മംഗ്‌ളൂരു, സുരത്ക്കല്ലില്‍ പൊലീസ് റെയ്ഡ്; 8 ബംഗ്ലാദേശ് സ്വദേശികള്‍ അറസ്റ്റില്‍

മംഗ്‌ളൂരു: സുരത്ത്ക്കല്ലില്‍ അനധികൃതമായി താമസിക്കുകയായിരുന്ന എട്ടുപേര്‍ അറസ്റ്റില്‍. ബംഗ്ലാദേശ് സ്വദേശികളായ രാജാഷാഹി, ഗോദാഹരി സ്വദേശികളായ മുഹമ്മദ് അക്താര്‍ അലി (36), മുഹമ്മദ് റഖ്ബുര്‍ ഹസ്സന്‍ (44), മുഹമ്മദ് അജ്‌റുല്‍ ഇസ്ലാം (38), മുഹമ്മദ് ജാഹിദ് ഹുസൈന്‍ (18), മുഹമ്മദ് ബിലാല്‍ ശുഹൈബ് (21), മുഹമ്മദ് അസ്ബിന്‍ ഹുസൈന്‍ ഷന്റോ (37), മുഹമ്മദ് സാമുവല്‍ ഹുസൈന്‍ (23) എന്നിവരെയാണ് പിടികൂടിയത്. സുരത്കല്ലിലും പരിസരങ്ങളിലും മതിയായ രേഖകളൊന്നും ഇല്ലാതെ ബംഗ്ലാദേശ് പൗരന്മാര്‍ അടക്കമുള്ളവര്‍ അനധികൃതമായി താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരത്ക്കല്ല് …

ഓടുന്ന ബസില്‍ വച്ച് കോളേജ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

മംഗളൂരു: ഓടുന്ന ബസില്‍ വച്ച് വിദ്യാര്‍ഥിനികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. പുത്തൂര്‍ ഉപ്പിനങ്ങാടി കല്ലേരി ഹൗസിലെ ഇര്‍ഫാനെ(32)യാണ് സിറ്റി സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് സംഭവം. മംഗളൂരു-വിട്ടല്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഒരു സ്വകാര്യ ബസിലെ കണ്ടക്ടറാണ് ഇയാള്‍. അശ്ലീല ആംഗ്യങ്ങള്‍ കാണിച്ച് വിദ്യാര്‍ഥിനികളെ പിന്‍സീറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നേരത്തെ നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പച്ചതായാണ് വിവരം. പ്രതിയെ വെള്ളിയാഴ്ച വൈകീട്ട് അറസ്റ്റുചെയ്തു.

കുണ്ടംകുഴി ജിബിജി നിക്ഷേപ തട്ടിപ്പ്; ഉദിനൂരിലെ ദമ്പതികള്‍ക്കെതിരെ 76 കാരിയുടെ പരാതി

കാസര്‍കോട്: കുണ്ടംകുഴി ജി.ബി.ജി നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് സ്ഥാപനത്തിന്റെ എംഡിക്കെതിരെയും ഉദിനൂരിലെ ദമ്പതികള്‍ക്കെതിരെയും കേസ്. തൃക്കരിപ്പൂര്‍ എടാട്ടുമ്മല്‍ സ്വദേശിനി സീതാലക്ഷ്മിയുടെ പരാതിയില്‍ ഉദിനൂരിലെ ലയ ഭാസ്‌കരന്‍, ഭര്‍ത്താവ് സുജിത്ത് പൊതുവാള്‍, ജിബിജി സ്ഥാപനത്തിന്റെ എംഡി ഡി വിനോദ്കുമാര്‍, നെല്ലിത്തടുക്ക സ്വദേശി മുഹമ്മദ് റസാഖ് എന്നിവര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. കൂടുതല്‍ ലാഭ വിഹിതം തരാമെന്ന് വിശ്വസിപ്പാച്ചാണ് സംഘം തട്ടിപ്പു നടത്തിയത്. 2022 ല്‍ പരാതിക്കാരിയില്‍ നിന്ന് 6,01,623 രൂപ നിക്ഷേപമായി വാങ്ങിയിരുന്നു. പിന്നീട് അടുത്ത മാസം 5 ലക്ഷം …

നാലു ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി വ്യവസായി അന്തരിച്ചു

കാസര്‍കോട്: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാലു ദിവസം മുമ്പ് നാട്ടില്‍ എത്തിയ പ്രവാസി വ്യവസായി അന്തരിച്ചു. ഉപ്പള, മണ്ണങ്കുഴിയിലെ പരേതനായ പി ബി അബൂബക്കര്‍ പാറക്കട്ടയുടെ മകന്‍ മൊയ്‌നുദ്ദീന്‍ ഷഹദില്‍ (43) ആണ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. വര്‍ഷങ്ങളായി ദുബായിയില്‍ വ്യവസായി ആയിരുന്ന മൊയ്‌നുദ്ദീന്‍ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാലു ദിവസം മുമ്പാണ് നാട്ടില്‍ എത്തിയത്. മൂന്നു ദിവസമായി ആശുപത്രിയിലായിരുന്നു. ദുബായ്- മണ്ണങ്കുഴി കള്‍ച്ചറല്‍ സെന്റര്‍ മുന്‍ പ്രസിഡണ്ടായിരുന്നു. മാതാവ്: ഖൈറുന്നീസ. ഭാര്യ:സക്കീന. മക്കള്‍: സിമ്രാന്‍,സിജാന്‍, യൂസഫ്, …

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മുഖ്യമന്ത്രി വിഡി സതീശന്‍; പൂര്‍ണകുംഭം നല്‍കി സ്വീകരിച്ച് ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍

കൊല്ലൂര്‍: മുഖ്യമന്ത്രി ആയ ശേഷം ആദ്യമായി കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വിഡി സതീശന്‍ എത്തി. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ അടക്കമുള്ളവര്‍ പൂര്‍ണകുംഭം നല്‍കി മുഖ്യമന്ത്രിയെ സ്വീകരിച്ചു. ക്ഷേത്രത്തിലെ പ്രത്യേക പൂജകളില്‍ വിഡി സതീശന്‍ പങ്കെടുത്തു. ശനിയാഴ്ച രാവിലെ 6 മണിയോടെ ആയിരുന്നു ക്ഷേത്രസന്ദര്‍ശനത്തിന് എത്തിയത്. ചണ്ഡികാഹോമ ചടങ്ങുകളില്‍ പൂര്‍ണ്ണസമയം പങ്കെടുത്തു. പൂജയ്ക്ക് ശേഷം മംഗളൂരു വഴി ബംഗളൂരുവിലേക്ക് യാത്ര തിരിച്ചു. അമ്പല പരിസരത്ത് ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മുഖ്യമന്ത്രി …

കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാലില്‍ യുവാവിനെ തടഞ്ഞു നിര്‍ത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ യുവതി ഉള്‍പ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. തമിഴ്‌നാട്, നാഗപട്ടണം സ്വദേശികളായ ശരവണ, ലിംഗം, മാരി തുടങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. കര്‍ണ്ണാടക ,ഹുബ്ലി സ്വദേശിയും മൊഗ്രാല്‍ കൊപ്പളത്തു താമസക്കാരനുമായ തേപ്പ് മേസ്തിരി അബ്ദുല്‍ ഗഫൂറി(45)ന്റെ പരാതി പ്രകാരമാണ് ഇവര്‍ക്കെതിരെ വധശ്രമത്തിനു കേസെടുത്ത് കസ്റ്റഡിയില്‍ എടുത്തത്.ഇന്നലെ (വെള്ളി) പുലര്‍ച്ചെ അഞ്ചു മണിയോടെ കൊപ്പളം റെയില്‍വെ …

റിട്ട. അസി. റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറുടെ വീട്ടില്‍ ഭിത്തിക്കുള്ളില്‍ സ്ഥാപിച്ച രഹസ്യ അറകളില്‍ നിന്നും ഡിജിറ്റല്‍ ലോക്കറുകളില്‍ നിന്നും 13 കിലോ സ്വര്‍ണ്ണാഭരണങ്ങളും ഒന്നരക്കോടി രൂപയും പിടികൂടി

ആഗ്ര: അസിസ്റ്റന്റ് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസറായിരുന്ന ആളുടെ വീട്ടില്‍ നിന്നു 13 കിലോ ഗ്രാം സ്വര്‍ണ്ണവും ഒന്നരക്കോടിയിലധികം രൂപയും പിടിച്ചു.യു പിയിലെ ആഗ്ര എ ആര്‍ ടി ഒയായിരുന്ന ലളിത് കുമാറിന്റെ വീട്ടിന്റെ ചുവരുകള്‍ക്കും മറ്റു ഫര്‍ണ്ണിച്ചറുകള്‍ക്കുമിടയില്‍ രഹസ്യ അറയും രഹസ്യ ലോക്കറുകളിലുമായി ഒളിപ്പിച്ചിരുന്ന കോടികള്‍ വില വരുന്ന സ്വര്‍ണ്ണവും നോട്ടു കെട്ടുകളും വില പിടിച്ച രേഖകളും വാച്ചുകളും ആണ് പിടികൂടിയത്. ലോക്കറുകളിലും ഡിജിറ്റല്‍ ലോക്കറുകളിലുമായാണ് ഇവ ഒളിപ്പിച്ചിരുന്നത്. രഹസ്യ അറകള്‍ കുടുംബാംഗങ്ങളില്‍ നിന്നും ഇയാള്‍ മറച്ചുവച്ചിരിക്കുകയായിരുന്നുവെന്നു …

കണ്ണൂര്‍, കൂടാളിയില്‍ കാര്‍ മരത്തിലിടിച്ച് 4 മരണം; മരിച്ചവരില്‍ ഒരാള്‍ നീലേശ്വരം മടിക്കൈ സ്വദേശി റിസ്‌വാന്‍, ഒരാള്‍ക്ക് ഗുരുതരം

കാസര്‍കോട്: കണ്ണൂര്‍-മട്ടന്നൂര്‍ വിമാനത്താവളം റോഡിലെ കൂടാളിയില്‍ ഇന്നലെ (വെള്ളി) അര്‍ധരാത്രിയോടെ കാര്‍ മരത്തില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ നീലേശ്വരം, മടിക്കൈ സ്വദേശി ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു. മടിക്കൈ കണ്ടംകുട്ടിച്ചാലിലെ റിസ്‌വാന്‍ (21), കണ്ണൂര്‍ അലവില്‍ കോളനി ഗേറ്റ് മന്നത്തില്‍ മൊയ്തീന്റെ മകന്‍ ഷാന്‍ സിറാജ് (21) ന്യൂഡല്‍ഹിയിലെ പരം ഹേത്രി (21), ഹൈദരാബാദിലെ ഹര്‍ഷ് സ്തൂരി (21) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ തൃശൂര്‍ സ്വദേശി ആദിത്യ കൃഷ്ണ ദീപിനെ ഗുരതരമായി പരിക്കേറ്റ നിലയില്‍ കണ്ണൂരിലെ സ്വകാര്യ …

ക്ലാസിൽ ശ്രദ്ധിച്ചില്ല; ചൂരൽ കൊണ്ട് തുടർച്ചയായി അടിച്ചു, അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം: കല്‍പകഞ്ചേരി കല്ലിങ്ങലില്‍ അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെതിരെ കേസെടുത്ത് പൊലീസ്. വ്യാഴാഴ്ചയാണ് അധ്യാപകന്റെ ചൂരൽ വടികൊണ്ടുള്ള അടിയേറ്റ് അഞ്ചാം ക്ലാസ്സുകാരിയുടെ കൈ എല്ല് പൊട്ടിയത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ ചൂരല്‍ പ്രയോഗം.പനികാരണം കഴിഞ്ഞ രണ്ട് ദിവസമായി കുട്ടി സ്‌കൂളിൽ പോയിരുന്നില്ല. അവധി ദിവസത്തെ നോട്ട് എഴുതി കൊണ്ടിരിക്കുമ്പോഴാണ് അധ്യാപകൻ കുട്ടിയുടെ പുറകിലൂടെ വന്ന് ചൂരല് കൊണ്ട് അടിച്ചത്. ആദ്യ അടിയിൽ പേനയും ബുക്കും തെറിച്ചു പോയെന്നും വിദ്യാർഥിനി പറയുന്നു. കുട്ടി വേദന …

കാസര്‍കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം; ഒന്നര മാസത്തോളം പഴക്കമുണ്ടെന്ന് സംശയം, പൊലീസ് സ്ഥലത്തെത്തി

കാസര്‍കോട്: കാസര്‍കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് ദുരൂഹസാഹചര്യത്തില്‍ തലയില്ലാത്ത മൃതദേഹം കണ്ടെത്തി. ഇന്ന് (ശനി) രാവിലെയാണ് ഒന്നരമാസം പഴക്കമുള്ളതെന്ന് സംശയിക്കുന്ന മൃതദേഹം കരയ്ക്കടിഞ്ഞത്. മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. തലവേര്‍പ്പെട്ട നിലയിലാണ് മൃതദേഹം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. പുരുഷന്റേതാണ് മൃതദേഹം. തലവേര്‍പ്പെട്ടതാണ് ദുരൂഹതയ്ക്ക് ഇടയാക്കുന്നത്. മുങ്ങി മരണമാണെങ്കില്‍ തലമാത്രം മൃതദേഹത്തില്‍ നിന്നു വേര്‍പ്പെട്ട് പോകാന്‍ സാധ്യത ഇല്ലെന്നു പറയുന്നു. എവിടെയെങ്കിലും കുഴിച്ചിട്ട മൃതദേഹം തിരമാലയില്‍പ്പെട്ട് ഒഴുകിയെത്തിയതാണോയെന്നും സംശയമുണ്ട്. കാലിലെ മാംസഭാഗങ്ങളും വേര്‍പ്പെട്ട് അസ്ഥികള്‍ …

കണ്ണൂർ ചാലോടിൽ വാഹനാപക‌ടം; കാർ മരത്തിലിടിച്ച് നാല് പേർക്ക് ദാരുണാന്ത്യം

കണ്ണൂർ: ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നാല് പേർ മരിച്ചു. കണ്ണൂർ ചാലോടിന് സമീപം വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു നാടിനെ നടുക്കിയ ദാരുണമായ അപകടം നടന്നത്. യു.പി സ്വദേശികളായ പരം ഛേത്രി, ഹർഷ് എന്നിവരും മലയാളികളായ റിസ്‌വാൻ, ഷാൻ എന്നിവരുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഒരാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വലിയ ശബ്ദം …

ഹോസ്റ്റൽ ബസ് കൈമാറ്റ ചടങ്ങിനിടെ ജീവനക്കാരന്റെ പൂജ; കേരള കേന്ദ്ര സർവ്വകലാശാലയിൽ വീണ്ടും വിവാദം

കാസർകോട്: പെരിയ കേന്ദ്ര കേരള സർവകലാശാലയിൽ വീണ്ടും പൂജ വിവാദം. സർവകലാശാലയിലെ ബോയ്‌സ് ഹോസ്റ്റലിലേക്ക് കാനറ ബേങ്ക് നൽകിയ ബസിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങിന് മുന്നോടിയായി വാഹന പൂജ നടത്തി. സർവകലാശാല ജീവനക്കാരനാണ് പൂജ നടത്തിയത്. സർവകലാശാലയുടെ പൊതു ഇടത്തിൽ മതപരമായ ചടങ്ങ് നടത്തരുതെന്ന മാനദണ്ഡം കാറ്റിൽ പറത്തിയാണ് പൂജ നടത്തിയത്. സർവകലാശാലയുടെ മതനിരപേക്ഷ അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ആരോപിച്ച് എസ്എഫ്ഐയും രംഗത്ത് വന്നു. വൈസ് ചാൻസലർ പ്രൊഫ. സിദ്ദു പി. അൽഗുർ, രജിസ്ട്രാറുടെ …

മോദി താമസിച്ച മെൽബണിലെ ഹോട്ടലിൽ കടന്നുകയറി തീവ്ര വലതുപക്ഷ-കുടിയേറ്റ വിരുദ്ധന്റെ പ്രതിഷേധം

സിഡ്‌നി: ഓസ്‌ട്രേലിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച മെൽബണലിലെ ഹോട്ടലിൽ കടന്നുകയറി തീവ്ര വലതുപക്ഷ-കുടിയേറ്റ വിരുദ്ധന്റെ പ്രതിഷേധം. സോഷ്യൽമീഡിയ താരമായ ഹ്യൂഗോ ലെന്നൻ (22) ആണ് ഹോട്ടലിൽ അതിക്രമിച്ച് കയറിയത്. ദ്വിദിനസന്ദർശനത്തിനായി ഓസ്‌ട്രേലിയയിൽ എത്തിയ മോദി മെൽബണിലെ ഹോട്ടലിലാണ് താമസിച്ചിരുന്നത്. പ്രധാനമന്ത്രി ലോബിയിൽ നിൽക്കുമ്പോൾ പ്രതി മുകളിലെ നിലയിലെ ബാൽക്കണിയിൽ നിന്ന് മോദിയെ നോക്കി അസഭ്യം പറയുകയായിരുന്നു. ഇത് ഓസ്‌ട്രേലിയയാണ്, ഇവിടെ ഇന്ത്യക്കാര്‍ വേണ്ട. കുടിയേറ്റം അവസാനിപ്പിക്കണം, ഈ രാജ്യം ഓസ്‌ട്രേലിയക്കാര്‍ക്കുള്ളതാണ്”- എന്നാണ് ഹ്യൂഗോ ലെനോൺ വിളിച്ചു …

ഇന്നത്തെ ​പ്രധാന വാർത്തകൾ

​പടിഞ്ഞാറൻ ഏഷ്യയിലെ യുദ്ധാവസ്ഥ : ഇറാൻ്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ്റെ സുരക്ഷാ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. യു.എസ്-ഇറാൻ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അറേബ്യൻ കടലിൽ യു.എസ് യുദ്ധവിമാനങ്ങളും എയർക്രാഫ്റ്റ് കാരിയറുകളും അതീവ ജാഗ്രതയിലാണ്. ​യുകെയിൽ രാഷ്ട്രീയ മാറ്റങ്ങൾ: ലേബർ പാർട്ടിയിലെ ഭൂരിഭാഗം ജനപ്രതിനിധികളുടെയും പിന്തുണയോടെ ആൻഡി ബേൺഹാം ബ്രിട്ടൻ്റെ അടുത്ത പ്രധാനമന്ത്രിയാകാൻ ഒരുങ്ങുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ​സ്പെയിനിൽ കാട്ടുതീ പടരുന്നു: ദക്ഷിണ സ്പെയിനിലെ അൽമേരിയയിൽ അതിവേഗം …