കുമ്പള: ട്യൂഷൻ ടീച്ചറു മായുള്ള വൈരാഗ്യം മൂലമാണെന്ന് പറയുന്നു, ആറാം ക്ലാസ് വിദ്യാർത്ഥിനിയെ ടീച്ചറുടെ അയൽക്കാരി തള്ളിയിട്ടതായി പരാതി. തള്ളേറ്റു വീണ വിദ്യാർത്ഥിനിയെ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീഴ്ചയിൽ കുട്ടിയുടെ കൈക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പറയുന്നു. ഹോളി ഫാമിലി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ 11 കാരിക്കാണു പരിക്കേറ്റത്. സ്കൂളിലെ ക്ലാസിനു ശേഷം കുട്ടികൾ കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിന ടുത്തുള്ള ടീച്ചറുടെ വീട്ടിൽ പതിവായി ട്യൂഷന് പോകാറുണ്ട്. ട്യൂഷൻ ടീച്ചറുടെ അയൽക്കാരി എല്ലാദിവസവും ,കുട്ടികളെ ട്യൂഷനിൽ നിന്ന് പിന്തിരിപ്പിക്കാൻ ഉപദേശിക്കാറു ണ്ടായിരുന്നു എന്നു പറയുന്നു .എന്നാൽ കുട്ടികൾ ഉപദേശം അനുസരിക്കാത്തതിൽ രോഷംപൂണ്ടാണ് കുട്ടിയെ തള്ളിയിട്ടത് എന്ന് പറയുന്നു. സംഭവത്തെക്കുറിച്ച് ആശുപത്രി അധികൃതർ പോലീസിന് ഇന്റിമേഷൻ നൽകിയിട്ടുണ്ടെന്ന് അറിയുന്നു.







