കാസർകോട്: മുസ്‌ലിം യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് കമ്മിറ്റി ‘തൂഫാൻ’ കാമ്പെയ്‌ന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന സോക്കർ ലീഗിന്റെ ലോഗോ പ്രകാശനം ചെയ്തു.
ആഗസ്റ്റ് 15, 16 തീയതികളിൽ രാത്രി പാറക്കട്ട പോലീസ് ടർഫിലാണ് മത്സരങ്ങൾ.
എം.എൽ.എമാരായ കല്ലട്ര മാഹിൻ, സന്ദീപ് വാര്യർ എന്നിവരുടെ സാന്നിധ്യത്തിൽ മന്ത്രി രമേശ് ചെന്നിത്തല, ലോഗോ പ്രകാശനം . യൂത്ത് ലീഗ് മധൂർ പഞ്ചായത്ത് പ്രസിഡന്റ് കലന്തർ ഷാഫി, സെക്രട്ടറി ജുനൈദ് , ഭാരവാഹികളായ ജവാദ് , ഷിയാബ് , ആബിദ് സംബന്ധിച്ചു.







