ഹൈദരാബാദ്: പോക്സോ കേസിലെ പ്രതി ഇരയായ 16 കാരിയെ അടക്കം ആറുപേരെ കൊലപ്പെടുത്തി. തെലുങ്കാന ജില്ലയിലെ റംഗാ റെഡ്ഡിയിലാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്. സംഭവത്തില്‍ പ്രതിയായ റായ്വാലഗുഡ സ്വദേശിയായ രാജു കുമാര്‍(38) ഒളിവില്‍ പോയി. പോക്സോ കേസില്‍ ജയിലിലായിരുന്ന രാജകുമാര്‍ പത്തു ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവങ്ങളുടെ തുടക്കം. ഷബാദിലെ സ്വന്തം വീട്ടില്‍ വച്ച് രാജ്കുമാര് ആദ്യം 30 വയസുള്ള ഭാര്യ പാര്‍വതി സരിതയെയും നാല് വയസും ഒരു വയസും പ്രായമുള്ള രണ്ട് ആണ്മക്കളെയും ആക്രമിക്കുകയായിരുന്നു. മൂന്നുപേരുടെയും കൊലയ്ക്ക് ശേഷം ആറുകിലോമീറ്റര്‍ അപ്പുറത്തുള്ള ഷബാദ് ടൗണിലേക്ക് വാഹനമോടിച്ചെത്തിയ യുവാവ് പരാതി നല്കിയ പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. വീടിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മാതാവിനെയും മുത്തശ്ശിയെയും കൊലപ്പെടുത്തി. സംഭവ സമയത്ത് ഭിന്നശേഷിക്കാരിയായ ഒരു സഹോദരി വീട്ടിലുണ്ടായിരുന്നു. അവരെ ഉപദ്രവിച്ചില്ല. പരാതി നല്കിയെ പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റി ഒരു തടാകത്തിന് സമീപം എത്തിച്ചു കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം ബണ്ടില്‍ തള്ളുകയുമായിരുന്നു. പിന്നീട് ഷബാദില്‍ താമസിക്കുന്ന സ്വന്തം പിതാവിനെ വിളിച്ചു കൊലപാതക വിവരം അറിയിച്ച പ്രതി കാറില്‍ രക്ഷപ്പെട്ടു. പിതാവാണ് വിവരം പൊലീസിനെ അറിയിച്ചത്. പ്രതിയെ പിടികൂടാനായി പ്രത്യേകം അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. മെയ് 16 നാണ് രാജ്കുമാറിനെ പോക്സോ കേസില്‍ അറസ്റ്റുചെയ്തത്.
പോക്സോ കേസിലെ പ്രതി ജയിലില്‍ നിന്ന് ഇറങ്ങിയ ഉടനെ കൊന്നത് ആറുപേരെ; ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പരാതിക്കാരിയെയും കുടുംബത്തെയും കൊലപ്പെടുത്തി, കൂട്ടക്കൊലപാതകത്തില്‍ നടുങ്ങി തെലുങ്കാന
- National
- Reading Time: < 1 minute

Subscribe
Login
0 Comments
Oldest
Newest
Most Voted
RELATED NEWS

കീഴ്മാലയിലെ ക്ഷേത്രസ്ഥാനികന് എം.കുഞ്ഞിരാമന് കാരണവര്‍ അന്തരിച്ചു
Friday, 28 August 2026, 15:55

ഫിര്‍ദൗസ് നഗറില്‍ മീലാദ് ഫെസ്റ്റ് തുടങ്ങി
Friday, 28 August 2026, 15:17

കരിന്തളം കയനിയിലെ എ. കുഞ്ഞിപ്പെണ്ണ് അന്തരിച്ചു
Friday, 28 August 2026, 12:26


കാണെക്കാണെ വൈദ്യുതി പോസ്റ്റുകളും ലൈനുകളും കാണാനില്ല; ജില്ലയിൽ പലേടങ്ങളിലും ഉപഭോക്താക്കൾ പരിഭ്രാന്തിയിൽ
Friday, 28 August 2026, 12:06


തളങ്കരയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി യുവാക്കളെ ആക്രമിച്ചു; 5 പേര്‍ക്കെതിരെ കേസ്
Friday, 28 August 2026, 11:45