമില്ല.അവശ്യസാധനങ്ങൾക്ക് പുറമെ ഇന്ധനം, മരുന്നുകൾ തുടങ്ങി നിത്യജീവിതത്തിന് അനിവാര്യമായ പല വസ്തുക്കളുടെയും വില ഉയരുന്നത് ജന ജീവിതത്തെ ആശങ്കയിലാ ക്കിയിട്ടുണ്ട്സ്ഥിര വരുമാനക്കാരും, കൂലിത്തൊഴിലാളികളും, പെൻഷൻകാരും ഉൾപ്പെടെയുള്ള സാധാരണ ജനവിഭാഗങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ ആഘാതം …

ഓരോ കടയിലും ഓരോ സാധനങ്ങള്‍ക്കും വ്യത്യസ്ത വില: പെരിയയില്‍ ഉപഭോക്തൃ സമിതി രൂപീകരിക്കുന്നു; ആദ്യ യോഗം ഞായറാഴ്ച

കാസര്‍കോട്: ഓരോ കടയിലും ഓരോ സാധനങ്ങള്‍ക്കും വ്യത്യസ്ത വിലകളെന്നു പരാതി. ഇതിനെതിരെ പ്രതികരിക്കുന്നതിനായി പെരിയയിലെ ഉപഭോക്താക്കള്‍ ഉപഭോക്തൃ സമിതി രൂപീകരിക്കുന്നു. കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ ടി. രാമകൃഷ്ണന്റെ നേതൃത്വത്തിലാണ് സമിതി ഉണ്ടാക്കുന്നത്. രൂപീകരണ യോഗം ആഗസ്ത് 9ന് (ഞായര്‍) രാവിലെ 10 മണിക്ക് പെരിയ ഗാന്ധി സ്മാരക വായനശാലയില്‍ നടക്കും.അവശ്യ സാധനങ്ങളുടെ വില അനുദിനം വര്‍ധിച്ചുവരുന്ന സന്ദര്‍ഭത്തില്‍ ഒരേ സാധനത്തിനു ഓരോ കടകളിലും വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നു ടി. രാമകൃഷ്ണന്‍ പറഞ്ഞു. നിത്യോപയോഗ …

പച്ചത്തേങ്ങയ്ക്ക് നല്ലകാലം വരുന്നുവോ..?

കാസർകോട് : സംസ്ഥാനം ഓണാഘോഷത്തിന് ഒരുങ്ങിക്കൊണ്ടിരിക്കെ പച്ചത്തേങ്ങ യ്ക്ക് വില കൂടി തുടങ്ങി. നാളികേര കർഷകർക്കിതു നേരിയ ആശ്വാസമായിട്ടുണ്ട് . കേരഫെഡ് കഴിഞ്ഞാഴ്ച ഒരു കിലോ പച്ചത്തേങ്ങയ്ക്ക് 51 രൂപയ്ക്ക് സംഭരിച്ചിരുന്നു. അതേസമയം ഈയാഴ്ച വില 59 രൂപയായി ഉയർന്നു.പൊതു വിപണിയിലാകട്ടെ 55 രൂപയാണ് വില.ഒരാഴ്ച കൊണ്ട് കേരഫെഡ് 8 രൂപ കൂട്ടിയപ്പോൾ പൊതുവിപണിയിൽ അഞ്ച് രൂപ കൂടി.നേരത്തെ ഇത് വില ഇടിഞ്ഞു 35 മുതൽ 40 രൂപ വരെ എത്തിയിരുന്നതാണ്. ഓണം അടക്കുന്നതോടെ വില ഇനിയും …

2000 രൂപയ്ക്ക് മുകളില്‍ ജി പേ ചെയ്താല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ നീക്കം

ന്യൂഡല്‍ഹി: രാജ്യത്ത് 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയേക്കും.ഇടപാട് നടത്തുന്നവരില്‍ നിന്ന് സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ വഴിയൊരുക്കുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇതുസംബന്ധിച്ച ‘പെയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട്’ ഭേദഗതി അവതരിപ്പിച്ചത്. അന്തിമ തീരുമാനം വരുന്നത് വരെ നിലവിലെ രീതിയില്‍ തന്നെ യുപിഐ ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമായി തുടരും. 2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.3 ശതമാനം മുതല്‍ 0.5 ശതമാനം വരെ എംഡിആര്‍ …

കളിക്കുന്നതിനിടയില്‍ പെന്‍സില്‍ കണ്ണില്‍ കൊണ്ട് എല്‍കെജി വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതരം; രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ വിദ്യാര്‍ത്ഥിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി

കാസര്‍കോട്: കുട്ടികള്‍ കളിക്കുന്നതിനിടയില്‍ പെന്‍സില്‍ കുത്തിക്കയറി എല്‍കെജി വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതര പരിക്ക്. രണ്ടു ശസ്ത്രക്രിയകള്‍ നടത്തിയിട്ടും കാഴ്ച പൂര്‍വ്വ സ്ഥിതിയില്‍ എത്താത്തതിനെ തുടര്‍ന്ന് കുട്ടിയെ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ഉപ്പള, കൈക്കമ്പ സ്വദേശിയായ വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. ഉപ്പളയിലെ ഒരു എഎല്‍പി സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. ജൂലായ് 29ന് ആണ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റ സംഭവം ഉണ്ടായത്.കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കെ പെന്‍സില്‍ മൂന്നു വയസ്സുകാരന്റെ വലതു കണ്ണിലേക്ക് കുത്തിക്കയറുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് …

കേരള അസോസിയേഷൻ ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ്  നടത്തി

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ്  സംഘടിപ്പിച്ചു. ആവേശകരവും സൗഹൃദപരവുമായ ഈ ടൂർണമെന്റിൽ ഡാളസ്- ഫോർട്ട്വർത്തു മേഖലയിലെ യുവാക്കളുടെയും ക്രിക്കറ്റ്‌ പ്രേമികളുടെയും നല്ല പ്രോത്സാഹനമായിരുന്നു. ഡാളസ് ഫോർട്ട് വർത്തു മേഖയിലെ  ക്രിക്കറ്റ് ക്ലബ്ബുകളെല്ലാം തന്നെ ഈ ടൂർണമെന്റിൽ പങ്കാളികളായി. കെ എ ഡി, ടി 20ടൂർണമെന്റിൽ സിക്സെർസ് ക്ലബ്‌ ജേതാക്കളായി. മുൻ ജേതാക്കളായിരുന്ന സ്പാർക്സ്  ക്ലബ്ബിനെ തോൽപ്പിച്ചാണ്  സിക്സെർസ് കെ എ ഡി, ടി 20ടൂർണമെന്റ് 2026 ട്രോഫി നേടിയത്. അസോസിയേഷൻ …