പാലക്കാട്: കവര്‍ച്ചയ്ക്കിടെ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. കൊഴിഞ്ഞാമ്പാറ ആട്ടയാമ്പതി സ്വദേശി സരസമ്മാളാ(66)ണ് കൊല്ലപ്പെട്ടത്. അയല്‍വാസികള്‍ പിടിയില്‍. സരസമ്മാളിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.
കഴിഞ്ഞ മാസം 10 നാണ് സരസമ്മാളിനെ കാണാതാവുന്നത്. പരാതിയെ തുടര്‍ന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതമാണെന്ന് വ്യക്തമായത്. പ്രദേശവാസിയായ ഉദയകുമാറിനെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സഹായിയായി ഒരു കൗമാരക്കാനുമുണ്ടായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ആളെയും പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. തമിഴ് നാട്ടില്‍ നിന്നാണ് രണ്ടുപേരെയും പിടികൂടിയത്. സരസമ്മാളിനെ വീട്ടിലെത്തിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി തീയിട്ട് കത്തിച്ചശേഷം കുഴിച്ചിടുകയായിരുന്നുവെന്ന് പിടിയിലായ ഉദയകുമാര്‍ പൊലീസിനോട് പറഞ്ഞു. കൊല നടന്നത് ഉദയകുമാറിന്റെ വീട്ടില്‍വച്ചാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ശനിയാഴ്ച ഉച്ചയോടെ തെളിവെടുപ്പിനെത്തിച്ചു.








