കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി, തനിച്ച് താമസിക്കുന്ന വയോധികയുടെ കഴുത്തില്‍ നിന്നു മൂന്നു പവന്‍ സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തു. ധര്‍മ്മടം, തുരുത്തിനു സമീപത്തെ തിരുവോത്ത് ഹൗസില്‍ ടി ലീല (76) യുടെ മാലയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് വീട്ടില്‍ അതിക്രമിച്ചു കയറിയ രണ്ടു പേര്‍ മാലപൊട്ടിച്ചെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. മൂന്നേ കാല്‍ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ധര്‍മ്മടം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വയോധികയുടെ വീടും പശ്ചാത്തലവും കൃത്യമായി അറിയുന്നവരായിരിക്കും സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു.








