ചാറ്റിലൂടെ വശത്താക്കി കണ്ണിയാക്കും, ലക്ഷ്യം കോളേജ് വിദ്യാര്‍ത്ഥിനികള്‍; എല്ലാം ആഡംബരത്തിനായി

കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ അറസ്റ്റിലായ അധ്യാപികമാര്‍ ലഹരിക്കച്ചവടവും തുടങ്ങിയിരുന്നവെന്ന് വിവരം. പ്രധാനമായും കോളേജ് വിദ്യാര്‍ത്ഥിനികളെ ഇവര്‍ ലക്ഷ്യമിട്ടതെന്ന നിര്‍ണായക വിവരം പുറത്തുവന്നു. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാര്‍ഥിനികളെ ചാറ്റിലൂടെ വശത്താക്കി കണ്ണിയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണം ഡെലിവറി ചെയ്യുന്ന ആപ്പിന്റെ മറവിലായിരുന്നു ലഹരി എത്തിച്ച് നല്‍കിയത്. സംഘത്തില്‍പെട്ട ഡെലിവറി ജീവനക്കാരനെയും പൊലീസ് പിടികൂടിയിരുന്നു. മൂന്ന് അധ്യാപികമാരും ആദ്യം ലഹരി ഉപയോഗിച്ചായിരുന്നു തുടക്കം. പിന്നീട് മയക്കുമരുന്ന് വാങ്ങാന്‍ പണം കിട്ടാതെ വന്നതോടെ ഇവരും ഏജന്റുമാരായി. കൂടുതല്‍ അദ്ധ്യാപികമാരെ ലഹരിക്കണ്ണിയില്‍ പെടുത്താനുള്ള ശ്രമം നടന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ചെറിയ ശമ്പളത്തില്‍ ബിആര്‍സിയില്‍ ജോലിചെയ്യുന്ന ഇവര്‍ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. അടുത്തിടെ കാവ്യ ആഡംബര കാര്‍ വാങ്ങിയതും വിവാദമായിരുന്നു.
എംഡിഎംഎ കേസില്‍ അറസ്റ്റിലായ റിസ്വാനില്‍ നിന്നാണ് അധ്യാപികമാരിലേക്ക് അന്വേഷണമെത്തുന്നത്.
റൂറല്‍ ജില്ലാ പൊലീസ് മേധാവി മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതിനിടെ മറ്റൊരു അധ്യാപിക കൂടി കേസില്‍ കസ്റ്റഡിയിലുണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കൊലക്കേസിലെ പിടികിട്ടാപ്പുള്ളി 25 വര്‍ഷത്തിനു ശേഷം പിടിയില്‍; 15 വര്‍ഷമായി പയ്യന്നൂരില്‍ തട്ടുകട നടത്തി, ഭക്ഷണം കഴിക്കാനെത്തിയ പൊലീസുകാര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
Scroll to top

You cannot copy content of this page