അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി; പിടിയിലായത് വടകര സ്വദേശി ബല്‍രാജ്

മലപ്പുറം: കല്‍പകഞ്ചേരി കല്ലിങ്ങലില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനിയുടെ കൈ തല്ലിയൊടിച്ച അധ്യാപകന്‍ പിടിയില്‍. വടകര സ്വദേശി ബല്‍രാജിനെയാണ് നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പിച്ചത്. പ്രതിയെ ശനിയാഴ്ച ഉച്ചയോടെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കും. വ്യാഴാഴ്ചയാണ് അധ്യാപകന്റെ ചൂരല്‍ വടികൊണ്ടുള്ള അടിയേറ്റ് അഞ്ചാം ക്ലാസ്സുകാരിയുടെ കൈ എല്ല് പൊട്ടിയത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ല എന്ന് ആരോപിച്ചായിരുന്നു അധ്യാപകന്റെ ചൂരല്‍ പ്രയോഗം. പനികാരണം കഴിഞ്ഞ രണ്ട് ദിവസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. അവധി ദിവസത്തെ നോട്ട് എഴുതി കൊണ്ടിരിക്കുമ്പോഴാണ് അധ്യാപകന്‍ കുട്ടിയുടെ പുറകിലൂടെ വന്ന് ചൂരല് കൊണ്ട് അടിച്ചത്. വീട്ടിലെത്തിയ ശേഷം കുട്ടിയെ രക്ഷിതാക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. കുടുംബം ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു. അധ്യാപകനെതിരെ സ്‌കൂളിലെ നിരവധി രക്ഷിതാക്കള്‍ ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സ്‌കൂളിലെ കണക്ക് അധ്യാപകനാണ് ബല്‍രാജ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page