‘യുവതീ–യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ പണിയെടുത്ത് കുടുംബം പോറ്റെടാ’..; ജോൺ ബ്രിട്ടാസിനെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ
കൊച്ചി: രാജ്യസഭാ എംപിയും സിപിഎം നേതാവുമായ ജോൺ ബ്രിട്ടാസിനെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭം ബ്രിട്ടാസ് തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഹൈജാക്ക് ചെയ്തെന്നാണ് വിനായകന്റെ വിമർശനം. ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അധിക്ഷേപ പരാമർശം. അങ്ങേയറ്റം അധിക്ഷേപം നിറഞ്ഞ പരാമർശത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ‘‘യുവതീ യുവാക്കളുടെ സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’- വിനായകൻ കുറിച്ചു. അതേസമയം കുറിപ്പിൽ ജോൺ ബ്രിട്ടാസിന്റെ പേര് പരാമർശിക്കുന്നില്ല. പകരം കുറിപ്പിനൊപ്പം എം.പിയുടെ …