കാസർകോട്: എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെള്ളരിക്കുണ്ട് നാട്ടങ്കല്ലിലെ മകൾ ദീപ(23) ആണ് മരിച്ചത്. അഞ്ചുദിവസം മുമ്പാണ് ഭർതൃ വീട്ടിൽ വച്ച് യുവതി എലിവിഷം കഴിച്ചത്. തുടർന്ന് പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. നിലഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ചികിൽസക്കിടെ വ്യാഴാഴ്‌ച രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചു. സംസ്കാരം വെള്ളിയാഴ്ച നടക്കും. വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ സതീശനാണ് ഭർത്താവ്. നാട്ടങ്കല്ലിലെ പത്മനാഭന്റെയും ബിന്ദുവിന്റെയും മകളാണ്. മക്കൾ: ശ്രീദീപ്തത, ശ്രീയാം ദേവ്. സഹോദരങ്ങൾ: ദീപു, ദിവ്യ.







