തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ 26 പേര്‍ മരണപ്പെട്ടെന്നും നാലുപേരെ കാണാതായെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. മന്ത്രിസഭായോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മരണപ്പെട്ടവരുടെ കുടുംബത്തിന് 8 ലക്ഷം രൂപ വീതം സഹായം നല്‍കും. വെള്ളം കയറിയ വീടുകളിലുള്ളവര്‍ക്ക് അടിയന്തരമായി 10,000 രൂപ നല്‍കും. പൂര്‍ണമായും കേടുപാടുകള്‍ സംഭവിച്ച വീടുകള്‍ക്ക് 6 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടമായവര്‍ക്ക് 12 ലക്ഷം രൂപയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1882 ഹെക്ടര്‍ ഭൂമിയില്‍ കൃഷിനാശം സംഭവിച്ചു. അതിനായി 6.44 കോടിരൂപ സര്‍ക്കാര്‍ അനുവദിക്കും. ഒരു കുടുംബത്തിലെ റേഷന്‍കാര്‍ഡിലെ രണ്ടു പേര്‍ക്കു വച്ച് 300 രൂപ വീതം നല്‍കും. വീടുകളിലേക്കു തിരിച്ചുപോകാന്‍ കഴിയാത്തവര്‍ക്ക് വാടക നല്‍കാനും തീരുമാനിച്ചു. കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം 25 ശതമാനം വര്‍ധിപ്പിച്ചു.
വെള്ളം കയറി കടകള്‍ നശിച്ചവര്‍ക്ക് 10000 രൂപ ധനസഹായം നല്‍കും. നാശനഷ്ടമുണ്ടായ എംഎസ്എംഇ കള്‍ക്ക് ബാങ്കുകളുമായി സഹകരിച്ചു 12 ലക്ഷം രൂപ വരെ വായ്പ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങിമരിച്ച തിരുവനന്തപുരം കല്ലിയൂര്‍ കിഴക്കേ തെറ്റിവിള സ്വദേശി രാജേഷിന്റെ സംസ്‌കാരം സംസ്ഥാന ബഹുമതിയോടെ നടത്തുമെന്നും രാജേഷിന്റെ വീട് പണി സര്‍ക്കാര്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.








