പ്രതിഭാ പുരസ്‌കാര വിതരണവും ആദരവും നാളെ പെരിയയില്‍

കാസര്‍കോട്: വോയ്‌സ് ഓഫ് പെരിയയുടെ ആഭിമുഖ്യത്തിലുള്ള പ്രതിഭാപുരസ്‌കാര വിതരണവും ആദരവും നാളെ (ശനി) നടക്കും. രാവിലെ 10 ന് പെരിയ എന്‍എസ്എസ് കരയോഗ മന്ദിര ഹാളില്‍ നടക്കുന്ന പരിപാടി കെ നീലകണ്ഠന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡണ്ട് സികെ സബിത ആധ്യക്ഷം വഹിക്കും. വോയ്‌സ് ഓഫ് പെരിയ പ്രസിഡണ്ട് വികെ അരവിന്ദന്‍ അനുമോദന പ്രസംഗം നടത്തും.
ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു പത്മനാഭന്‍, പഞ്ചായത്തംഗം ഉഷ നാരായണന്‍ നായര്‍, ശിവശങ്കരന്‍, മധു പൊന്നാരട്ട, സചീന്ദ്രന്‍ പെരിയ സംസാരിക്കും. കാര്‍ഷിക-ആരോഗ്യ-സന്നദ്ധ-സേവന മേഖലകളില്‍ മികച്ച പ്രകടനം കാഴ്ച വച്ച ഡോ. രാഘവന്‍ പെരിയ, ബാലന്‍ തണ്ണോട്ട്, ഹനീഫ പുളിക്കാല്‍ എന്നിവരെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page