കാസര്‍കോട്: കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. മഡിയന്‍ സ്വദേശിനി താത്രോടന്‍ കൃഷ്ണന്റെ ഭാര്യ ജാനകി(74) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെ അജാനൂര്‍ അള്ളങ്കോട്ടെ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെയാണ് ഇവരെ കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ രാത്രി പൊലീസില്‍ പരാതി നല്‍കിയിരുന്നു. അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാണെന്ന് സംശയിക്കുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.







