കാര്‍ യാത്രയ്ക്കിടയില്‍ ബിസിനസുകാരന്‍ വെടിയേറ്റു മരിച്ചു

മംഗ്‌ളൂരു: കാറില്‍ സഞ്ചരിക്കുകയായിരുന്ന ബിസിനസുകാരന്‍ വെടിയേറ്റു മരിച്ചു. ബാര്‍കൂര്‍, കച്ചൂര്‍ സ്വദേശിയായ ഇവാന്‍ റിച്ചാര്‍ഡ് മസ്‌ക്കരന്‍ ഹാസ് (45) ആണ് കൊല്ലപ്പെട്ടത്. ഇന്നു (വെള്ളി) പുലര്‍ച്ചെ മൂന്നരമണിയോടെ കുന്ദാപുരം, ചര്‍ച്ച് റോഡിലെ ഹോളി റോസറി പള്ളിക്കു സമീപത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഥാർ കാറിൽ എത്തിയ അക്രമി റിവോള്‍വര്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. ഇവാന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. വെടിവച്ചയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സാമ്പത്തിക -ബിസിനസ് തര്‍ക്കങ്ങളായിരിക്കാം കൊലപാതകത്തിനു ഇടയാക്കിയതെന്നു …

കെഎസ്ആർടിസി പ്രിയദർശിനി സർവീസും ഗൾഫ് പ്രതിസന്ധിയും: ഓട്ടോറിക്ഷാ തൊഴിലാളികളും ദുരിതത്തിൽ

കാസർകോട് : സാമ്പത്തിക പ്രതിസന്ധി എല്ലാ മേഖലകളേയും പിടിച്ചു കുലുക്കുന്നു. ജോലികളിലെ അനിശ്ചിതത്വം കുടുംബ ബഡ്ജറ്റുകളെ പാടെ താളം തെറ്റിക്കുന്നുണ്ട്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച കെഎസ്ആർടിസി സ്ത്രീകൾക്കായുള്ള “പ്രിയദർശിനി” സൗജന്യ സർവീസ് സ്വകാര്യ ബസ് മേഖലയെ മാത്രമല്ല പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.ജില്ലയിലെ ആയിരക്കണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികളെയുംപ്രിയദർശിനി പദ്ധതി പ്രതികൂലമായി ബാധിച്ചു. പശ്ചിമേഷ്യൻ യുദ്ധക്കെടുതിയിൽ ഗൾഫ് മേഖലയിൽ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയും, തൊഴിൽ സ്തംഭനവും ഗൾഫിലുള്ള ഇടത്തരം ജോലിക്കാരെ ഗുരുതരമായി ബാധിച്ചതോടെ അവരെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങൾ കടുത്ത സാമ്പത്തിക …

മികച്ച സഹനടി: ദേശീയ പുരസ്‌കാരം നേടിയ രൂപശ്രീ വോർക്കാടിയെ ബിജെപി അനുമോദിച്ചു

വോർക്കാടി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച സഹനടിക്കുള്ള ദേശീയ അംഗീകാരം നേടിയ കാസർകോട് വോർക്കാടി സ്വദേശിനി രൂപശ്രീ വോർക്കാടിയെ ബിജെപി ജില്ലാ കമ്മിറ്റി അനുമോദിച്ചു.ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ വൈസ് പ്രസിഡന്റ് മണികണ്ഠ റൈ, സംസ്ഥാന കൗൺസിൽ അംഗം പദ്മനാഭ കടപ്പുറം, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ആദർശ് ബി.എം., ജന. സെക്രട്ടറി യതിരാജ്, വോർക്കാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഭാസ്കർ പൊയ്യ, ജനറൽ സെക്രട്ടറി നാഗേഷ് …

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; മടിക്കൈ സ്വദേശിയെ മൂന്ന് വര്‍ഷത്തെ കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന കേസിലെ പ്രതിയെ മൂന്നു വര്‍ഷത്തെ കഠിന തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. നീലേശ്വരം, മടിക്കൈയിലെ മുഹമ്മദ് സജീറി (24)നെയാണ് ചാവക്കാട്, അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.2021 ജൂണ്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പത്തുവയസ്സുകാരിയെ പീഡിപ്പിച്ച അടുക്ക, വീരനഗര്‍ സ്വദേശിക്ക് 15വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ കാസര്‍കോട്: പത്തുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കേസിലെ …

സാനിയയും യാത്രയായി; ജന്മനാ കിടപ്പിലായിരുന്ന എന്റോസള്‍ഫാന്‍ ദുരിത ബാധിത മരിച്ചു

കാസര്‍കോട്: എന്റോസള്‍ഫാന്‍ ദുരിത ബാധിതയായിരുന്ന കാഞ്ഞങ്ങാട് കല്ലൂരാവിയിലെ സാനിയ അന്തരിച്ചു.20 വയസായിരുന്നു. ജന്മനാ കിടപ്പിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. 2017 ലെ മെഡിക്കല്‍ ക്യാമ്പില്‍ എന്റോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. പരേതനായ മോഹനന്റെയും ഗീതയുടെയും മകളാണ്. സഹോദരി നീതു.

വയോധികയുടെ മൂന്നു പവന്‍ മാലപ്പൊട്ടിച്ച കേസ്; സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ച കാസര്‍കോട് സ്വദേശികൾ അറസ്റ്റില്‍

കണ്ണൂര്‍: വാടക വീട് ചോദിച്ചെത്തി വയോധികയുടെ കഴുത്തില്‍ നിന്നു മൂന്നു പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചോടിയ കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരെ ധര്‍മ്മടം പൊലീസ് അറസ്റ്റു ചെയ്തു. തളങ്കരയിലെ പി എം ഷഹസാന്‍ (23), ബോവിക്കാനത്തെ ഉബൈസ് (33) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നു ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണ്ണമാല വീണ്ടെടുക്കുന്നതിനായി പ്രതികളെ ഇന്ന് (വെള്ളി) കാസര്‍കോട്ടേക്ക് കൊണ്ടുപോകും.ചൊവ്വാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. വാടക വീട് അന്വേഷിച്ചെത്തിയ സംഘം ചാത്തോത്തെ ലീലയുടെ കഴുത്തില്‍ …

മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗറില്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളാനെത്തി; വാഹനം നാട്ടുകാര്‍ പിടികൂടി, ഡ്രൈവറും സഹായിയും രക്ഷപെട്ടു

കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗറില്‍ കക്കൂസ് മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി നാട്ടുകാര്‍ പിടികൂടി. ഡ്രൈവറും സഹായിയും വാഹനത്തില്‍ നിന്ന് ഇറങ്ങിയോടി. വാഹനത്തിന് പഞ്ചായത്ത് 25000 രൂപ പിഴ ചുമത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മാലിന്യം തള്ളാനെത്തിയത്. സ്ഥലത്ത് നിരവധി തവണ മാലിന്യം തള്ളിയ പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ നാട്ടുകാര്‍ കാവലിരുന്ന് നിരീക്ഷിച്ചുവരികയായിരുന്നു. ദിവസം നൂറുകണക്കിന് ആളുകള്‍ പോകുന്ന റോഡരികിലാണ് പുലര്‍ച്ചെ മാലിന്യം തള്ളിയത്. മാലിന്യം തള്ളാന്‍ ടാങ്കര്‍ ലോറി എത്തിയതറിഞ്ഞ് നാട്ടുകാര്‍ സംഘടിച്ച് സ്ഥലത്തെത്തി. ഇതുകണ്ട …

വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ ആള്‍ തിരിച്ചെത്തിയില്ല; കാണാതായത് പെരിയ, കല്യോട്ട് സ്വദേശിയെ,ബേക്കല്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: വീട്ടില്‍ നിന്നു ഇറങ്ങിപ്പോയ ആള്‍ തിരിച്ചെത്തിയില്ലെന്ന് പരാതി. പെരിയ, കല്യോട്ടെ ആറാട്ടു കടവ് ഹൗസിലെ പരേതനായ രാമന്റെ മകന്‍ പുരുഷോത്തമ(52)നെയാണ് കാണാതായത്. സഹോദരന്‍ ടി. കൃഷ്ണന്‍ നല്‍കിയ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.ഇന്നലെ (വ്യാഴം) രാവിലെ ആറുമണിക്കാണ് പുരുഷോത്തമന്‍ വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കിയത്.പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാണാതായ പുരുഷോത്തമനെ കാഞ്ഞങ്ങാട് ഭാഗത്ത് കണ്ടതായി സൂചനയുണ്ട്. നേരത്തെ കല്യോട്ട് സ്‌കൂളില്‍ പി …

കൊലപാതകശ്രമം, കവര്‍ച്ച കേസുകളില്‍ പിടികിട്ടാപ്പുള്ളി; രണ്ടര വര്‍ഷം ഒളിവില്‍ കഴിഞ്ഞ തൃശൂര്‍ സ്വദേശി പിടിയില്‍

മംഗളൂരു: രണ്ടരവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയായ മലയാളിയെ മംഗളൂരു റൂറല്‍ പൊലീസ് പിടികൂടി. തൃശൂര്‍ കരുവന്നൂര്‍ ഇട്ടുമുന സ്വദേശി മുകുള്‍ ദാസ് എന്ന കോയില്‍ (29) ആണ് അറസ്റ്റിലായത്. 2024 ല്‍ കൊലപാതകശ്രമം, കവര്‍ച്ച എന്നീ കേസുകളില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് മംഗളൂരു റൂറല്‍ പൊലീസ് പ്രതിയുടെ തൃശൂരിലെ വീട്ടിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി …

എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു; എംകെ താഹിറ വിട വാങ്ങിയത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍

കാസര്‍കോട്: എലിവിഷം കഴിച്ച് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാഞ്ഞങ്ങാട്, പടന്നക്കാട്, സിയാറത്തിങ്കര ഹെല്‍ത്ത് സെന്ററിനു സമീപത്തെ എംകെ അബ്ദുല്‍ റഹ്‌മാന്റെ മകള്‍ എംകെ താഹിറ (35)യാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്നലെ (വ്യാഴം) രാത്രിയിലായിരുന്നു അന്ത്യം.ജുലായ് 28ന് ഉച്ചക്ക് വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താഹിറയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഡോക്ടര്‍ പരിശോധിക്കുന്നതിനിടയില്‍ താന്‍ എലിവിഷം കഴിച്ചതായി യുവതി വെളിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. …

നീണ്ടകരയില്‍ 14 പേര്‍ സഞ്ചരിച്ചിരുന്ന തോണി മറിഞ്ഞു; ഒരാള്‍ മരിച്ചു; രണ്ടു പേരെ കാണാതായി

കൊല്ലം: നീണ്ടകര മത്സ്യബന്ധന തുറമുഖത്തിലെ പുലിമുട്ടിനടുത്തു തോണി മറിഞ്ഞു ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. 11 പേരെ രക്ഷിച്ചു. രാജീവന്‍ എന്നയാളാണ് മരിച്ചത്. അപകടത്തില്‍ നിന്ന് ഇയാളെ രക്ഷിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.ബുധനാഴ്ച തങ്കശ്ശേരിയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ തോണി മറിഞ്ഞു മത്സ്യത്തൊഴിലാളികള്‍ കടലില്‍പ്പെട്ടിരുന്നു. ഇതില്‍ ഒരാളെ നാട്ടുകാരും കോസ്റ്റല്‍ ഗാഡും ചേര്‍ന്ന് രക്ഷിച്ചു. മറ്റെയാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.

എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന 23 കാരി മരിച്ചു

കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെള്ളരിക്കുണ്ട് നാട്ടങ്കല്ലിലെ മകൾ ദീപ(23) ആണ് മരിച്ചത്. അഞ്ചുദിവസം മുമ്പാണ് ഭർതൃ വീട്ടിൽ വച്ച് യുവതി എലിവിഷം കഴിച്ചത്. തുടർന്ന് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ചികിൽസക്കിടെ വ്യാഴാഴ്‌ച രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചു. സംസ്കാരം വെള്ളിയാഴ്ച നടക്കും. വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ സതീശനാണ് ഭർത്താവ്. നാട്ടങ്കല്ലിലെ കുറുവാട്ട് പത്മനാഭന്റെയും ബിന്ദുവിന്റെയും മകളാണ്. മക്കൾ: ശ്രീദീപ്ത‌, ശ്രീയാം ദേവ്. …

മെസ്ട്രൽ കപ്പിനുള്ളിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് കടത്തിയ എംഡി എം എ യുമായി യുവതിയും സുഹൃത്തും പിടിയിൽ

കൊച്ചി: രഹസ്യ ഭാഗത്ത് മെൻസ്ട്രൽ കപ്പിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലവരുന്ന എംഡി എം എ യുമായി യുവതിയെയും സുഹൃത്തിനെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ആലപ്പുഴ തൃക്കുന്നപ്പുഴ കോട്ടേ മുറി പാണ്ടികശാലയിൽ മുഹമ്മദ് ഷാഫി (29), ആലപ്പുഴയിലെ സരിത (30) എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവരിൽനിന്ന് 94.032 ഗ്രാം എം ഡി എം എ എക്സൈസ് സംഘം പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്ന് എംഡി എം എ എറണാകുളത്തും ആലപ്പുഴയിലും എത്തിച്ച് ലോഡ്ജുകൾ കേന്ദ്രീകരിച്ചാണ് ഇവർ മയക്കുമരുന്ന് …

ജ്വല്ലറിയിൽ നിന്ന് 10 ലക്ഷം വിലവരുന്ന വജ്രാഭരണങ്ങൾ കടത്തി; സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിനെ കണ്ട്അമ്പരന്ന് ജീവനക്കാർ

ബെംഗളൂരു: കർണാടക തുമകുരുവിലുള്ള ജ്വല്ലറിയിൽ നിന്ന് പത്ത് ലക്ഷം രൂപ വിലയുള്ള വജ്രാഭരണങ്ങൾ മോഷണംപോയി. തുടർന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ എല്ലാവരും ഒന്നു അമ്പരന്നു. ഒരു എലി ആയിരുന്നു മോഷ്ടാവ്.തുമകുരു കാൽടെക്‌സ് സർക്കിളിന് സമീപമുള്ള വിശ്വാസ് ജ്വല്ലറിയിലാണ് സംഭവം നടന്നത്. കഴിഞ്ഞദിവസം കട പൂട്ടി പോയ ജീവനക്കാർ പിറ്റേന്ന് കട തുറന്ന് പരിശോധിച്ചപ്പോഴാണ് 50 ഗ്രാമിലധികം വരുന്ന വജ്ര, സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ശ്രദ്ധയിൽ പെട്ടത്. കള്ളന്മാർ ജ്വല്ലറിയിൽ അതിക്രമിച്ചു കയറിയ ലക്ഷണം ഒന്നും കണ്ടില്ല. കടയുടെ ഷട്ടറുകൾ …

കനത്തമഴ: 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ജില്ലകളിലെയും രണ്ട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കൊച്ചി: കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. എറണാകുളം, വയനാട്, കാസർ‌കോട്, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് വെള്ളിയാഴ്ച അവധി കളക്ടർമാർ പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിലെ വടകര, താമരശ്ശേരി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷൽ‌ ക്ലാസുകൾ, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷല്‍ കോളജുകൾക്കും അവധി …

ഇന്നത്തെ പ്രധാന വാർത്തകൾ

​യു.എസ്–ഇറാൻ സംഘർഷം കടലിലേക്ക്: പശ്ചിമേഷ്യയിൽ യു.എസ്–ഇറാൻ പോര് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയാണ്. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ഭാഗത്തുനിന്നും ചെങ്കടലിൽ ഹൂതികളുടെ ഭാഗത്തുനിന്നും കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ വർധിക്കുന്നു. ​റഷ്യക്കെതിരായ യു.എസ് സെനറ്റ് ഉപരോധ ബിൽ: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ 100% വരെ ഉയർന്ന നികുതി (തീരുവ) ചുമത്താൻ വ്യവസ്ഥ ചെയ്യുന്ന പുതിയ ഉപരോധ ബില്ലുമായി യു.എസ് സെനറ്റ് മുന്നോട്ട്. ​കരിങ്കടലിൽ കപ്പലിന് നേരെ ആക്രമണം: യുക്രെയ്നിലെ ചോർണോമോസ്ക്/ഒഡേസ തുറമുഖത്ത് …