മംഗളൂരു: രണ്ടരവര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയായ മലയാളിയെ മംഗളൂരു റൂറല്‍ പൊലീസ് പിടികൂടി. തൃശൂര്‍ കരുവന്നൂര്‍ ഇട്ടുമുന സ്വദേശി മുകുള്‍ ദാസ് എന്ന കോയില്‍ (29) ആണ് അറസ്റ്റിലായത്. 2024 ല്‍ കൊലപാതകശ്രമം, കവര്‍ച്ച എന്നീ കേസുകളില്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണയ്ക്ക് ഹാജരാകാതെ മുങ്ങുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടിയിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് മംഗളൂരു റൂറല്‍ പൊലീസ് പ്രതിയുടെ തൃശൂരിലെ വീട്ടിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി പൊലീസ് പറഞ്ഞു. പിഎസ്ഐ ഡി അരുണ്‍ കുമാര്‍, എച്ച്സി ദയാനന്ദ, സിപിസിമാരായ സിക്കന്ദര്‍, ബിരേന്ദ്ര, രമേശ്, പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.








