എക്‌സിക്യൂട്ടീവ് വേഷത്തില്‍ ബൈക്കില്‍ കറക്കം; വയോധികയുടെ ഒന്നരപ്പവന്‍ മാല പൊട്ടിച്ചെടുത്ത ഹോട്ടല്‍ മാനേജറായ യുവാവ് പിടിയില്‍

കോഴിക്കോട്: വയോധികയുടെ മാല പൊട്ടിച്ചോടിയ ഹോട്ടല്‍ മാനേജര്‍ അറസ്റ്റില്‍. കോഴിക്കോട് ചേവായൂറാണ് സംഭവം. ഹോട്ടല്‍ മാനേജറായ ഷനൂപാണ് അറസ്റ്റിലായത്. മാങ്കാവ് മിംസ് ഹോസ്പിറ്റലിന് സമീപത്തെ ഹോട്ടലിലാണ് ഇയാള്‍ മാനേജരായി ജോലി ചെയ്യുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആശുപത്രിയില്‍ പോയിവരികയായിരുന്ന ചാത്തമംഗലം സ്വദേശിനിയായ വയോധികയുടെ ഒന്നരപ്പവന്‍ മാലയാണ് യുവാവ് പൊട്ടിച്ചെടുത്തത്. പൂളപ്പറമ്പ് വാട്ടര്‍ ടാങ്കിന് സമീപത്ത് വച്ച് ബൈക്കിലെത്തിയ പ്രതി വഴി ചോദിക്കുകയായിരുന്നു. വയോധികയുടെ ശ്രദ്ധതെറ്റിച്ച ശേഷം ഷനൂപ് മാല പൊട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞു. രണ്ട് മൂന്ന് തവണ ഇയാള്‍ റോഡിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോയിയെന്ന് വഴി ചോദിച്ചതിന് ശേഷം പെട്ടെന്ന് മാല പൊട്ടിക്കുകയായിരുന്നെന്നും ദേവകിയമ്മ പറഞ്ഞു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് അന്വേഷണം ഷനൂപിലേക്ക് എത്തിയത്. ഇയാളുടെ പേരില്‍ കാക്കൂര്‍ പൊലീസ് സ്റ്റേഷനിലും സമാന കേസുകള്‍ നിലവിലുണ്ട്. ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ എക്‌സിക്യൂട്ടീവ് വേഷത്തിലെത്തിയാണ് സ്തീകളുടെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page