കാസര്‍കോട്: രാജപുരം സ്റ്റേഷനില്‍ ജോലിചെയ്യുന്ന പൊലീസുകാരനെ കാണാതായതായി പരാതി. അട്ടേങ്ങാനം പോര്‍ക്കളം കപ്പണ സ്വദേശി സാംസനലി(27)നെയാണ് കാണാതായത്. കാസര്‍കോട് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ സിവില്‍ പൊലീസ് ഓഫീസറായ സാംസനല്‍ രാജപുരത്താണ് ഡ്യൂട്ടിചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ പതിവുപോലെ ഡ്യൂട്ടിക്ക് പുറപ്പെട്ട സനല്‍ കാഞ്ഞങ്ങാട് പോകുന്നുവെന്നാണ് വീട്ടുകാരെ അറിയിച്ചത്. അതേ സമയം അന്ന് ഡ്യൂട്ടിയ്ക്ക് ഹാജരായിരുന്നില്ല. വൈകീട്ടു തിരിച്ചെത്താതിനെ തുടര്‍ന്ന് പിതാവ് അമ്പലത്തറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. കര്‍ണാടകയില്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയിട്ടുണ്ട്.







