പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നു മൈസൂരുവിലായിരുന്നു അന്ത്യം. തെലുങ്ക്, കന്നട, മലയാളം, തമിഴ്, ഹിന്ദി, ഒഡിയ, ബംഗാളി, മറാഠി, തുളു, ഉർദു, ഗുജറാത്തി, പഞ്ചാബി, കൊങ്കണി, അസാമീസ്, സിന്ധി തുടങ്ങി പതിനേഴു ഭാഷകളിൽ ഏകാന്തഗീതം (സോളോ), യുഗ്മഗാനം, കോറസ് മുതലായ പലതരത്തിലുള്ള 48,000 ഓളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ആന്ധ്രാപ്രദേ‌ശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു എസ്. ജാനകിയുടെ ജനനം. മാതാപിതാക്ക‌‌‌ൾ ചെ‌റുപ്പത്തിലേ മരിച്ചു. അമ്മാവനായ ഡോ. …

വിയറ്റ്നാം ബോട്ടപകടം; മരിച്ചവരിൽ മലയാളികളും, മരിച്ചത് കൊല്ലം സ്വദേശികളായ ദമ്പതികൾ

ഹാനോയ്: വിയറ്റ്‌നാമിലെ ബോട്ട് അപകടത്തിൽ മരിച്ചവരിൽ മലയാളികളും. കൊല്ലം കൊട്ടാരക്കര സ്വദേശികളായ ദമ്പതികളാണ് മരിച്ചത്. വിക്ടറി വ്യവസായ ഗ്രൂപ്പ് ഉടമ എ.സി. തോമസ് (57), ഭാര്യ ലോവേനി തോമസ് (56) എന്നിവരാണ് മരിച്ചത്. ഇവരുടെ മരണം കൊടിക്കുന്നിൽ സുരേഷ് എം പി സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കുന്നതിനും കുടുംബത്തിന് ആവശ്യമായ എല്ലാ കോൺസുലർ സഹായങ്ങളും ലഭ്യമാക്കുന്നതിനും ഇന്ത്യൻ എംബസി നടപടി സ്വീകരിക്കുമെന്ന് അംബാസിഡർ എംപിയെ അറിയിച്ചു. 15 പേർ അപകടത്തിൽ മരിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ …

ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ യെസ്ഡി സ്‌ക്രാമ്പ്‌ളർ കാസര്‍കോട് ജില്ലയിൽ ഔദ്യോഗികമായി ലോഞ്ചു ചെയ്തു

പെരിയ:ക്ലാസിക് ലെജന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി യുടെ യെസ്ഡി സ്‌ക്രാമ്പ്‌ളറിന്റെ കാസര്‍കോട് ജില്ലയിലെ ഓഫീഷ്യല്‍ ലോഞ്ചു പെരിയയിലെ ജാവ യെസ്ഡി ഷോറൂമില്‍ നടന്നു.മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ പി .ഹാരിസ് ഒഫീഷ്യല്‍ ലോഞ്ച്‌നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍ സി സി.ശോഭനയുടെ സന്നിധ്യത്തില്‍ മനീഷ് ചന്ദ്രന്‍ സ്‌ക്രാമ്പ്‌ളര്‍ ബൈക്ക് ഏറ്റുവാങ്ങി . സര്‍ദാര്‍ മോട്ടോര്‍ എം ഡി ഖദീജ ഉപഹാരം നല്‍കി. കല്‍പക ഡിസ്ട്രിബ്യൂട്ടര്‍ എം ഡി അബ്ദുല്‍ സത്താര്‍,വേണുഗോപാല്‍ നായര്‍, ഖാദര്‍, ഹമീദ് , റഫീഖ്, മഹദിബ്ദുൾറ ഹിമൻ, …

യുവതിയുടെ ശുചിമുറിയിലെ ദൃശ്യം പകര്‍ത്തി; ഇലക്ട്രീഷ്യനെ കയ്യോടെ പിടികൂടി ഹോട്ടലിലെ ജീവനക്കാര്‍

കണ്ണൂര്‍: ഹോട്ടലില്‍ വച്ച് യുവതിയുടെ ശുചിമുറിയിലെ ദൃശ്യം മൊബൈല്‍ ഉപയോഗിച്ച് ചിത്രീകരിച്ചെന്ന പരാതിയില്‍ ഇലക്ട്രീഷ്യന്‍ പിടിയില്‍. കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശി റോഷിത്തി(28) ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തത്. ഹോട്ടലില്‍ പ്ലംബിങ് ജോലിക്കെത്തിയ റോഷിത്ത് ശുചിമുറിയില്‍ മൊബൈല്‍ ഫോണ്‍ സ്ഥാപിക്കുകയായിരുന്നു. ശുചിമുറിയില്‍ മൊബൈല്‍ കണ്ടതിനെ തുടര്‍ന്ന് യുവതി ജീവനക്കാരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൊബൈല്‍ ഫോണിന്റെ ഉടമയെ തിരിച്ചറിഞ്ഞത്. പിന്നീട് ജീവനക്കാര്‍ ഫോണ്‍ സഹിതം യുവാവിനെ പിടികൂടി പൊലീസിലേല്‍പിച്ചു. പ്രതിയുടെ ഫോണ്‍ പൊലീസ് പരിശോധിച്ചുവരികയാണ്. സ്ത്രീത്വത്തെ അപമാനിച്ചതിനും മറ്റു …

വിയറ്റ്‌നാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാനോയ്: വിയറ്റ്‌നാമിലെ ഫു ക്വോക്ക് ദ്വീപിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു. 15 സഞ്ചാരികള്‍ മരിച്ചതായി വിവരം. 10 പേരെ രക്ഷപ്പെടുത്തി. ശനിയാഴ്ച ഉച്ചയോടെയാണ് അപകടം. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് വിയറ്റ്‌നാമിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. അവധിദിനം ആഘോഷിക്കാനായി 32 ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ സ്പീഡ് ബോട്ടാണ് മുങ്ങിയത്. ഹോ ചി മിന്‍ സിറ്റിയില്‍ ഒരു കണ്‍ട്രോള്‍ റൂം തുറന്നതായും എംബസി അറിയിച്ചു. മൂന്നു ജീവനക്കാരും ബോട്ടിലുണ്ടായിരുന്നു.

തലമുഗറിലെ ടി.കെ അബ്ദുല്ല ഹാജി അന്തരിച്ചു

കാസർകോട്: ചള്ളങ്കയം തലമുഗറിലെ പരേതരായ ബാണിയർമൂല അബ്ദുൽ ഖാദർ- ഹവ്വ ദമ്പതികളുടെ മകൻ ടി കെ അബ്ദുല്ല ഹാജി (70) അന്തരിച്ചു. ഏറെക്കാലം പ്രവാസി ആയിരുന്നുഭാര്യ:ആസ്യമ്മമക്കൾ: ശാഹുൽ ഹമീദ് ഹിമമി സഖാഫി(ഫുജൈറ ),ആത്തിക്ക, ഖമറുന്നിസ,സുമയ്യമരുമക്കൾ: യൂസുഫ് എ കെ കൊടിയമ്മ, അബ്ദുൽ സത്താർ മലങ്കര, മൈമൂന മിയ്യപ്പദവ്.സഹോദരങ്ങൾ:ടി കെ അബ്ദുൽ റഹ്മാൻ,ടി കെ മുഹമ്മദ്,ടി കെ ആദം,ടി കെ യൂസുഫ്,ടി കെ റുഖിയ,ടി കെ ഫാത്തിമ,ടി കെ സഫിയ പരേതയായ ടി കെ ആയിഷ.

ബ്രിജത് ഫിലിപ്പ് മാത്യു ഡാളസ്സിൽ അന്തരിച്ചു, പൊതുദർശനം ജൂലൈ 13ന്

പി പി ചെറിയാൻ ഡാലസ് :മലയാളി സമൂഹത്തിലെ സജീവ സാന്നിധ്യമായിരുന്ന ബ്രിജിൽ ഫിലിപ്പ് മാത്യു (45)അന്തരിച്ചു .1980 സൗമ്യമായ പെരുമാറ്റവും വിശ്വാസജീവിതവും മൂലം ശ്രദ്ധേയനായിരുന്നു. അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.പൊതുദർശനം 13-വൈകിട്ട്‌ 7.00 മുതൽ 8.00 വരെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോമിൽ നടക്കും.സംസ്കാര ശുശ്രൂഷ1 4-ന് (ചൊവ്വാഴ്ച) രാവിലെ റെസ്റ്റ്ലാൻഡ് ഫ്യൂണറൽ ഹോം-ൽ നടക്കും.വിയോഗത്തിൽ മലയാളി സമൂഹം ആദരാഞ്ജലികൾ അർപ്പിച്ചു .

ന്യൂനമര്‍ദ്ദം ദുര്‍ബലമാകുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ കുറയാന്‍ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ മഴ അനുഭവപ്പെട്ടിരുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദ പാത്തി ദുര്‍ബലമായി. ഇതിന്റെയെല്ലാ സ്വാധീനഫലമായി ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് നേരിയ ഇടത്തരം മഴയ്ക്ക് മാത്രമാണ് സാധ്യതയുള്ളതെന്നാണ് കാലാവസ്ഥ വകുപ്പിന്റെ …

ഒഹായോ ‘ഹൊറർ ഹൗസ്’ കേസ്: 16 കുട്ടികളുടെ അമ്മ വീണ്ടും ഗർഭിണിയെന്ന് റിപ്പോർട്ട്

പി പി ചെറിയാൻ ഒഹായോ:ഒഹായോയിൽ മൃഗങ്ങളെപ്പോലെ ക്രൂരമായ സാഹചര്യത്തിൽ 16 കുട്ടികളെ പൂട്ടിയിട്ട കേസിൽ അറസ്റ്റിലായ അമ്മ എലിസബത്ത് സൈഡേഴ്സ് (33) വീണ്ടും ഗർഭിണിയാണെന്ന് റിപ്പോർട്ട്. 15-ാം വയസ്സിൽ ആദ്യ പ്രസവം കഴിഞ്ഞ എലിസബത്തിന്റെ 19-ാമത്തെ ഗർഭമാണിതെന്നാണ് സൂചന. ഇവർ ജയിലിലായതിനാൽ ഗർഭാവസ്ഥ കണക്കിലെടുത്ത് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. തടവിലാക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടികളിൽ ചിലർക്ക് സംസാരിക്കാൻ പോലും കഴിയില്ലായിരുന്നു. കുടുംബത്തിനുള്ളിലെ അവിഹിത ബന്ധങ്ങളാണ് ഇതിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം. കേസിൽ കുട്ടികളുടെ മാതാപിതാക്കളും …

എംഡിഎംഎയുമായി സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍; പിടിയിലായത് കൊച്ചിയിലെ ലോഡ്ജില്‍ വച്ച്

കൊച്ചി: എംഡിഎംഎയുമായി സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍. തലയോലപ്പറമ്പ് സ്വദേശി വിശാല്‍ സോമനെ(45)യാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് 5.6 ഗ്രാം എംഡിഎംഎ പിടികൂടി. വെള്ളിയാഴ്ച അറസ്റ്റിലായ ബോഡി ബില്‍ഡര്‍ സാദിഖില്‍ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്. 391 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബോഡി ബില്‍ഡര്‍ കുടുങ്ങിയത്. ഡാന്‍സാഫ് സംഘത്തിന് നേരത്തെ തന്നെ ഇയാളെപ്പറ്റി ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. …

ലോകകപ്പിൽ നിന്ന് അമേരിക്കയും മെക്സിക്കോയും പുറത്തായതോടെ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു

പി പി ചെറിയാൻ ലോകകപ്പിൽ നിന്ന് ആതിഥേയരായ അമേരിക്കയും മെക്സിക്കോയും പുറത്തായതോടെ ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ ടിക്കറ്റ് വില കുത്തനെ ഇടിഞ്ഞു. യു.എസ് ടീം ജയിച്ചിരുന്നെങ്കിൽ കളിക്കേണ്ടിയിരുന്ന സ്പെയിൻ-ബെൽജിയം മത്സരത്തിന്റെ ടിക്കറ്റ് നിരക്കിൽ 65% കുറവാണ് രേഖപ്പെടുത്തിയത്. മത്സരത്തിന് മുന്നോടിയായി 3,200 ഡോളർ (ഏകദേശം 2.6 ലക്ഷം രൂപ) ആയിരുന്ന കുറഞ്ഞ ടിക്കറ്റ് നിരക്ക് ഇതോടെ 1,100 ഡോളറായി (ഏകദേശം 91,000 രൂപ) താഴ്ന്നു. മെക്സിക്കോ ഇംഗ്ലണ്ടിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ശനിയാഴ്ച മിയാമിയിൽ നടക്കുന്ന മത്സരത്തിന്റെ …

അരുംകൊല; വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി, കൊല നടന്നത് കവര്‍ച്ചക്കിടെ, പ്രദേശവാസി പിടിയില്‍

പാലക്കാട്: കവര്‍ച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. കൊഴിഞ്ഞാമ്പാറ ആട്ടയാമ്പതി സ്വദേശി സരസമ്മാളാ(66)ണ് കൊല്ലപ്പെട്ടത്. അയല്‍വാസികള്‍ പിടിയില്‍. സരസമ്മാളിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.കഴിഞ്ഞ മാസം 10 നാണ് സരസമ്മാളിനെ കാണാതാവുന്നത്. പരാതിയെ തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതമാണെന്ന് വ്യക്തമായത്. പ്രദേശവാസിയായ ഉദയകുമാറിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സഹായിയായി ഒരു കൗമാരക്കാനുമുണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആളെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്നാണ് രണ്ടുപേരെയും പിടികൂടിയത്. സരസമ്മാളിനെ വീട്ടിലെത്തിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി …

എക്‌സിക്യൂട്ടീവ് വേഷത്തില്‍ ബൈക്കില്‍ കറക്കം; വയോധികയുടെ ഒന്നരപ്പവന്‍ മാല പൊട്ടിച്ചെടുത്ത ഹോട്ടല്‍ മാനേജറായ യുവാവ് പിടിയില്‍

കോഴിക്കോട്: വയോധികയുടെ മാല പൊട്ടിച്ചോടിയ ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍. കോഴിക്കോട് ചേവായൂറാണ് സംഭവം. ഹോട്ടല്‍ മാനേജറായ ഷനൂപാണ് അറസ്റ്റിലായത്. മാങ്കാവ് മിംസ് ഹോസ്പിറ്റലിന് സമീപത്തെ ഹോട്ടലിലാണ് ഇയാള്‍ മാനേജരായി ജോലി ചെയ്യുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയില്‍ പോയിവരികയായിരുന്ന ചാത്തമംഗലം സ്വദേശിനിയായ വയോധികയുടെ ഒന്നരപ്പവന്‍ മാലയാണ് യുവാവ് പൊട്ടിച്ചെടുത്തത്. പൂളപ്പറമ്പ് വാട്ടര്‍ ടാങ്കിന് സമീപത്ത് വച്ച് ബൈക്കിലെത്തിയ പ്രതി വഴി ചോദിക്കുകയായിരുന്നു. വയോധികയുടെ ശ്രദ്ധതെറ്റിച്ച ശേഷം ഷനൂപ് മാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞു. രണ്ട് മൂന്ന് തവണ …

ബാലഗോകുലം സംസ്ഥാന സമ്മേളനം സ്വാമി സച്ചിതാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: ബാലഗോകുലം വടക്കന്‍ കേരളം 51-ാം സംസ്ഥാന സമ്മേളനം എടനീര്‍ മഠാധിപതി സച്ചിതാനന്ദ ഭാരതി ഉദ്ഘാടനം ചെയ്തു. ഇന്നലെ ആരംഭിച്ച സമ്മേളനം നാളെ സമാപിക്കും.എം സത്യന്‍ ആധ്യക്ഷം വഹിച്ചു. ആര്‍ എസ് എസ് കാര്യവാഹക് എം രാധാകൃഷ്ണന്‍, സ്മിതാ വത്സലന്‍, എം ടി വിദ്യാധരന്‍ പ്രസംഗിച്ചു. വൃത്തനിവേദനം, ബാലസഭ, ശ്രേണിസമിതികള്‍, ശ്രീകൃഷ്ണ ജയന്തി ചര്‍ച്ച, പ്രതിഭാ സംഗമം എന്നിവയുമുണ്ടാവും. പ്രതിഭാസംഗമം ചിന്മയാമിഷന്‍ സംസ്ഥാന പ്രസിഡന്റ് സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. ബൗദ്ധിക്, നിശാപ്രാര്‍ത്ഥന എന്നിവയുമുണ്ടാവും. സമാപന …

മധൂര്‍ ക്ഷേത്രം പാരമ്പര്യ അര്‍ച്ചകന്‍ വേണുഗോപാല കല്ലൂരായ അന്തരിച്ചു

കാസര്‍കോട്: മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം അര്‍ച്ചകന്‍ വേണുഗോപാല കല്ലൂരായ (78) അന്തരിച്ചു. ശിവള്ളി ബ്രാഹ്‌മണ സഭാ കാസര്‍കോട് മേഖല മുന്‍ പ്രസിഡന്റ്, അധ്യാപകന്‍, യക്ഷഗാന സംഗീത കലാകാരന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കമലാക്ഷി എന്ന സീമ. മക്കള്‍: വസന്ത കല്ലൂരായ, ഹരികേശവ കല്ലൂരായ. മരുമകള്‍: കാവ്യശ്രീ. സഹോദരങ്ങള്‍: ബാലചന്ദ്ര കല്ലൂരായ, പരേതനായ വെങ്കടകൃഷ്ണ കല്ലൂരായ, ശിവാനന്ദ കല്ലൂരായ, ലളിത.

അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി; പിടിയിലായത് വടകര സ്വദേശി ബല്‍രാജ്

മലപ്പുറം: കല്‍പകഞ്ചേരി കല്ലിങ്ങലില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച അധ്യാപകന്‍ പിടിയില്‍. വടകര സ്വദേശി ബല്‍രാജിനെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പിച്ചത്. പ്രതിയെ ശനിയാഴ്ച ഉച്ചയോടെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ചയാണ് അധ്യാപകന്റെ ചൂരല്‍ വടികൊണ്ടുള്ള അടിയേറ്റ് അഞ്ചാം ക്ലാസ്സുകാരിയുടെ കൈ എല്ല് പൊട്ടിയത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ ചൂരല്‍ പ്രയോഗം. പനികാരണം കഴിഞ്ഞ രണ്ട് ദിവസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. അവധി ദിവസത്തെ നോട്ട് എഴുതി കൊണ്ടിരിക്കുമ്പോഴാണ് അധ്യാപകന്‍ കുട്ടിയുടെ പുറകിലൂടെ വന്ന് ചൂരല് …

പോക്‌സോ കേസിലെ പ്രതി ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെ കൊന്നത് ആറുപേരെ; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പരാതിക്കാരിയെയും കുടുംബത്തെയും കൊലപ്പെടുത്തി, കൂട്ടക്കൊലപാതകത്തില്‍ നടുങ്ങി തെലുങ്കാന

ഹൈദരാബാദ്: പോക്‌സോ കേസിലെ പ്രതി ഇരയായ 16 കാരിയെ അടക്കം ആറുപേരെ കൊലപ്പെടുത്തി. തെലുങ്കാന ജില്ലയിലെ റംഗാ റെഡ്ഡിയിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതിയായ റായ്‌വാലഗുഡ സ്വദേശിയായ രാജു കുമാര്‍(38) ഒളിവില്‍ പോയി. പോക്‌സോ കേസില്‍ ജയിലിലായിരുന്ന രാജകുമാര്‍ പത്തു ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. ഷബാദിലെ സ്വന്തം വീട്ടില്‍ വച്ച് രാജ്കുമാര്‍ ആദ്യം 30 വയസുള്ള ഭാര്യ പാര്‍വതി സരിതയെയും നാല് വയസും ഒരു വയസും പ്രായമുള്ള രണ്ട് …

ഇണചേരുന്നതിനിടയില്‍ അടുത്തെത്തി പ്രകോപിപ്പിച്ചു; യുവാവിനെ സിംഹം കടിച്ചു കൊന്നു

അഹമ്മദാബാദ്: റിസര്‍വ്വ് വനത്തില്‍ അതിക്രമിച്ചു കയറിയ യുവാവിനെ സിംഹം കടിച്ചുകൊന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ ലുവാരിയ റിസര്‍വ്വ് വനത്തിലാണ് ദാരുണമായ സംഭവം നടന്നത്. സോഹില്‍ മേമന്‍ (21) എന്നയാളാണ് കൊല്ലപ്പെട്ടത്.സോഹില്‍ മേമനും ഏതാനും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം അനധികൃതമായാണ് റിസര്‍വ്വ് ഫോറസ്റ്റില്‍ കടന്നതെന്നു വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. സിംഹങ്ങള്‍ ഇണചേരുന്ന സമയമാണിത്. ഈ സമയത്ത് സിംഹങ്ങളെ അടുത്തു നിന്നു കാണുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. ഇണചേരുന്ന സിംഹങ്ങള്‍ക്കു അടുത്തെത്തി സംഘം പ്രകോപനം ഉണ്ടാക്കിയതോടെയാണ് ആണ്‍ സിംഹം അക്രമാസക്തനായ …