ദമ്മാം :സൗദി സന്ദർശനാർത്ഥം ദമ്മാമിൽ എത്തിയ മുൻ ദമ്മാം ഐഎംസിസി നേതാവും നിലവിലെ ചെങ്കള പഞ്ചായത്ത് ഐ എൻ എൽ പ്രസിഡന്റുമായ മാഹിൻ മേനത്തിന്ഐ എം സി സി ദമ്മാം കമ്മിറ്റി സ്വീകരണം നൽകി. ദമ്മാം ഐഎംസിസി യുടെ സ്നേഹോപഹാരം സമ്മാനിച്ചു. റാഷിദ് കോട്ടപ്പുറം അധ്യക്ഷത വഹിച്ചു. ഐഎംസിസി ജനറൽ സെക്രട്ടറി ഹനീഫ് അറബി ഉൽഘാടനം ചെയ്തു. ഹാരിസ് എസ് എ എരിയ്യപ്പാടി, ഖലീൽ ചട്ടഞ്ചാൽ,നബീൽ ഇരിക്കൂർ,ഇബു എരിയ്യപ്പാടി,ഇർഷാദ് കളനാട്, കെബീർ എസ് എ പ്രസംഗിച്ചു. മാഹിൻ മേനത്ത് മറുപടി പറഞ്ഞു.








