കവര്‍ച്ചാ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി; വാറണ്ടു പ്രതിയായ തൃശൂര്‍ സ്വദേശി പിടിയില്‍

പുത്തൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി, തോക്കും കത്തിയും കാട്ടി ഭീഷണിപ്പെടുത്തി 2.88 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളും 6 ലക്ഷം രൂപയും കൊള്ളയടിച്ച സംഘത്തിലെ ഒരാളെ പുത്തൂര്‍ പൊലീസ് പിടികൂടി. തൃശൂര്‍ സ്വദേശിയായ സിവി നെല്‍സണ്‍ (38) ആണ് അറസ്റ്റിലായത്. 2017 ഡിസംബര്‍ 22 നാണ് കേസിനാസ്പദമായ സംഭവം. 2021 ഓഗസ്റ്റ് 27 മുതല്‍ വിചാരണയ്ക്കായി കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ കഴിയുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തൃശൂരിലെത്തിയാണ് കര്‍ണാടക പൊലീസ് പ്രതിയെ പിടികൂടിയത്. പുത്തൂര്‍ ടൗണ്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എ സന്തോഷ്, ശിവരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ മൂന്നു പ്രതികളാണുള്ളത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാജപുരം, കോളിച്ചാലിൽ വൻ മയക്കുമരുന്നു വേട്ട; മടിക്കേരി, ദണ്ഡഗോളി, പുത്തിഗെ സ്വദേശികളായ മൂന്നുപേർ അറസ്റ്റിൽ; 79 ഗ്രാം എം ഡി എം എ പിടികൂടി , കൂട്ടാളി 160 ഗ്രാം മയക്കുമരുന്നുമായി കോഴിക്കോട്ട് പിടിയിൽ
Scroll to top

You cannot copy content of this page