അത്യാധുനിക കാന്‍സര്‍ ചികിത്സ; സ്‌ട്രോക്ക് മാനേജ്‌മെന്റ്; വെര്‍ട്ടിഗോ ലാബ് വിദഗ്ദ്ധ ചികിത്സകളുമായി കാസര്‍കോട് ഡയാലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി

കാസര്‍കോട്: ജില്ലയിലെ ആരോഗ്യരംഗത്ത് വലിയ മുന്നേറ്റങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും തുടക്കം കുറിച്ച് കാസര്‍കോട് പുലിക്കുന്ന് ഡയലൈഫ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങളോടെ ആര്‍വിആര്‍ ന്യൂറോഓങ്കോ സെന്റര്‍ ആരംഭിക്കുന്നു. സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം 27ന് രാവിലെ മന്ത്രി കെ എം ഷാജി നിര്‍വ്വഹിക്കും. കാസര്‍കോട് എം എല്‍ എ കല്ലട്ര മാഹിന്‍ ഹാജി, വിവിധ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും. ജീവിതശൈലീ രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സമകാലിക സാഹചര്യത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ഇത്തരം സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്നതു ഉത്തരവാദിത്തമായാണ് കാണുന്നതെന്ന് ഡയലൈഫ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മൊയ്തീന്‍ കുഞ്ഞി പറഞ്ഞു.
അത്യാധുനിക ലേസര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 250- കിഡ്‌നി സ്‌റ്റോണ്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ ചിരിതാര്‍ത്ഥ്യം ഡോ മൊയ്തീൻ കുഞ്ഞി പ്രകടിപ്പിച്ചു.
അര്‍ബുദ രോഗികള്‍ക്ക് സമഗ്രവും വിദഗ്ദ്ധവുമായ ചികിത്സ ലഭ്യമാക്കുന്നതിനാണ് അത്യാധുനിക ഓങ്കോളജി വിഭാഗം ഡയാലൈഫില്‍ ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മംഗ്‌ളൂരു ഫാദര്‍ മുള്ളേഴ്‌സ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗം പ്രൊഫസറായ ഡോ. നിഷിത ഷെട്ടിയുടെ നേതൃത്വത്തിലാണ് പുതിയ വിഭാഗം പ്രവര്‍ത്തിക്കുക. കീമോതെറാപ്പി, കാന്‍സര്‍ രോഗ നിര്‍ണയം, ചികിത്സാ ആസൂത്രണം, തുടര്‍ പരിചരണം, പുനരധിവാസം എന്നിവ ഉള്‍പ്പെടുന്ന സമഗ്ര കാന്‍സര്‍ പരിചരണ സേവനങ്ങളാണ് പുതിയ വിഭാഗത്തില്‍ ഒരുക്കിയിട്ടുള്ളത്. എല്ലാ ദിവസവും ഓങ്കോളജി വിദഗ്ദ്ധരുടെ സേവനവും കാന്‍സര്‍ ശസ്ത്രക്രിയകളും ഇവിടെ ലഭ്യമാകും.
ഓങ്കോളജി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കാന്‍സര്‍ ചികിത്സകള്‍ക്കായി മംഗ്‌ളൂരു, കോഴിക്കോട്, കൊച്ചി തുടങ്ങിയ സ്ഥലങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം ഗണ്യമായി കുറയുമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
സ്‌ട്രോക്ക് മാനേജ്‌മെന്റും വെര്‍ട്ടിഗോ ലാബും ഡയയില്‍ ഉടനാരംഭിക്കും. പ്രശസ്ത ന്യൂറോളജിസ്റ്റ് പ്രൊഫ. ഡോ. രാഘവേന്ദ്ര ബി എസിന്റെ നേതൃത്വത്തിലാണ് ന്യൂറോ ടീം പ്രവര്‍ത്തിക്കുക.
സ്‌ട്രോക്ക് ഉണ്ടായ ഉടന്‍ തന്നെ ചികിത്സ ആരംഭിക്കാന്‍ കഴിയുന്ന സംവിധാനങ്ങള്‍, ന്യൂറോ ഐസിയു പിന്തുണ, വിദഗ്ദ്ധരുടെ നിരന്തര മേല്‍നോട്ടം എന്നിവയോടെ അത്യാധുനിക സ്‌ട്രോക്ക് മാനേജ്‌മെന്റ് യൂണിറ്റും പ്രവര്‍ത്തിക്കും.
ഇതോടൊപ്പം കാസര്‍കോട് ജില്ലയിലെ ആദ്യത്തെ വെര്‍ട്ടിഗോ ലാബ് ആരംഭിക്കാനും പദ്ധതിയുണ്ടെന്നു ഡോ. മൊയ്ദീന്‍ കുഞ്ഞി പറഞ്ഞു.

2018 മുതല്‍ ഡയബിറ്റിക് ആന്‍ഡ് കിഡ്‌നി സെന്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച ഡയലൈഫ് ഹോസ്പിറ്റല്‍ പ്രമേഹ ചികിത്സ, വൃക്കരോഗ ചികിത്സ, ഡയാലിസിസ്, യൂറോളജി, ലേസര്‍ കിഡ്‌നി സ്‌റ്റോണ്‍ ശസ്ത്രക്രിയകള്‍ തുടങ്ങിയ മേഖലകളില്‍ മികച്ച സേവനമാണ് നല്‍കുന്നത്.

ഡോ. മൊയ്ദീന്‍ കുഞ്ഞിക്കൊപ്പം പ്രൊഫ. ഡോ. രാഘവേന്ദ്ര ബി എസ്, ഡോ. മൊയ്തീന്‍ നഫ്‌സീര്‍, മാനേജര്‍ മന്‍സൂര്‍ ടി എ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page