കാസര്‍കോട്: കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. നോര്‍ത്ത്, തൃക്കരിപ്പൂര്‍, ഉദിനൂരിലെ കെ. ഹസീബ (27) നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് പയ്യന്നൂര്‍, ഏഴിലോട്ടെ സാബിറിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കോടതിയുടെ സംരക്ഷണ ഉത്തരവ് ലംഘിച്ച് എത്തിയ സാബിര്‍, പരാതിക്കാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. പരാതിക്കാരി വിവാഹ മോചന പരാതി നല്‍കിയ വിരോധമാണ് സംഭവത്തിന് കാരണമെന്ന് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു







