പനത്തടി: കള്ളാറിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ബി.കെ. മുഹമ്മദ് ബോവിക്കാനം(75) അന്തരിച്ചു. മുന്‍ കള്ളാര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു. എംഎല്‍എ കെ നീലകണ്ഠന്‍, ഷൈജു ഓട്ടപ്പള്ളി, ഡിസിസി പ്രസിഡന്റ് പികെ ഫൈസല്‍, കള്ളാര്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് വി ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് കെ രജിത തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ മുഹമ്മദിന്റെ വീട്ടിലെത്തി. കള്ളാര്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടന്നു.
പരേതരായ അബ്ദുല്‍ ഖാദറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: സുഹറ. മക്കള്‍: റമീസ് ജാസ്മീന്‍, അജ്‌നാസ്. മരുമകന്‍: സാദിഖ്. സഹോദരങ്ങള്‍: ഹനീഫ, അഷ്‌റഫ്, ബഷീര്‍, മജീദ്, റസാഖ്, കാസിം, ഇബ്രാഹിം. പരേതനായ കരീം. സഹോദരിമാര്‍: ബീ ഫാത്തിമ, ആയിഷ, മറിയം, അസ്മാബി സുബൈദ, റഷീദ.







