ഓണപ്പരീക്ഷ ആഗസ്റ്റ് 13 മുതല്‍; 21 ന് സ്‌കൂള്‍ അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 ന് തുടങ്ങും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14 ന് തുടങ്ങും. രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം. രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30 നും പരീക്ഷ തുടങ്ങും. എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. എന്നാല്‍ 21 ന് പ്രവൃത്തി ദിവസമായിരിക്കും. അന്ന് ഓണാഘോഷം നടത്താം. ഓണാവധിക്കായി അന്നുതന്നെ സ്‌കൂളുകള്‍ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍, ആ ദിവസത്തെ പരീക്ഷ 21 ന് നടക്കും. 31 നാണ് അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page