ചൈനയിൽ ഷൂ ഫാക്ടറിയിൽ തീപിടുത്തം: 28 പേർ മരിച്ചു ; നിരവധി പേർ ഫാക്ടറിക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടന്നു സംശയം: തീ നിയന്ത്രണവിധേയമാക്കാൻ കഠിന ശ്രമം
ബെയ്ജിങ്: കിഴക്കൻ ചൈനയിലെ ജിങ് ജിയാങ് സിറ്റിയിലെ ഹുയി ടെങ് ഷൂ ഫാക്ടറിയിലുണ്ടായ ഭയാനക തീപിടിത്തത്തിൽ 28 പേർ വെന്തുമരിച്ചതായി ഭയക്കുന്നു. തീപിടിത്തമുണ്ടായ ഫാക്ടറിയുടെ ബഹു നില കെട്ടിടത്തിനുള്ളിൽനിരവധിപേർ കുടുങ്ങിയിട്ടുണ്ടെന്നു ആശങ്കയുണ്ട്. തീ നിയന്ത്രണ വിധേയമാക്കുന്നതിനു ഫാക്ടറിക്കുള്ളിലും പുറത്തും അഗ്നി ശമന വിഭാഗം കഠിനാധ്വാനം തുടരുകയാണ്. ഫാക്ടറി കെട്ടിടത്തിനുമുകളിൽ ഹെലികോപ്ടർ വഴിയും അഗ്നിശമന പ്രവർത്തനം തുടരുന്നു. 183 അഗ്നിശമന സേനാംഗങ്ങളും 35 വാഹനങ്ങളും തീ കെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നു എമർജൻസി മാനേജ്മെന്റ് മന്ത്രാലയം വെളിപ്പെടുത്തി. ഇന്നു വൈകിട്ട് …