അനസ്തേഷ്യ നല്‍കിയതിലെ പിഴവ്; പയ്യന്നൂരിൽ ചികില്‍സയിലായിരുന്ന ഒരു വയസുകാരന്‍ മരിച്ചു

കണ്ണൂർ: അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു. പയ്യന്നൂർ സ്വദേശി സൂരജിന്റെ മകൻ ദേവാൻഷ് ശൗര്യയാണ് മരിച്ചത്.പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ചു അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് കുട്ടി ഗുരുതരാവസ്ഥയിലായത്. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രാത്രിയോടെയാണ് അന്ത്യം സംഭവിച്ചത്. ദിവസങ്ങൾക്കു മുമ്പ് കളിക്കുന്നതിനിടെ ചുണ്ടും താടിയും മുറിഞ്ഞതിനെ തുടർന്ന് സ്റ്റിച്ച് ഇടാനാണ് അനസ്തേഷ്യ നൽകിയത്. പിന്നാലെ കുട്ടി അബോധാവസ്ഥയിലേക്ക് എത്തുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കുഞ്ഞിനെ അടിയന്തരമായി കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ചികിത്സ …

ട്യൂഷൻ ടീച്ചറുമായുള്ള പിണക്കം: അയൽക്കാരി ട്യൂഷന് എത്തിയ വിദ്യാർത്ഥിനിയെ തള്ളിയിട്ടതായി പരാതി; പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

കുമ്പള: ട്യൂഷൻ ടീച്ചറു മായുള്ള വൈരാഗ്യം മൂലമാണെന്ന് പറയുന്നു, ആറാം ക്ലാസ് വിദ്യാർത്ഥിനിയെ ടീച്ചറുടെ അയൽക്കാരി തള്ളിയിട്ടതായി പരാതി. തള്ളേറ്റു വീണ വിദ്യാർത്ഥിനിയെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ കുട്ടിയുടെ കൈക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പറയുന്നു. ഹോളി ഫാമിലി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ 11 കാരിക്കാണു പരിക്കേറ്റത്. സ്കൂളിലെ ക്ലാസിനു ശേഷം കുട്ടികൾ കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിന ടുത്തുള്ള ടീച്ചറുടെ വീട്ടിൽ പതിവായി ട്യൂഷന് പോകാറുണ്ട്. ട്യൂഷൻ ടീച്ചറുടെ അയൽക്കാരി എല്ലാദിവസവും ,കുട്ടികളെ ട്യൂഷനിൽ നിന്ന് …

ദേശീയപാത നിർമ്മാണം; നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ കർമ്മസമിതി നടത്തിവരുന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു

കാസർകോട്: ദേശീയപാത നിർമ്മാണത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നീലേശ്വരം നഗരസഭയുടെ നേതൃത്വത്തിൽ കർമ്മസമിതി നടത്തിവരുന്ന സത്യഗ്രഹ സമരം അവസാനിപ്പിച്ചു. കർമ്മ സമിതി ഭാരവാഹികൾ, എം.പി രാജ്മോഹൻ ഉണ്ണിത്താൻ, മുൻ എം.പി പി.കരുണാകരൻ എന്നിവരുടെ നേതൃത്വത്തിൽ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തല ത്തിലാണ് സമരം പിൻവലിക്കുന്നത്. എലിവേറ്റഡ് ബ്രിഡ്ജ് നിർമ്മിക്കുവാൻ സാങ്കേതികമായി കഴിയില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ മന്ത്രി വ്യക്തമാക്കി. എന്നാൽ തീരദേശ ജനതയുടെ യാത്രാ പ്രശ്നം പരിഹരിക്കുന്നതിനുവേണ്ടി കോട്ടപ്പുറം …

സോളാർ ഡ്രയറിൽ സൂക്ഷിച്ചിരുന്ന 235 കിലോ അടയ്ക്ക കവർന്ന കേസ്: 3 പേർ അറസ്റ്റിൽ; പ്രതികൾ പിടിയിലായത് ബദിയഡുക്ക പൊലീസിന്റെ തന്ത്രപരമായ നീക്കത്തിൽ

കാസർകോട്: സോളാർ ഡ്രയറിൽ സൂക്ഷിച്ചിരുന്ന 235 കിലോ അടക്ക കവർച്ച ചെയ്ത കേസിൽ മൂന്നുപേരെ ബദിയടുക്ക പൊലീസ് തന്ത്രപരമായ നീക്കത്തിലൂടെ അറസ്റ്റ് ചെയ്തു. കിന്നിം ഗാർ,കൈപ്പമംഗല ഹൗസിലെ കെ ഗണേഷ് (2 9) ഗുത്തിയടുക്ക ഹൗസിലെ ശിശിർ കുമാർ (19), സതീഷ് കുമാർ ( 31 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുംബഡാജെ പഞ്ചായത്തിലെ ഏത്തടുക്ക സ്വദേശി ഇബ്രാഹിമിന്റെ വീടിനു സമീപത്ത് സോളാർ ഡ്രയറിൽ സൂക്ഷിച്ചിരുന്ന അടയ്ക്ക ജൂലൈ രണ്ടിനും മൂന്നിന് വൈകുന്നേരം അഞ്ചുമണിക്കും ഇടയിലുള്ള സമയത്താണ് …

ജാതി മാറിവിവാഹം ചെയ്തു; പിറ്റേന്ന് വരന്റെ വീട്ടില്‍ നിന്നും നവവധുവിനെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി

മെദക്: തെലങ്കാനയില്‍ ജാതിമാറി വിവാഹിതരായതിന് പിന്നാലെ നവവധുവിനെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി. വരന്റെ വീട്ടുകാരുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തെലങ്കാനയിലെ പാപന്നപേട്ട് ഗ്രാമത്തിലാണ് വിവാദസംഭവം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം തന്നെ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.എല്ലാപൂര്‍ ഗ്രാമവാസിയായ പ്രണയും, കൗഡിപ്പള്ളി മണ്ഡലിലെ സലാബത്പൂര്‍ ഗ്രാമത്തിലെ യുവതിയും തമ്മില്‍ ജൂലൈ 6-നായിരുന്നു വിവാഹം. മറ്റു ജാതിയില്‍പ്പെട്ടവരായതിനാല്‍ വധുവിന്റെ കുടുംബം ഈ വിവാഹത്തിന് സമ്മതം നല്‍കിയിരുന്നില്ല. ഭീഷണിയെ തുടര്‍ന്ന് ദമ്പതികള്‍ പൊലീസിനെ സമീപിച്ചിരുന്നു. …

കുംഭമേള വൈറല്‍ താരത്തിന് തിരിച്ചടി; പൊലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കുംഭമേളയില്‍ മാല വില്‍ക്കുന്നതിനിടയില്‍ വൈറലായ പെണ്‍കുട്ടിക്ക് തിരിച്ചടി. പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നീക്കി. കേരള ഹൈക്കോടതി 2026 ജൂണ്‍ 19 ന് നല്‍കിയ അനുവദിച്ച ഇടക്കാല പൊലീസ് സംരക്ഷണ ഉത്തരവാണ് ഇപ്പോള്‍ റദ്ദാക്കിയത്. ഹര്‍ജിയില്‍ നല്‍കിയിരുന്ന വിലാസത്തിലും ഫോണ്‍ നമ്പറിലും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനോ ബന്ധപ്പെടാനോ പൊലീസിന് കഴിഞ്ഞില്ല. രണ്ട് പേരെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇനി പണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് പൊലീസിനോട് കോടതി …

പ്രതിഭാ പുരസ്‌കാര വിതരണവും ആദരവും നാളെ പെരിയയില്‍

കാസര്‍കോട്: വോയ്‌സ് ഓഫ് പെരിയയുടെ ആഭിമുഖ്യത്തിലുള്ള പ്രതിഭാപുരസ്‌കാര വിതരണവും ആദരവും നാളെ (ശനി) നടക്കും. രാവിലെ 10 ന് പെരിയ എന്‍എസ്എസ് കരയോഗ മന്ദിര ഹാളില്‍ നടക്കുന്ന പരിപാടി കെ നീലകണ്ഠന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് സികെ സബിത ആധ്യക്ഷം വഹിക്കും. വോയ്‌സ് ഓഫ് പെരിയ പ്രസിഡണ്ട് വികെ അരവിന്ദന്‍ അനുമോദന പ്രസംഗം നടത്തും.ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു പത്മനാഭന്‍, പഞ്ചായത്തംഗം ഉഷ നാരായണന്‍ നായര്‍, ശിവശങ്കരന്‍, മധു പൊന്നാരട്ട, സചീന്ദ്രന്‍ പെരിയ സംസാരിക്കും. …

വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ മഴ കനക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 9 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുജറാത്ത് തീരം മുതല്‍ മഹാരാഷ്ട്ര തീരം വരെയുള്ള തീരദേശ ന്യൂനമര്‍ദ്ദ പാത്തി നിലവില്‍ ദുര്‍ബലമായിട്ടുണ്ട്. ഇതിന്റെ സ്വാധീന ഫലമായി ജൂലൈ 14 …

അത്യാധുനിക കാന്‍സര്‍ ചികിത്സ; സ്‌ട്രോക്ക് മാനേജ്‌മെന്റ്; വെര്‍ട്ടിഗോ ലാബ് വിദഗ്ദ്ധ ചികിത്സകളുമായി കാസര്‍കോട് ഡയാലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി

കാസര്‍കോട്: ജില്ലയിലെ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച് കാസര്‍കോട് പുലിക്കുന്ന് ഡയലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ ആര്‍വിആര്‍ ന്യൂറോഓങ്കോ സെന്റര്‍ ആരംഭിക്കുന്നു. സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം 27ന് രാവിലെ മന്ത്രി കെ എം ഷാജി നിര്‍വ്വഹിക്കും. കാസര്‍കോട് എം എല്‍ എ കല്ലട്ര മാഹിന്‍ ഹാജി, വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സമകാലിക സാഹചര്യത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ഇത്തരം സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതു ഉത്തരവാദിത്തമായാണ് കാണുന്നതെന്ന് …

കവര്‍ച്ചാ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; വാറണ്ടു പ്രതിയായ തൃശൂര്‍ സ്വദേശി പിടിയില്‍

പുത്തൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി, തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി 2.88 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും 6 ലക്ഷം രൂപയും കൊള്ളയടിച്ച സംഘത്തിലെ ഒരാളെ പുത്തൂര്‍ പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശിയായ സിവി നെല്‍സണ്‍ (38) ആണ് അറസ്റ്റിലായത്. 2017 ഡിസംബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം. 2021 ഓഗസ്റ്റ് 27 മുതല്‍ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തൃശൂരിലെത്തിയാണ് കര്‍ണാടക പൊലീസ് പ്രതിയെ പിടികൂടിയത്. പുത്തൂര്‍ ടൗണ്‍ സ്റ്റേഷനിലെ …

ബാലഗോകുലം സംസ്ഥാന സമ്മേളനത്തിന് ആവേശകരമായ തുടക്കം

കാസര്‍കോട്: ബാലഗോകുലം സംസ്ഥാന സമ്മേളനം കാസര്‍കോട്- ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ ഇന്നു (വെള്ളി) രാവിലെ ആരംഭിച്ചു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിനു ശനിയാഴ്ച രാവിലെ പതാക ഉയരും. തുടര്‍ന്നു ആരംഭിക്കുന്ന സമ്മേളനം എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും. എം സത്യന്‍ ആധ്യക്ഷം വഹിക്കും. ആര്‍ എസ് എസ് കാര്യവാഹക് എം രാധാകൃഷ്ണന്‍ ഭഗിനി പ്രമുഖ സ്മിതാ വത്സലന്‍, ജില്ലാ സെക്രട്ടറി എം ടി വിദ്യാധരന്‍ പ്രസംഗിക്കും.തുടര്‍ന്നു വൃത്തനിവേദനം, ബാലസഭ, ശ്രേണിസമിതികള്‍, ശ്രീകൃഷ്ണ ജയന്തി …

വ്യാപാരത്തിന്റെ മറവില്‍ എംഡിഎംഎ വിതരണം; രണ്ടു വ്യാപാരികള്‍ അറസ്റ്റില്‍

പയ്യന്നൂര്‍: എംഡിഎംഎ വിതരണം ചെയ്യുന്ന റാക്കറ്റിലെ പ്രധാനികളായ രണ്ടു വ്യാപാരികളെ പൊലീസ് അറസ്റ്റു ചെയ്തു. തളിപ്പറമ്പ് ബസ് സ്റ്റാന്റിനു സമീപത്തെ ബോസ് എന്ന റെഡിമെയ്ഡ് സ്ഥാപനത്തിന്റെ ഉടമ പുളിയൂല്‍, പുത്തിക്കല്‍ ഹൗസില്‍ പി സുനീഷ് (29), മാട്ടൂര്‍ കക്കാടന്‍ചാല്‍ നരിയന്‍മാടത്ത് ഹൗസില്‍ എന്‍ നിസാര്‍ (40) എന്നിവരെയാണ് പഴയങ്ങാടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ സന്തോഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. നിസാര്‍ പുതിയങ്ങാടി ബീച്ച് റോഡില്‍ അനാദിക്കട നടത്തിപ്പുകാരനാണ്.കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി ഏഴോം, ജമീല മന്‍സിലിലെ സിടി …

കൊച്ചിയില്‍ ബൈക്കില്‍ ബസിടിച്ച് യുവാവിന് ദാരുണാന്ത്യം; മരിച്ചത് ഉദുമ ബാര സ്വദേശി, മൃതദേഹം വൈകീട്ട് വീട്ടിലെത്തിക്കും

കൊച്ചി: സ്വകാര്യ ബസ് ബൈക്കിലിടിച്ച് കാസര്‍കോട് സ്വദേശിയായ യുവാവ് മരിച്ചു. ഉദുമ മൈലാട്ടി ബാര ബട്ട്യംകോട്ട് വീട്ടില്‍ സി.എന്‍. നാരായണന്‍ നായരുടെ മകന്‍ സുനില്‍കുമാര്‍ വള്ളിയോടനാണ്(47) മരിച്ചത്.വ്യാഴാഴ്ച രാത്രി കച്ചേരിപ്പടി ജംഗ്ഷനും-നോര്‍ത്ത് മേല്‍പ്പാലത്തിനുമിടെ ബാങ്ക് ഒഫ് ബറോഡയ്ക്ക് മുന്നിലായിരുന്നു അപകടം. തിരക്കേറിയ റോഡില്‍ അമിതവേഗതയിലെത്തിയ ബസ് ബൈക്കിലിടിക്കുകയായിരുന്നു. ബസിനടിയിലേക്ക് വീണ സുനില്‍കുമാറിന്റെ തലയില്‍കൂടി ടയറുകള്‍ കയറിയിറങ്ങി. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടു.സുനില്‍കുമാര്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സ്ഥാപന ജീവനക്കാരനാണ്. എറണാകുളം കവിത …

23 കാരിക്കൊപ്പം ഹോട്ടലില്‍ മുറിയെടുത്ത് മദ്യപാനം; 19 കാരന്‍ മരിച്ച നിലയില്‍, കൊലയെന്ന് ബന്ധുക്കള്‍

റായ്പുര്‍: പെണ്‍സുഹൃത്തിനൊപ്പം ഹോട്ടലില്‍ താമസിച്ച 19കാരനെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഢിലെ ഭിലായിലെ കലാകാരനും ഡ്രമ്മറുമായ 19-കാരനാണ് മരിച്ചത്. ആത്മഹത്യയാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സംഭവം കൊലപാതകമാണെന്നും കാമുകിയ്ക്ക് എല്ലാമറിയാമെന്നും വിശദമായ അന്വേഷണം വേണമെന്നും യുവാവിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടു.സ്വകാര്യ പരിപാടികളില്‍ ഡ്രംസ് വായിച്ച് ഉപജീവനം നടത്തിയിരുന്ന യുവാവ് കഴിഞ്ഞ ആറ് മാസമായി യുവതിയുമായി പ്രണയത്തിലായിരുന്നു. ഇവര്‍ മുമ്പ് പലതവണ ഒരുമിച്ച് ഹോട്ടലുകളില്‍ മുറിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് 23-കാരിയായ പെണ്‍സുഹൃത്തിനൊപ്പം യുവാവ് ഹോട്ടലില്‍ …

കുട്ടിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍, സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി; നടന്‍ വിനായകനെതിരെ കേസ്, ചോദ്യം ചെയ്യലിന് നടനെ വിളിപ്പിക്കും

ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ വിനായകനെ വിളിപ്പിച്ച് ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നു. അടുത്തയാഴ്ച തന്നെ നോട്ടീസ് നല്‍കാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന.സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് മാവേലിക്കര പൊലീസിന്റെ നടപടി.സ്ത്രീത്വത്തെ അപമാനിക്കല്‍, മാനനഷ്ടം, സ്വകാര്യതയുടെ ലംഘനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലായിലാണ് കേസിനാസ്പദമായ സംഭവം. മാവേലിക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തഴക്കര സ്വദേശിയാണ് പരാതിക്കാരന്‍. ഇദ്ദേഹം മുംബൈയിലാണ് താമസം. വിനായകനെതിരെയുള്ള ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് പരാതിക്കാരന്‍ അദ്ദേഹത്തിന്റെ വാട്‌സാപ്പ് …

വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജുകളിലെത്തിച്ച് പീഡിപ്പിച്ചു; ഒളിവില്‍ പോയ യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോഡ്ജുകളിലും അപ്പാര്‍ട്ട്‌മെന്റിലും എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പയ്യന്നൂര്‍ എട്ടിക്കുളത്തെ എംപി റാഷിദി(28)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ബി കൈലാസ നാഥും സംഘവും അറസ്റ്റു ചെയ്തത്.2024 സെപ്തംബര്‍ മുതല്‍ കണ്ണൂരിലെ വിവിധ ലോഡ്ജുകളിലും എറണാകുളത്തെ അപ്പാര്‍ട്ട്‌മെന്റിലും എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെ റാഷിദ് ഒളിവില്‍ പോവുകയായിരുന്നു.

സേവിംഗ്സ് അക്കൗണ്ടുകളിൽനിന്ന് 1.30 കോടി രൂപ തട്ടിയെടുത്തു : രണ്ട് തപാൽ ജീവനക്കാരെ സിബിഐ അറസ്റ്റ് ചെയ്തു

മംഗളൂരു: പോസ്റ്റൽ സേവിംഗ്‌സ് അക്കൗണ്ടുകളിൽ നിന്ന് 1.30 കോടി രൂപ തട്ടിയെടുത്ത കേസിൽ തപാൽ വകുപ്പിലെ രണ്ട് ജീവനക്കാരെ സിബിഐ അറസ്റ്റ് ചെയ്തു.സരഗൂർ പോസ്റ്റൽ ഡിവിഷനു കീഴിലെ ശാന്തപുര പോസ്റ്റ് ഓഫീസ് പോസ്റ്റൽ അസിസ്റ്റന്റ് ദീപക്, പോസ്റ്റ്മാൻ കരയ്യ എന്നിവരാണ് അറസ്റ്റിലായത്.ഇരുവരും ചേർന്ന് 44 പോസ്റ്റൽ സേവിംഗ്സ് അക്കൗണ്ടുകളുടെ ലോഗിൻ ക്രെഡൻഷ്യലുകളും പാസ്‌വേഡുകളും ദുരുപയോഗം ചെയ്ത് സ്വന്തം അക്കൗണ്ടുകളിലേക്കും ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായി കണ്ടെത്തി.2025 മേയിൽ ദീപക് അവധിയിലായ സമയത്ത് ഉപഭോക്താവ് സരഗൂർ പോസ്റ്റ് ഓഫീസിൽ …

യുവാവും യുവതിയും മരണപ്പെട്ട ബൈക്ക് അപകടത്തില്‍ വഴിത്തിരിവ്; കാര്‍ ഓടിച്ച വിഷ്ണു അറസ്റ്റില്‍

തിരുവനന്തപുരം: തിരുവല്ലത്ത് യുവാവും യുവതിയും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അപകടകാരണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞതല്ലെന്ന് പൊലീസ്. കാര്‍ ബൈക്കിന് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഓടിച്ച വിഷ്ണു എന്ന യുവാവിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. കാറും കസ്റ്റഡിയിലെടുത്തു. അപകടത്തില്‍ സുഹൃത്തുക്കളായ എറണാകുളം സ്വദേശി നവീന്‍ സിബി(25), തൊടുപുഴ സ്വദേശി മൃദുല അന്ന ഉമ്മന്‍(25) എന്നിവരാണ് മരിച്ചത്. നവീന്‍ ടെക്നോപാര്‍ക്കിലെ ഐടി കമ്പനിയിലെ സോഫ്റ്റ് വെയര്‍ എഞ്ചിനിയറും, മൃദുല കിന്‍ഫ്രയിലെ ഐടി ജീവനക്കാരിയുമാണ്. ഇരുവരും തിരുവല്ലത്ത് നിന്നും കോവളം …