കാസര്‍കോട്: പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തെ മരം മുറിച്ചു കടത്തിയതായി പരാതി. ജുലായ് 13ന് രാവിലെ 10.30 മണിക്കാണ് സോങ്കാലില്‍ മരം മുറി നടന്നത്. പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ ടി. ശോഭ നല്‍കിയ പരാതിയില്‍ ജയനഗര്‍ സ്വദേശി പുരുഷോത്തമ എന്ന ആള്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. 10,000 രൂപ വില മതിക്കുന്ന ചാരക്കൊന്ന എന്ന ഇനത്തില്‍പ്പെട്ട മരമാണ് മുറിച്ചു കടത്തിയതെന്ന് കേസില്‍ പറയുന്നു.







