കാസര്‍കോട്: എന്റോസള്‍ഫാന്‍ ദുരിത ബാധിതയായിരുന്ന കാഞ്ഞങ്ങാട് കല്ലൂരാവിയിലെ സാനിയ അന്തരിച്ചു.
20 വയസായിരുന്നു. ജന്മനാ കിടപ്പിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെളളിയാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി. 2017 ലെ മെഡിക്കല്‍ ക്യാമ്പില്‍ എന്റോസള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നു. പരേതനായ മോഹനന്റെയും ഗീതയുടെയും മകളാണ്. സഹോദരി നീതു.







