കാസര്‍കോട്: ബാലഗോകുലം സംസ്ഥാന സമ്മേളനം കാസര്‍കോട്- ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ ഇന്നു (വെള്ളി) രാവിലെ ആരംഭിച്ചു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനത്തിനു ശനിയാഴ്ച രാവിലെ പതാക ഉയരും. തുടര്‍ന്നു ആരംഭിക്കുന്ന സമ്മേളനം എടനീര്‍ മഠാധിപതി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും. എം സത്യന്‍ ആധ്യക്ഷം വഹിക്കും. ആര്‍ എസ് എസ് കാര്യവാഹക് എം രാധാകൃഷ്ണന്‍ ഭഗിനി പ്രമുഖ സ്മിതാ വത്സലന്‍, ജില്ലാ സെക്രട്ടറി എം ടി വിദ്യാധരന്‍ പ്രസംഗിക്കും.
തുടര്‍ന്നു വൃത്തനിവേദനം, ബാലസഭ, ശ്രേണിസമിതികള്‍, ശ്രീകൃഷ്ണ ജയന്തി ചര്‍ച്ച നടക്കും. ബാലപ്രതിഭാ സംഗമം ചിന്മയാ മിഷന്‍ സംസ്ഥാന പ്രസിഡന്റ് സ്വാമി വിവിക്താനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. രാത്രി ബൗദ്ധിക്, നിശാപ്രാര്‍ത്ഥന. ഞായറാഴ്ച രാവിലെ നടക്കുന്ന വാര്‍ഷിക പൊതുയോഗം കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ശ്രീപദ് യശോ നായിക് ഉദ്ഘാടനം ചെയ്യും. സി സദാനന്ദന്‍ മാസ്റ്റര്‍ എം പി, ആര്‍ പ്രസന്നകുമാര്‍, പി കെ വിജയരാഘവന്‍, രാജേന്ദ്ര മോവാര്‍ പ്രസംഗിക്കും. തുടര്‍ന്നു പ്രതിനിധി സഭയോടെ സമാപിക്കും.







