സംഘടനാ പ്രവര്‍ത്തനത്തിലെ മികവ്: എ എച്ച് ഇബ്രാഹിം,അബ്ദുള്ള കോട്ടക്കുന്ന് ദേശീയവേദി എക്‌സിക്യൂട്ടീവില്‍

മൊഗ്രാല്‍: സംഘടനാ പ്രവര്‍ത്തനങ്ങളിലെ മികവ് പരിഗണിച്ചു ദേശീയവേദി ഗള്‍ഫ് പ്രതിനിധിയായിരുന്ന എ എച്ച് ഇബ്രാഹിം,മത- സാമൂഹിക- സാംസ്‌കാരിക- രാഷ്ട്രീയ മേഖലകളില്‍ മികവ് തെളിയിച്ച അബ്ദുള്ള കോട്ടക്കുന്ന് എന്നിവരെ മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവില്‍ ഉള്‍പ്പെടുത്തിയതായി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്‌മാന്‍, സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി അറിയിച്ചു. എക്‌സിക്യൂട്ടീവിന്റെ അംഗീകാരത്തോടെയാണ് നിയമനം.

മൂന്നര പതിറ്റാണ്ടായി മൊഗ്രാലില്‍ പ്രവര്‍ത്തിച്ചുവരുന്ന സാമൂഹിക- സാംസ്‌കാരിക സംഘടനയായ ദേശീയ വേദിയില്‍ ഇക്കാലമത്രയും പ്രവര്‍ത്തിക്കുന്നവരൊക്കെ വ്യത്യസ്തരാവുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന് സാമൂഹിക ബോധമാണ്.ഒരു സംഘടന മികച്ചതായി തീരുന്നത് അതിന്റെ നല്ല ലക്ഷ്യത്തിലൂടെയാണെന്നു സംഘടന വിശ്വസിക്കുന്നു.ലക്ഷ്യം നടപ്പാക്കണമെങ്കില്‍ നല്ല സംഘാടകര്‍ വേണം. തിരഞ്ഞെടുക്കപ്പെട്ട രണ്ട് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ വ്യത്യസ്തരായ കഴിവുള്ളവരാണ് എന്ന വസ്തുത ഉള്‍ക്കൊണ്ടുകൊണ്ടാണ് തിരഞ്ഞെടുത്തതെ ന്ന് പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്‌മാനും, ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞിയും അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page