മടിക്കൈ, കണിച്ചിറയില്‍ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: മടിക്കൈ, കണിച്ചിറയില്‍ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു. ഇന്ന് (വെള്ളി) രാവിലെ പത്തുമണിയോടെയാണ് സംഭവം. കെഎസ്ഇബി മാവുങ്കാല്‍ സെക്ഷനിലെ ലൈന്‍മാനായ പുല്ലൂർ, മധുരംപാടിയിലെ ഭരതൻ (52)ആണ് മരിച്ചത്. അറ്റകുറ്റപ്പണിക്കെത്തിയതായിരുന്നു ലൈന്‍മാന്‍. ഏറെ നേരം കമ്പിയില്‍ തൂങ്ങി നിന്ന മൃതദേഹം കാഞ്ഞങ്ങാട് നിന്നുമെത്തിയ ഫയര്‍ഫേഴ്‌സാണ് താഴെയിറക്കിയത്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അരവത്ത്, കുതിരക്കോട്ടെ എരോല്‍ ലക്ഷ്മി അമ്മ അന്തരിച്ചു

കാസര്‍കോട്: പനയാല്‍, അരവത്ത്, കുതിരക്കോട്ടെ പരേതനായ പച്ചിക്കാരന്‍ കുഞ്ഞിരാമന്റെ ഭാര്യ എരോല്‍ ലക്ഷ്മി അമ്മ (84) അന്തരിച്ചു. മക്കള്‍: നാരായണന്‍(ദുബായ്), സുകുമാരന്‍ വയലപ്പുറം(ദുബായ്), സാവിത്രി. മരുമക്കള്‍: ശോഭ (വേലാശ്വരം), പത്മശ്രീ (അഡ്യനടുക്ക), നാരായണന്‍ (ബങ്കളം). സഹോദരങ്ങള്‍: നാരായണന്‍ കടമ്പന്‍ചാല്‍, പരേതയായ മാധവി (ചിറ്റാരിക്കാല്‍). സഞ്ചയനം തിങ്കളാഴ്ച.

ബേവിഞ്ച സ്വദേശി അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍

കാസര്‍കോട്: ബേവിഞ്ച സ്വദേശിയെ അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കല്ലുവളയിലെ ഇബ്രാഹിം ബരിയട്ട(62) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നരയോടെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സംശയിക്കുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. 20 വര്‍ഷത്തിലേറെയായി ഒരു ഹോട്ടലിന്റെ നടത്തിപ്പുകാരനായിരുന്നു ഇബ്രാഹിം. കഴിഞ്ഞ വര്‍ഷം നാട്ടില്‍ വന്നിരുന്നു. വിസിറ്റിങ് വിസയില്‍ അജ്മാനില്‍ ഇബ്രാഹിമിനൊപ്പമുണ്ടായിരുന്ന ഭാര്യ ഹാജിറ കഴിഞ്ഞമാസമാണ് നാട്ടില്‍ വന്നത്. പരേതരായ അബ്ദുല്ല കുഞ്ഞി ബരിയട്ടയുടെയും ആസ്യമ്മയുടെയും മകനാണ്. …

ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണ്ണം വില്‍ക്കാന്‍ എത്തിയ യുവാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍: ജ്വല്ലറിയില്‍ വ്യാജ സ്വര്‍ണ്ണ വളകള്‍ വില്‍ക്കാന്‍ എത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. മുഴപ്പിലങ്ങാട്, മൊയ്തു പാലം, അഷിയാന ഹൗസിലെ അബ്ദുല്‍ റാസിഖ് പുതിയ പുരയില്‍ (42), പി കെ മുഹമ്മദ് റൈഹാന്‍ (32) എന്നിവരെയാണ് ചക്കരലക്കല്ല് പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂര്‍, കൂടാളി, തലമുണ്ട, ഡിവൈന്‍ വില്ലയിലെ കെ മഹേഷിന്റെ ഉടമസ്ഥതയില്‍ ചക്കരക്കല്ലിലുള്ള ജ്വല്ലറിയില്‍ ഇന്നലെ (വ്യാഴം) യാണ് കേസിനാസ്പദമായ സംഭവം.വൈകുന്നേരം അഞ്ചുമണിയോടെ ജ്വല്ലറിയില്‍ എത്തിയ സംഘം 916 ബി ഐ എസ് എന്ന് മാര്‍ക്ക് ചെയ്ത …

മഞ്ചേശ്വരം ഹൊസബെട്ടുവിലെ വീട്ടില്‍ നിന്നു മൂന്നരപ്പവന്‍ സ്വര്‍ണ്ണവും പണവും മോഷണം പോയി

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹൊസബെട്ടുവിലെ വീട്ടില്‍ നിന്നു മൂന്നരപ്പവന്‍ സ്വര്‍ണ്ണമാലയും 8,000 രൂപയും മോഷണം പോയതായി പരാതി. ഗുഡ്ഡഗേരി സീനത്ത് മൻസിലിലെ സൗദ (41) നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ജുലൈ രണ്ടിനു 11 മണിക്കും ആറിന് വൈകുന്നേരം അഞ്ചുമണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്നു സൗദ നല്‍കിയ പരാതിയില്‍ പറഞ്ഞു. വീട്ടിനകത്ത് അലമാരകളില്‍ സൂക്ഷിച്ചിരുന്നതായിരുന്നു സ്വര്‍ണ്ണവും പണവും. അന്വേഷണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ദ്ധർഇന്ന് (വെള്ളി) വീട്ടിലെത്തി പരിശോധന നടത്തുമെന്ന് …

ഒരു കോടി രൂപയുടെ സ്വര്‍ണ്ണം നല്‍കാമെന്ന് പറഞ്ഞ് കുമ്പളയിലെ ജ്വല്ലറി ഉടമയുടെ 93 ലക്ഷം രൂപ തട്ടി; കാസര്‍കോട്ടെ ഡോക്ടര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ഒരു കോടി രൂപയിലധികം വരുന്ന സ്വര്‍ണ്ണം നല്‍കാമെന്നു പറഞ്ഞു ജ്വല്ലറി ഉടമയില്‍ നിന്നു 93 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കുമ്പളയിലെ എസ് ഗോള്‍ഡ് ജ്വല്ലറി ഉടമ മൊഗ്രാല്‍ റഹ്‌മത്ത് നഗര്‍, താഹിറ മന്‍സിലിലെ യൂസഫ് കോട്ടയുടെ പരാതിയില്‍ കാസര്‍കോട്ടെ ഡോ. മുഹമ്മദ് സഹീര്‍, അബ്ദുള്ള എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ്ഗ് പൊലീസ് കേസെടുത്തു. ജ്വല്ലറി ഉടമയായ പരാതിക്കാരന്‍ പഴയ സ്വര്‍ണ്ണം വാങ്ങുകയും വില്‍ക്കുകയും ചെയ്യാറുണ്ട്. ഒരു ദിവസം പരാതിക്കാരനെ ഫോണ്‍ ചെയ്ത ഡോക്ടറും കൂട്ടാളിയും ഒരു കോടിയില്‍ …

കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; അക്രമം നടത്തിയത് യുവതിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാലില്‍ യുവാവിനെ തടഞ്ഞ് നിര്‍ത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം. സാരമായി പൊള്ളലേറ്റ യുവാവിനെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കര്‍ണ്ണാടക, ഹുബ്ലി സ്വദേശിയും വര്‍ഷങ്ങളായി മൊഗ്രാല്‍, കൊപ്പളത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അബ്ദുല്‍ ഗഫൂര്‍ (45)ആണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.ഇന്ന് (വെള്ളി) പുലര്‍ച്ചെ അഞ്ചര മണിയോടെ മൊഗ്രാല്‍ റെയില്‍വെ അടിപ്പാതയിലാണ് സംഭവം. തേപ്പുമേസ്തിരിയായ അബ്ദുല്‍ ഗഫൂര്‍ പതിവുപോലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇറങ്ങി ദേശീയ പാതയിലേക്ക് …

റാണിപുരം റോഡിൽ കാറുകളിൽ സാഹസികയാത്ര; നാല് യുവാക്കൾക്കെതിരെ കേസ്, പിഴ ചുമത്തി

​ കാസർകോട്: റാണിപുരത്തേക്കുള്ള പാതയിൽ കാറുകളിൽ അപകടരമായ രീതിയിൽ സാഹസികയാത്ര നടത്തിയ യുവാക്കൾക്കെതിരെ കേസെടുത്തു. 4 കർണാടക സ്വദേശികൾക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്ത ത്. വ്യാഴാഴ്ച രാവിലെരണ്ട് കാറുകളിലെത്തിയ യുവാക്കളാണ് റാണിപുരം റോഡിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി സാഹസികയാത്ര നടത്തിയത്. കാറിന്റെ ഡോറുകൾ തുറന്ന് അതിനു മുകളിലിരുന്ന് കിലോമീറ്ററുകളോളം യാത്ര നടത്തുകയായിരുന്നു. യുവാക്കൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ മറ്റൊരു യാത്രക്കാരൻ മൊബൈലിൽ പകർത്തി രാജപുരം പൊലീസിന് കൈമാറി.​ദൃശ്യങ്ങൾ ലഭിച്ചയുടൻ റാണിപുരത്തെത്തിയ പൊലീസ് സംഘം ഇരു വാഹനങ്ങളും കണ്ടെത്തുകയും നിയമലംഘനത്തിന് …

അലക്കാൻ പോയ വീട്ടമ്മ പുഴയിൽ വീണ് മരിച്ചു

കണ്ണൂർ: അലക്കാൻ പോയ വീട്ടമ്മ പുഴയിൽ വീണ് മരിച്ചു. നെല്ലിക്കുറ്റിയിലെ ഗ്രേസി മലയത്താഴത്ത് (58) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ നെല്ലിക്കുറ്റി പുഴയിൽ ആണ് അപകടം. പുഴയിൽ വസ്ത്രം അലക്കുന്നതിനിടെ അബദ്ധത്തിൽ പുഴയിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. നെല്ലിക്കുറ്റി ടൗണിന് സമീപത്താണ് സംഭവം നടന്നത്. സമയം ഏറെ കഴിഞ്ഞിട്ടും വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പുഴയ്ക്ക് സമീപം എത്തിയിരുന്നു. നാട്ടുകാരും കുടിയാന്മല പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ …

അനസ്തേഷ്യ നൽകിയതിൽ വീഴ്ച; പയ്യന്നൂരിൽ ഒന്നര വയസുകാരൻ ഗുരുതരാവസ്ഥയിൽ, കുടുംബത്തിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ കേസ്

പയ്യന്നൂർ: ബേബി മെമ്മോറിയല്‍ ആശുപത്രിക്കെതിരായ ചികിത്സാ പിഴവ് പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസ്. അനസ്‌തേഷ്യ ഡോക്ടര്‍ അഞ്ജലി പൊതുവാളിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഡോക്ടറുടെ അശ്രദ്ധ കാരണം കുട്ടിക്ക് ബ്രെയിൻ ഡാമേജ് സംഭവിച്ചെന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 125 പ്രകാരമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് നടപടി. ചുണ്ടിന് മുറിവ് പറ്റിയതിനെ തുടര്‍ന്ന് രണ്ട് വയസുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അനസ്‌തേഷ്യ നല്‍കുന്നതിനിടെ കുഞ്ഞ് ബോധരഹിതനായിരുന്നു.അനസ്തേഷ്യ നൽകിയപ്പോൾ ഹൃദയസ്തംഭനം ഉണ്ടായെന്നാണ് ആശുപത്രി …

ഇന്നത്തെ പ്രധാന വാർത്തകൾ

യു.എസ് – ഇറാൻ സംഘർഷം കടുക്കുന്നു.​അമേരിക്കൻ ആക്രമണം: ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന് നേരെയും ഏകദേശം 90-ഓളം സൈനിക താവളങ്ങൾക്ക് നേരെയും അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആണവായുധമുണ്ടാക്കില്ലെന്ന മുൻ നിലപാടിൽ ആവശ്യമെങ്കിൽ മാറ്റം വരുത്താൻ ആലോചിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ​ഇറാന്റെ തിരിച്ചടി: അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ബഹറിനിലും കുവൈറ്റിലുമുള്ള യു.എസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വ്യോമാക്രമണത്തിലൂടെ തിരിച്ചടിച്ചു. ഇതോടെ മിഡിൽ ഈസ്റ്റിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുകയാണ്. ​ഖമനയിയുടെ സംസ്കാര ചടങ്ങുകൾ: …

നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി; യുവാവിനും സുഹൃത്തായ യുവതിക്കും ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി വൈദ്യുത പോസ്റ്റിലിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. കഴക്കുട്ടം യു.സ്.ടി ഗ്ലോബലിലെ ജീവനക്കാരൻ എറണാകുളം മുളവുർ ഈസ്റ്റ് വാഴപിളളി നിരപ്പിൽ വലിയവീട്ടിൽ പറമ്പിൽ നവീൻ സിബി (25), കഴക്കൂട്ടം കിൻഫ്രയിലെ ഇ.വൈ. ജി.ബി.എസ്. ഇന്ത്യാ ലിമിറ്റഡിലെ ജീവനക്കാരി ഇടുക്കി തൊടുപുഴ കരികുന്നം മുട്ടം മ്‌റാള അരികുപുറത്ത് മൃദുല ആൻ ഉമ്മൻ(25) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് കഴക്കൂട്ടം കാരോട് ദേശീയപാതയിൽ പാച്ചല്ലൂരിലെ ടോളിനടുത്തുളള ഡിവൈഡറിലിടിച്ചാണ് അപകടമുണ്ടായത്.കോവളം ഭാഗത്തേക്ക് പോകുകയായിരുന്നു ഇവർ. …