പയ്യന്നൂര്‍: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലോഡ്ജുകളിലും അപ്പാര്‍ട്ട്‌മെന്റിലും എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍. പയ്യന്നൂര്‍ എട്ടിക്കുളത്തെ എംപി റാഷിദി(28)നെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് ബി കൈലാസ നാഥും സംഘവും അറസ്റ്റു ചെയ്തത്.
2024 സെപ്തംബര്‍ മുതല്‍ കണ്ണൂരിലെ വിവിധ ലോഡ്ജുകളിലും എറണാകുളത്തെ അപ്പാര്‍ട്ട്‌മെന്റിലും എത്തിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി. വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതിന് പിന്നാലെ റാഷിദ് ഒളിവില്‍ പോവുകയായിരുന്നു.







