റോഡരികിലെ കാടുകളും മരക്കൊമ്പുകളും അപകടഭീഷണി: അടിയന്തര നടപടി വേണമെന്ന് കുമ്പളപ്പള്ളി സ്‌കൂള്‍ പി.ടി.എ

കരിന്തളം: റോഡരികില്‍ അപകടാവസ്ഥയില്‍ വളര്‍ന്നു കിടക്കുന്ന കാടുകളും മരച്ചില്ലകളും ഉടന്‍ വെട്ടിമാറ്റണമെന്ന് കുമ്പളപ്പള്ളി എസ്.കെ.ജി.എം എ യു.പി സ്‌കൂള്‍ പി.ടി.എ ആവശ്യപ്പെട്ടു. റോഡ് അരുകിലെ കാടുകള്‍ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയായിരിക്കുകയാണെന്നു യോഗം ചൂണ്ടിക്കാട്ടി. മരക്കൊമ്പുകള്‍ തട്ടി വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുന്നു. സ്‌കൂള്‍ വാഹനങ്ങള്‍ക്ക് കേടുപാടു സംഭവിക്കുന്നു. വാഹനങ്ങള്‍ക്ക് പരസ്പരം സൈഡ് നല്‍കാനോ സുരക്ഷിതമായി തിരിയാനോ പോലും കഴിയാത്ത സ്ഥിതിയാണുള്ളതെന്നു യോഗം ആരോപിച്ചു.
പി.ടി.എ പ്രസിഡന്റ് ടി. സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ കെ.പി. ബൈജു ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് പി.വി. ഇന്ദുലേഖ വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു.


പി.ടി.എ കമ്മിറ്റിയില്‍ നിന്ന് ഒഴിവാകുന്ന വൈസ് പ്രസിഡന്റ് വാസു കരിന്തളത്തിന് ഉപഹാരം നല്‍കി. വാസു കരിന്തളം, ജോസ്ലിന്‍ ബാനു, പി. അമൃത, ബൈജു കൂലോത്ത്, എ.വി. ബിജു,കെ. ബിനു, കെ പ്രശാന്ത് പ്രസംഗിച്ചു. ഭാരവാഹികളായി എ.വി. ബിജു (പ്രസി.), ബൈജു കൂലോത്ത് (വൈ. പ്രസി.), ജോസ്ലിന്‍ ബിനു (എം.പി.ടി.എ പ്രസി), രമ്യ സാജന്‍ (എം.പി.ടി.എ വൈ. പ്രസി) എന്നിവരെ തിരഞ്ഞെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page