കാസർകോട്: വ്യാപാരി കടയിൽ കുഴഞ്ഞുവീണ് മരിച്ചു. ചിത്താരി കല്ലിങ്കാലിലെ അനാദി കടയുടമയും കോൺഗ്രസ് പ്രവർത്തകനുമായ വളപ്പിൽ രാജൻ (52)ആണ് മരിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് സംഭവം. കല്ലിങ്കാലിലെ അനാദി കട തുറന്ന് സാധനങ്ങൾ എടുത്തു വയ്ക്കുന്നതിനിടയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയി ലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാഞ്ഞങ്ങാട് അനശ്വര സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്.
പരേതനായ വളപ്പിൽ കുട്ട്യൻ്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ സി. എച്ച്. വിനീത് (പൂച്ചക്കാട് ). മക്കൾ: തീർത്ഥ, തന്മയ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരി: ഗീത.






