കേരള സാഹിത്യോത്സവ് : തിളക്കമാർന്ന നേട്ടവുമായി അബ്ദുൽ ജലീലിനും മുഹമ്മദ് ഹനീഫിനും  തുടർച്ചയായി ഒന്നാം സ്ഥാനം

പുത്തിഗെ: എസ് എസ് എഫ് ആലപ്പുഴയിൽ സംഘടിപ്പിച്ച 33-ാമത് കേരള സാഹിത്യോത്സവില്‍ മുഹിമ്മാത്ത് കുല്ലിയ്യ വിദ്യാര്‍ത്ഥികളായ അബ്ദുല്‍ ജലീലും മുഹമ്മദ് ഹനീഫയും അഭിമാന നേട്ടം കൈവരിച്ചു . പോസ്റ്റര്‍ ഡിസൈനിംഗ് മത്സരത്തിൽ സംസ്ഥാന തലത്തിൽ തുടർച്ചയായാണ് ജലീൽ ഒന്നാം സ്ഥാനം നേടുന്നത്. ജനറൽ വിഭാഗം ചുമരെഴുത്തിൽ രണ്ടാം സ്ഥാനവും നേടി. യൂണിറ്റ്, സെക്ടര്‍, ഡിവിഷന്‍ സാഹിത്യോത്സവുകളില്‍ പ്രതിഭ തെളിയിച്ച് ശ്രദ്ധേയനായ ജലീൽ കഴിഞ്ഞ ജില്ലാ സാഹിത്യോത്സവ് വേദി നിർമ്മാണത്തിലടക്കം തന്റെ കൈയൊപ്പ് ചാർത്തിയിട്ടുണ്ട്. മുഹമ്മദ് ഹനീഫ ജൂനിയർ …

അത്യാവശ്യമായി ഒരു ദൈവത്തെ വേണം!

സണ്ണി മാളിയേക്കൽ, ഡാളസ്, ടെക്സസ് രാവിലെ ചൂടുചായയും കയ്യിലേന്തി ഉമ്മറത്തെ ചാരുസേരയിൽ വന്നിരുന്നതായിരുന്നു ഞാൻ. മനസ്സിനല്പം ശാന്തത നൽകാൻ ഫോണെടുത്ത് വാട്സ്ആപ്പ് സന്ദേശങ്ങൾ നോക്കാമെന്ന് വെച്ചപ്പോൾ ദേ കിടക്കുന്നു ഫോണിന്റെ ഡിസ്പ്ലേ തകർന്നുതരിപ്പണമായി! പോരാത്തതിന് പത്രക്കാരൻ പത്രമിട്ടോ എന്ന് വെറുതെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അയൽവക്കത്തെ ദിവാകരൻ ചേട്ടൻ തന്റെ തിളങ്ങുന്ന പുതിയ ബി.എം.ഡബ്ല്യു കാർ ആർത്തിയോടെ കഴുകി തിളക്കുന്നു. ഇതൊക്കെ പോരാഞ്ഞ്, ഇന്നലെ രാത്രി മുതൽ നടുവിൽ നിന്ന് ഒരു അസഹ്യമായ വേദന വലിഞ്ഞുമുറുകുന്നുമുണ്ട്. …

ചരിത്രം കുറിച്ച് 35-ാമത് സി എസ് ഐ നോർത്ത് അമേരിക്കൻ ഫാമിലി – യൂത്ത് കോൺഫറൻസ്: ഡയാസ്പോറ ഡയോസിസിന്റെ പ്രഥമ കൗൺസിൽ സമാപിച്ചു  

പി പി ചെറിയാൻ ഡാളസ്(ടെക്സസ്): ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ചരിത്രത്തിൽ നാഴികക്കല്ല് കുറിച്ചുകൊണ്ട്, നോർത്ത് അമേരിക്കയിലെ 35-ാമത് സി എസ് ഐ ഫാമിലി & യൂത്ത് കോൺഫറൻസും സി എസ് ഐ ഡയാസ്പോറ ഡയോസിസ് ഓഫ് നോർത്ത് അമേരിക്കയുടെ പൂർണ്ണ ഭരണഘടനാധിഷ്ഠിതമായ പ്രഥമ ഡയോസിസൻ കൗൺസിലും ഗംഭീരമായി സമാപിച്ചു. ഡാളസിലെ ലവ് ഓഫ് ക്രൈസ്റ്റ് സഭയുടെ ആതിഥേയത്വത്തിൽ നടന്ന നാല് ദിവസം നീണ്ടുനിന്ന സംഗമത്തിൽ നോർത്ത് അമേരിക്ക, ഇന്ത്യ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി …

ജോർദാനിലെ യു.എസ് താവളത്തിന് നേരെ ഇറാന്റെ മിസൈലാക്രമണം: തടുത്ത് യു.എസ് : പശ്ചിമേഷ്യൻ സംഘർഷം മുറുകുന്നു

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി : സേന ഡിപ്ലോമാറ്റിക് ചർച്ചകൾക്കായി ട്രംപ് ആക്രമണങ്ങൾ നിർത്തിവെച്ചതിന് ശേഷം ആദ്യമായി ജോർദാനിലെ യു.എസ് സൈനിക താവളത്തിന് നേരെ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ച് മിന്നലാക്രമണം നടത്തി.  ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് തൊടുത്തുവിട്ട എല്ലാ മിസൈലുകളും യു.എസ് വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു. നയതന്ത്ര ചർച്ചകൾക്ക് അവസരം നൽകാനായി പ്രസിഡന്റ് ട്രംപ് ഇറാനെതിരെയുള്ള ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരുന്ന സമയത്താണ് ഈ സംഭവം. …

15കാരിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ചായ്യോത്തെ 21കാരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പതിനഞ്ചുകാരിയുടെ ചിത്രങ്ങള്‍ പെണ്‍കുട്ടിയുടെ സുഹൃത്തിന് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അയച്ചു കൊടുത്തുവെന്ന പരാതിയില്‍ യുവാവിനെതിരെ സൈബര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ നീലേശ്വരം, ചായ്യോത്തെ ആകാശി(21)നെതിരെയാണ് കേസെടുത്തത്. കേസ് തുടരന്വേഷണത്തിനായി നീലേശ്വരം പൊലീസിനു കൈമാറും. പെണ്‍കുട്ടിയുടെ ഫോട്ടോ കൈക്കലാക്കിയ പ്രതി പലര്‍ക്കും അയച്ചു കൊടുക്കുകയായിരുന്നുവെന്നാണ് പരാതി. പ്രസ്തുത ചിത്രം പെണ്‍കുട്ടിയുടെ സുഹൃത്തിനും ലഭിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും പൊലീസിൽ പരാതി നൽകിയതും.

ചൈനീസ് വെല്ലുവിളി മറികടക്കാൻ ഇന്ത്യ-യു.എസ് സഹകരണം ശക്തമാക്കണം :  യു എസ് കോൺഗ്ഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി

പി പി ചെറിയാൻ വാഷിംഗ്‌ടൺ ഡി സി : ചൈനയിൽ നിന്നുള്ള ഭീഷണികളെ ഫലപ്രദമായി നേരിടാൻ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് ഇന്ത്യൻ വംശജനായ യു.എസ് കോൺഗ്രസ് അംഗം രാജാ കൃഷ്ണമൂർത്തി അഭിപ്രായപ്പെട്ടു.  കൃത്രിമബുദ്ധി (എ ഐ ), ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഫ്യൂഷൻ എനർജി, സോളാർ പവർ, സുരക്ഷാ മേഖലകൾ എന്നിവയിൽ ഇരുരാജ്യങ്ങളും കൈകോർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ചൈന ഉയർത്തുന്നത്. ഈ വെല്ലുവിളിയെ നേരിടാൻ ഇരുരാജ്യങ്ങളും ഇനിയും കൂടുതൽ കാര്യങ്ങൾ …

അതിജീവനത്തിന്റെ അക്ഷരസാക്ഷ്യം: “Where I LOST myself” പുസ്തകം വായനക്കാരിലേക്ക്

പി പി ചെറിയാൻ കുന്നന്താനം:17-ാം വയസ്സിലുണ്ടായ ദാരുണമായ വാഹന അപകടവും തുടർന്നുണ്ടായ തളർച്ചയും ഓർമ്മക്കുറവും തോൽപ്പിച്ചിട്ടും, തോറ്റുകൊടുക്കാൻ തയ്യാറാകാത്ത ജെറിൻ ജോസഫ് എബ്രഹാം എന്ന യുവാവിന്റെ പ്രചോദനാത്മകമായ അനുഭവക്കുറിപ്പുകൾ അടങ്ങിയ പുസ്തകം “Where I LOST myself” വായനക്കാരിലേക്ക്. വെല്ലൂർ സി.എം.സി ആശുപത്രിയിലെ നാലു ചുവരുകൾക്കുള്ളിൽ ശരീരം തളർന്നും ഓർമ്മകൾ പൂർണ്ണമായി മാഞ്ഞുപോയും കഴിഞ്ഞ നിമിഷങ്ങളിൽ നിന്നാണ് ജെറിൻ വീണ്ടും ജീവിതത്തിലേക്ക് പിച്ചവെച്ചു തുടങ്ങിയത്. അക്ഷരങ്ങളും വാക്കുകളും വീണ്ടും പഠിച്ചെടുത്ത്, നിശബ്ദതയെ അതിജീവിച്ച് ജെറിൻ എഴുതിയ അനുഭവങ്ങളാണ് …

കുണ്ടംകുഴി വേളാഴിയിലെ ചേവിരി നാരായണന്‍ നായര്‍ അന്തരിച്ചു

കുണ്ടംകുഴി: വേളാഴിയിലെ പുലിക്കോടന്‍ വളപ്പില്‍ ചേവിരി നാരായണന്‍ നായര്‍(78) അന്തരിച്ചു. ഭാര്യ: കെ പത്മിനി. മക്കള്‍: കെ പ്രീതി, പ്രസീത. മരുമക്കള്‍: വി നാരായണന്‍ നായര്‍, പി ശശീധരന്‍. സഹോദരങ്ങള്‍: പി കുഞ്ഞമ്പു നായര്‍, പരേതനായ കുഞ്ഞിക്കേളു നായര്‍.

കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല

പയ്യന്നൂര്‍: യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍. തലശ്ശേരി കതിരൂര്‍ സ്വദേശിയായ സി.എച്ച് അഷ്റഫി(58)നെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ വിജയഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 2001 ല്‍ നടന്ന വേറ്റുമ്മല്‍ രതീഷ് വധക്കേസിലെ പ്രതിയാണ് അഷ്റഫ്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്നാണ് പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറായി അടുത്തിടെ ചുമതലയേറ്റ വിജയഭാരത് റെഡ്ഡി പഴയ കേസുകളെക്കുറിച്ച് …

ബസില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ പാട്ട് വച്ചാല്‍ ഇനി പിഴ; ഉച്ചത്തില്‍ ഫോണില്‍ സംസാരിച്ചാലും പിഴ വരും

ചെന്നൈ: സര്‍ക്കാര്‍ ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണില്‍ പാട്ടുവച്ചാല്‍ ഇനി പിഴ അടക്കേണ്ടിവരും. സ്പീക്കര്‍ മോഡിലിട്ട് പാട്ട്, റീല്‍, വീഡിയോ എന്നിവ പ്ലേ ചെയ്യുകയോ ഉച്ചത്തില്‍ ഫോണ്‍ സംസാരിക്കുകയോ ചെയ്യുന്നവര്‍ക്ക് ഇനി പിഴയിടുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. പൊതുവാഹനത്തില്‍ ഇത്തരം ശല്യം ഒഴിവാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറത്തിറക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് 500 രൂപ മുതല്‍ 1,000 രൂപ വരെയാണ് പിഴ ഈടാക്കുക. സംസ്ഥാനത്തെ 20,000 സര്‍ക്കാര്‍ ബസുകളിലും ഈ നിയമം നടപ്പാക്കാന്‍ ഗതാഗത …

അര്‍ധരാത്രി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ 19 കാരന്‍; മുറിയില്‍ പൂട്ടിയിട്ട് വീട്ടുകാര്‍, സുഹൃത്തുക്കളെത്തി മോചിപ്പിച്ചു

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ചു കയറിയ യുവാവിനെ വീട്ടുകാര്‍ പൂട്ടിയിട്ടു. സുഹൃത്തുക്കളെത്തി വീട്ടുകാരെ ആക്രമിച്ച് യുവാവിനെ മോചിപ്പിച്ചു.താമരശ്ശേരി ഈങ്ങാപ്പുഴയില്‍ ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. അടിവാരം പള്ളിയാല സ്വദേശി 19കാരന്‍ മിസ്ബാഹുലിനെതിരെ പോക്സോ ചുമത്തി താമരശേരി പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ മുറിയില്‍ അജ്ഞാതന്റെ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. പീന്നീട് യുവാവിനെ ആ മുറിയില്‍ പൂട്ടിയിട്ടു. പൂട്ടിയിട്ടതിനു പിന്നാലെ യുവാവ് ഫോണ്‍ വിളിച്ചതു പ്രകാരം മൂന്നു ബൈക്കുകളിലായി സുഹൃത്തുക്കള്‍ എത്തി. വീട്ടുകാരെ ആക്രമിച്ച് യുവാവിനെ …

അയോധ്യയിലേക്ക് പോയ ബദിയഡുക്ക, പെര്‍ഡാല സ്വദേശിയെ കാണാതായി

കാസര്‍കോട്: അയോധ്യ ക്ഷേത്ര ദര്‍ശനത്തിനു പോയ യുവാവിനെ കാണാതായതായി പരാതി. ബദിയഡുക്ക, പെര്‍ഡാല, പഞ്ചിനടുക്ക ഹൗസിലെ കുഞ്ഞിരാമന്റെ മകന്‍ രാജേഷി(49)നെയാണ് കാണാതായത്. സംഭവത്തില്‍ സഹോദരന്‍ അനില്‍ കുമാര്‍ നല്‍കിയ പരാതിയില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജുലായ് 22ന് വൈകുന്നേരം ആറര മണിയോടെ മധ്യപ്രദേശിലെ ഇറ്റാര്‍സിയില്‍ വച്ചാണ് രാജേഷിനെ കാണാതായതെന്നു സഹോദരന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അയോധ്യയില്‍ പോയി നാട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ഇറ്റാര്‍സിയില്‍ വച്ച് ഏതോ ട്രെയിന്‍ കയറി പോയതിനു ശേഷം തിരിച്ചെത്തിയില്ലെന്ന് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

മഞ്ഞപ്പിത്തം, എച്ച്-1എന്‍-1: ജില്ലയില്‍ രണ്ടു പേര്‍ മരിച്ചു; അമീബിക് മസ്തിഷ്‌കജ്വര ബാധിതനായ യുവാവിന്റെ നില അതീവ ഗുരുതരം

കാസര്‍കോട്: മഞ്ഞപ്പിത്തം, എച്ച്-1 എന്‍-1 രോഗബാധയെ തുടര്‍ന്ന് ജില്ലയില്‍ രണ്ടു പേര്‍ മരിച്ചു.ബദിയഡുക്ക, നീര്‍ച്ചാല്‍, ഏണിയാര്‍പ്പിലെ ഹേമചന്ദ്ര (36) യാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. രോഗബാധിതനായി ഒരു മാസത്തോളമായി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബംഗ്‌ളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ ആയിരുന്നു ഹേമചന്ദ്ര. ഗോപാലറാവു-സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ: അശ്വിനി. ഏകമകള്‍: നിഹാരിക. സഹോദരി: മമത.കാഞ്ഞങ്ങാട്, അജാനൂര്‍, മാണിക്കോത്തെ കരുണാകരന്റെ ഭാര്യ യശോദയാണ് എച്ച്-1എന്‍ -1 പനി ബാധിച്ച് മരിച്ചത്. കടുത്ത പനിയും ചുമയും ബാധിച്ചതിനെ തുടര്‍ന്ന് യശോദയെ …

ഓട്ടോയിടിച്ച് പരിക്കേറ്റ സിപിഎം പ്രാദേശിക നേതാവ് മരിച്ചു

കാസര്‍കോട്: ഓട്ടോ റിക്ഷയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സിപിഎം പ്രാദേശിക നേതാവ് മരിച്ചു. വെള്ളരിക്കുണ്ട്, കുറുഞ്ചേരി, കുതിരുമ്മല്‍ കെ ഗോപാലന്‍ (77) ആണ് ഇന്നലെ (ചൊവ്വ) രാത്രി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.മെയ് 29ന് ബിരിക്കുളം ടൗണില്‍ വച്ചാണ് ഗോപാലന് ഓട്ടോയിടിച്ച് പരിക്കേറ്റത്. സിപിഎം കോളംകുളം, കുറുഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. കരിന്തളം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ആദ്യ രൂപമായിരുന്ന ഐക്യനാണയ സംഘത്തിന്റെ ഓണററി സെക്രട്ടറിയായിരുന്നു. കുറുഞ്ചേരി എകെജി വായനശാലയുടെ പ്രഥമ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു.ഭാര്യ: തൊണ്ടിയില്‍ കാര്‍ത്യായനി. മക്കള്‍: …

കവിത രോഗാതുര മനസ്സിന് ഔഷധം: സുറാബ്

ബോവിക്കാനം: കവിത രോഗാതുരമായ മനസ്സിന് സിദ്ധൗഷധമാന്നെന്ന് കവി സുറാബ് അഭിപ്രായപ്പെട്ടു. ഇരിയണ്ണി ഗവ. ഹൈസ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ കവിതാ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളമുള്ള ഷാര്‍ജയിലെ പ്രവാസ ജീവിതത്തിലൂടെയുള്ള അനുഭവങ്ങളായിരുന്നു തന്റെ എഴുത്ത് ജീവിതത്തിന്റെ ഇന്ധനമെന്ന് അദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ പി സുചീന്ദ്രനാഥ്, പി ടി എ വൈസ് പ്രസിഡന്റ് ബാബു മഞ്ചക്കല്‍, കെ മിനിഷ് ബാബു, അനു മുകുന്ദന്‍, പ്രസന്ന എം കെ, രാഘവന്‍ ബെള്ളിപ്പാടി, ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ സലാം സ്മിത എസ്. …

എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന മാണിക്കോത്തെ വീട്ടമ്മ മരിച്ചു

കാസർകോട്: എച്ച് വൺ എൻ വൺ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അജാനൂർ മാണിക്കോത്തെ കരുണാകരൻ്റെ ഭാര്യ യശോദയാണ് മരിച്ചത്. കടുത്തപനിയും ചുമയും കണ്ടതിനെ തുടർന്ന് യശോദയെ ആദ്യം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് എച്ച് വൺ എൻ വൺ ലക്ഷണങ്ങൾ കാണിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവരുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്ന ഏഴുപേർക്ക് പനിയും ചുമയും ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ കണ്ടതോടെ ഇവരുടെ …

കുടയെടുക്കാൻ മറക്കേണ്ട, ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്  ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ് ഉള്ളത്.  വ്യാഴാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, …

‘ഓപ്പറേഷൻ സൈ-ഹണ്ട് 3.0’: ജില്ലയിൽ മിന്നൽ പരിശോധന; 16 കേസുകൾ രജിസ്റ്റർ ചെയ്തു

കാസർകോട്: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ 16 കേസുകൾ രജിസ്റ്റർ ചെയ്തു. 13 ഉപകരണങ്ങൾ പിടിച്ചെടുത്തു.സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഉപയോഗിക്കുന്നതും സൈബർ സാമ്പത്തിക തട്ടിപ്പിലൂടെ ലഭിക്കുന്ന പണം വിനിമയം നടത്തുന്ന അക്കൗണ്ടുകളും മറ്റും കേന്ദ്രികരിച്ചാണ് പരിശോധന നടത്തിയത്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. രജിസ്റ്റർ ചെയ്ത കേസുകളിൽ സമഗ്ര അന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.