കേരള അസോസിയേഷൻ ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ്  നടത്തി

ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ് ടി20 ക്രിക്കറ്റ് ടൂർണമെന്റ്  സംഘടിപ്പിച്ചു. ആവേശകരവും സൗഹൃദപരവുമായ ഈ ടൂർണമെന്റിൽ ഡാളസ്- ഫോർട്ട്വർത്തു മേഖലയിലെ യുവാക്കളുടെയും ക്രിക്കറ്റ്‌ പ്രേമികളുടെയും നല്ല പ്രോത്സാഹനമായിരുന്നു. ഡാളസ് ഫോർട്ട് വർത്തു മേഖയിലെ  ക്രിക്കറ്റ് ക്ലബ്ബുകളെല്ലാം തന്നെ ഈ ടൂർണമെന്റിൽ പങ്കാളികളായി. കെ എ ഡി, ടി 20ടൂർണമെന്റിൽ സിക്സെർസ് ക്ലബ്‌ ജേതാക്കളായി. മുൻ ജേതാക്കളായിരുന്ന സ്പാർക്സ്  ക്ലബ്ബിനെ തോൽപ്പിച്ചാണ്  സിക്സെർസ് കെ എ ഡി, ടി 20ടൂർണമെന്റ് 2026 ട്രോഫി നേടിയത്. അസോസിയേഷൻ സ്പോർട്സ് ഡയറക്ടർ വിനോദ് ജോർജും , അരുൺ ഭാസ്കരനും ഏകോപിപ്പിച്ചു മറ്റു ടീം ക്യാപ്റ്റൻമാരെയും മാനേജർമാരെയും ഒന്നിച്ചണി നിരത്തി ടൂർണമെന്റ് മികവുറ്റതാക്കി. സത്യ പ്രകാശ്, ശ്രീനി നാവുലരി, പന വാഗല എന്നിവർ അമ്പയർമാരായി പ്രവർത്തിച്ചു. വിജയികൾക്ക്‌ കേരള അസോസിയേഷൻ ഓഫ് ഡാളസ് $ 2500 ക്യാഷും സ്പെക്റ്ററം ഫിനാൻസിന്റെ ട്രോഫിയും ജോസഫ് ചാണ്ടി ഫൗണ്ടേഷൻ എവെർറോളിങ് ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 1000 ഡോളറും അപേക്സ് ഫിനാൻസിന്റെ ട്രോഫിയും മുഖ്യതിഥി ‘ഫിഫ ‘കോഓർഡിനേറ്റർ വർഗീസ് എടാട്ടുക്കാരന്റെ സാന്നിധ്യത്തിൽ പ്രസിഡന്റ് ഷിജു എബ്രഹാം
സമ്മാനിച്ചു.
സെക്രട്ടറി മഞ്ജിത്ത് കൈനിക്കര നന്ദി പറഞ്ഞു. ട്രഷറര്‍ സിജു കൈനിക്കര, കമ്മിറ്റി അംഗങ്ങളായ ദീപക് നായർ, ഷിബു ജോൺ നൈനാൻ മാത്യു, അനശ്വർ മാമ്പിള്ളി,, നെബു കുര്യയാക്കോസ് , സിജു വി ജോർജ് തുടങ്ങിയവർ പങ്കെടുത്തു. അൻവർ അച്ചൻകുഞ്ഞു, സാമൂവൽ മത്തായി, ഡോ. പ്രിയ & രാധ കൃഷ്ണൻ നായർ ടൂർണമെന്റിന്റെ സ്പോൺസർമാരായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കളിക്കുന്നതിനിടയില്‍ പെന്‍സില്‍ കണ്ണില്‍ കൊണ്ട് എല്‍കെജി വിദ്യാര്‍ത്ഥിയുടെ കണ്ണിന് ഗുരുതരം; രണ്ട് ശസ്ത്രക്രിയക്ക് വിധേയനായ വിദ്യാര്‍ത്ഥിയെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി
സുഹൃത്തിന്റെ 16കാരിയായ മകളെ പീഡിപ്പിച്ച സ്നേഹ മെർളിൻ അറസ്റ്റില്‍; മാത്തിലിലെ ഒളിവു കേന്ദ്രത്തില്‍ വച്ച് മേല്‍പ്പറമ്പ് പൊലീസ് പിടികൂടിയത് 5 പോക്‌സോ കേസുകളില്‍ പ്രതിയായ 25കാരിയെ
Scroll to top

You cannot copy content of this page