കൊച്ചി: എംഡിഎംഎയുമായി സിനിമ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പിടിയില്‍. തലയോലപ്പറമ്പ് സ്വദേശി വിശാല്‍ സോമനെ(45)യാണ് ഡാന്‍സാഫ് സംഘം പിടികൂടിയത്. ഇയാള്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്ന് 5.6 ഗ്രാം എംഡിഎംഎ പിടികൂടി. വെള്ളിയാഴ്ച അറസ്റ്റിലായ ബോഡി ബില്‍ഡര്‍ സാദിഖില്‍ നിന്നാണ് ഇയാളെ കുറിച്ച് വിവരം ലഭിച്ചത്. 391 ഗ്രാം എംഡിഎംഎ ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തു.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ബോഡി ബില്‍ഡര്‍ കുടുങ്ങിയത്. ഡാന്‍സാഫ് സംഘത്തിന് നേരത്തെ തന്നെ ഇയാളെപ്പറ്റി ചില സൂചനകള്‍ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു. ‘ജനനം 1947 പ്രണയം തുടരുന്നു’, ‘പ്രണയം തുടരുന്നു’ തുടങ്ങിയ സിനിമകളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് വിശാല്‍ സോമന്‍








