യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോകുന്നെന്ന വിവരമറിഞ്ഞ പൊലീസ് സടകുടഞ്ഞു; കാര്‍ കണ്ടെത്തിയപ്പോള്‍ അയ്യേ…

തൃശൂര്‍: യുവതിയെ കാറില്‍ തട്ടിക്കൊണ്ടു പോവുന്നുവെന്ന വിവരം ലഭിച്ച പൊലീസ് നടത്തിയ വ്യാപക തിരച്ചിലില്‍ മതിലകം പൊലീസ് സ്റ്റേഷനതിര്‍ത്തിയിലെ പെരിഞ്ഞനത്ത് വാഹനം കണ്ടെത്തി. മണിക്കൂറുകളോളം നടത്തിയ അശ്രാന്ത പരിശ്രമത്തിനിടയില്‍ കക്ഷികളെ പിടികൂടാന്‍ കഴിഞ്ഞതിലുള്ള സംതൃപ്തിയോടെ അവര്‍ കാറിനടുത്തെത്തിയപ്പോള്‍ സ്ത്രീയും പുരുഷനും കാറിലിരുന്ന തമാശ പറഞ്ഞു ചിരിക്കുന്നു.എന്തു പറ്റിയെന്ന പൊലീസിന്റെ അന്വേഷണത്തിന് അത്തരത്തില്‍ത്തന്നെ അവരും പ്രതികരിച്ചു. തൃശൂര്‍ ചേറ്റുവ എംഇഎസ് ജംഗ്ഷിലൂടെയല്ലേ നിങ്ങള്‍ ഇവിടെയെത്തിയതെന്ന പൊലീസിന്റെ ചോദ്യം അവര്‍ സമ്മതിച്ചു. അതേ, അതുവഴി തന്നെ. കാറിലിരുന്ന് നിങ്ങള്‍ കരഞ്ഞില്ലേയെന്നു …

നെക്രാജെയില്‍ റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ചു; വന്‍ നഷ്ടം

കാസര്‍കോട്: ചെങ്കള, പഞ്ചായത്തിലെ നെക്രാജെയില്‍ റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ച് വന്‍ നഷ്ടം. ആലംകൂഡ്‌ലുവിലെ ലക്ഷ്മീശ ബള്ളുള്ളായയുടെ ഉടമസ്ഥതയിലുള്ള റബ്ബര്‍പുരയ്ക്കാണ് തീപിടിച്ചത്. ഇന്ന് (തിങ്കള്‍) പുലര്‍ച്ചെയാണ് അഗ്നിബാധയുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സാണ് തീയണച്ചു.

നഗരമാലിന്യം- ഹൃദയമാലിന്യം!

നാരായണന്‍ പേരിയ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായത്- നമ്മുടെ രാജ്യത്തെ സുപ്രീംകോടതി ജഡ്ജിമാര്‍ ചില കേസുകള്‍ പരിഗണിക്കുമ്പോള്‍ ഇങ്ങനെ പറയാറുണ്ട്. ആ വിഭാഗത്തില്‍പ്പെട്ട കേസുകളില്‍ മാത്രമാണ് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരമുള്ള ഏറ്റവും വലിയ ശിക്ഷ- മരിക്കുന്നത് വരെ തൂക്കിലിടുക- എന്ന് വിധിക്കുക. ഇവിടെ പറയാന്‍ പോകുന്നത് കൊലക്കേസിനെക്കുറിച്ചൊന്നുമല്ല. മാലിന്യപ്രശ്‌നം സംബന്ധിച്ചാണ്. പൊതു സ്ഥലത്ത് മാലിന്യം ഒഴുക്കിവിടുന്നു- കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ എം ജി റോഡ് പരിസരത്തെ ഹോട്ടലുകളിലും ലോഡ്ജുകളിലും നിന്നുള്ള മാലിന്യങ്ങള്‍. ഇതെല്ലാം ചെന്നെത്തുന്നത് ആ ഭാഗത്തെ കുടിവെള്ളക്കിണറുകളില്‍. മാലിന്യം …

കുമ്പളയില്‍ വ്യാപാരികളുടെ നേതൃത്വത്തിൽ കടയടപ്പ് സമരവും പഞ്ചായത്ത് ഓഫീസിലേയ്ക്ക് മാർച്ചും ; ഹര്‍ത്താല്‍ പ്രതീതിയില്‍ ടൗണ്‍

കാസര്‍കോട്: കുമ്പള പഴയ ബസ് സ്റ്റാന്റ് യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കുക, പൊളിച്ചുമാറ്റിയ കുമ്പള ബസ് സ്റ്റാന്റ് പുനര്‍നിര്‍മ്മിച്ച് വ്യാപാരികളെ പുനരധിവസിപ്പിക്കുക, ഓട്ടോകള്‍ക്ക് പഞ്ചായത്ത് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുക, ടേക്ക് എ ബ്രേക്ക്, മത്സ്യമാര്‍ക്കറ്റ് എന്നിവ തുറന്നു കൊടുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുമ്പള ടൗണില്‍ ഉച്ചവരെ കടകളടച്ചിട്ട് സമരം തുടങ്ങി. കടയടപ്പിനൊപ്പം സ്വകാര്യ ബസ് പണി മുടക്ക് കൂടിയായതോടെ കുമ്പള ടൗണില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണ്. വ്യാപാരികള്‍ കുമ്പള പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് വ്യാപാരി …

കുണ്ടംകുഴിയില്‍ പുള്ളിമുറി; എട്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടംകുഴിയിൽ പുള്ളിമുറി ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 6,970 രൂപയുമായി എട്ടുപേര്‍ അറസ്റ്റില്‍. കുണ്ടംകുഴി, പത്മാ നിവാസിലെ ശശിധരൻ (63), മാവിനക്കല്ലിലെ സിടി പ്രകാശ് (50), കുണ്ടംകുഴിയിലെ ടി. അശോകന്‍ (51), ബെദിര ഹൗസിലെ പി. സുരേന്ദ്രന്‍ (48), വി. ഗോപാലകൃഷ്ണന്‍(53), കുണ്ടംകുഴി വ്യാപാരിഭവനു സമീപത്തെ എം മുസ്തഫ (48), മൂന്നാംകടവ്, കൂവാര ഹൗസിലെ കെ. പുരുഷോത്തമന്‍ (52), കൊളത്തൂര്‍, കനിയടുക്കം ഹൗസിലെ കെ. ബാലകൃഷ്ണന്‍ (62), എന്നിവരെയാണ് ബേഡകം …

കാസര്‍കോട് ജില്ലയില്‍ സ്വകാര്യ ബസ് സമരം പൂര്‍ണ്ണം: സാധാരണയാത്രക്കാര്‍ വിഷമത്തില്‍

കാസര്‍കോട്: കെഎസ്ആര്‍ടിസി വനിതകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സ്വകാര്യ ബസുകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട്ട് സ്വകാര്യ ബസ് സര്‍വ്വീസ് ഇന്ന് നിറുത്തിവച്ചു.ജില്ലയിലെ സ്വകാര്യ ബസ് ഉടമകള്‍, തൊഴിലാളികള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തുന്നുണ്ട്. അണങ്കൂരില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് കളക്ടറേറ്റിലെത്തി ധര്‍ണ്ണനടത്തും.സമരം യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. വനിതകളൊഴികെയുള്ള യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസിയില്‍ കയറിപ്പറ്റാനാകാത്ത സ്ഥിതിയാണ്. ഓട്ടോ ചാര്‍ജിലെ വര്‍ധനവ് മൂലം അതിനും കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികളും വിദ്യാര്‍ത്ഥികളും സാധാരണക്കാരായ മറ്റു യാത്രക്കാരും. വനിതകള്‍ക്ക് സൗജന്യയാത്ര ഏര്‍പ്പെടുത്തിയതോടെ സ്വകാര്യ ബസുകള്‍ക്ക് ഇന്ധനം …

പ്രാര്‍ത്ഥനകള്‍ വിഫലമായി; മാതാവിനൊപ്പം തോട്ടിൽ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

പയ്യന്നൂര്‍: മാതാവിനും ബന്ധുക്കള്‍ക്കും ഒപ്പം തോട്ടില്‍ കുളിക്കാനെത്തി ഒഴുക്കില്‍പ്പെട്ടു കാണാതായ മൂന്നു വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം, കോരന്‍ പീടികയിലെ പി.ടി.പി ജാബിര്‍-അമീറ ദമ്പതികളുടെ മകന്‍ മുഹമ്മദ് നജ്മാന്റെ മൃതദേഹമാണ് ഇന്ന് (തിങ്കള്‍) രാവിലെ പൂമംഗലം തോട്ടില്‍ കണ്ടെത്തിയത്. ഇന്നലെ (ഞായര്‍) വൈകുന്നേരം കൊടിലേരി പാലത്തിനു സമീപത്ത് വച്ചാണ് മുഹമ്മദ് നജ്നാന്‍ അപകടത്തില്‍പ്പെട്ടത്. വിവരമറിഞ്ഞ് നാട്ടുകാരും ഫയര്‍ഫോഴ്‌സും രാത്രി എട്ടുമണി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇന്ന് രാവിലെ തെരച്ചില്‍ പുനഃരാരംഭിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്.ഇന്നലെ അവധിയായതിനാല്‍ …

പ്രൊഫ: കെ.കെ അബ്ദുല്‍ ഗഫാര്‍ അന്തരിച്ചു

കാസര്‍കോട്: കോഴിക്കോട് ആര്‍ഇസിയില്‍ അടിയന്തരാവസ്ഥ കാലത്ത് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് അധ്യാപകനായിരുന്ന കാസര്‍കോട് ചൗക്കി കെകെ പുറത്തെ ചെമ്പകം വീട്ടില്‍ പ്രൊഫ.കെ.കെ അബ്ദുല്‍ ഗഫാര്‍ (89) അന്തരിച്ചു.അടിയന്തരാവസ്ഥക്കാലത്ത് ഇതേ കോളേജില്‍ വിദ്യാര്‍ത്ഥിയും അടിയന്തരാവസ്ഥയെ എതിര്‍ത്തതിന് പൊലീസ് കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തി ഗൂഢമായി മറവു ചെയ്തുവെന്നു ഇപ്പോഴും ആരോപണമുള്ള രാജന്‍ എന്ന വിദ്യാര്‍ത്ഥിയുടെ അധ്യാപകനും ആ കേസിലെ സാക്ഷിയുമായിരുന്നു. പൊലീസ് രാജനെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് രാജനെ ജീവനോടെ കണ്ടതും ഇദ്ദേഹമായിരുന്നു. രാജനെ കക്കയം ക്യാമ്പില്‍ പൊലീസ് കൊണ്ടു പോയ ശേഷം പൊലീസ് …

എലിവിഷം അകത്ത് ചെന്ന് ചികിത്സയിലായിരുന്ന 18 കാരി മരിച്ചു

കാസര്‍കോട്: എലിവിഷം അകത്തു ചെന്നു ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കൂഡ്‌ലു ,ചെട്ടുംകുഴി ഇസത്ത് നഗര്‍ എസ്എം മന്‍സിലിലെ അബ്ദുല്‍ മനാഫിന്റെ മകള്‍ ആമിന നുസ (18)യാണ് മരിച്ചത്. ഇന്ന് (തിങ്കള്‍) പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജൂണ്‍ 25ന് ആണ് ആമിന നുസയെ വിഷം അകത്ത് ചെന്ന് അവശനിലയില്‍ ചെങ്കള, ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില അതീവ ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ …

പുല്ലൂര്‍-പെരിയ പഞ്ചായത്ത് മുന്‍ അംഗം ടി വി അശോകന്‍ അന്തരിച്ചു

കാസര്‍കോട്: പുല്ലൂര്‍-പെരിയ മുന്‍ പഞ്ചായത്തംഗം പെരിയ, വടക്കേക്കരയിലെ ടി വി . അശോകന്‍ (54) അന്തരിച്ചു. അസുഖത്തെത്തുടര്‍ന്ന് ചെങ്കള, ഇന്ദിരാനഗറിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് (തിങ്കള്‍) രാവിലെയാണ് അന്ത്യം സംഭവിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി, കര്‍ഷക സംഘം വില്ലേജ് കമ്മിറ്റിയംഗം, ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി, പെരിയ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീര്‍ഘകാലം പാരലല്‍ കോളേജ് അധ്യാപകനായിരുന്ന അശോകന്‍ നാടക്, പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മികച്ച നാടക നടൻ …

മുംബൈയില്‍ മൂന്നു നില കെട്ടിടം ഇടിഞ്ഞു വീണ് 6 പേര്‍ മരിച്ചു

മുംബൈ: മുംബൈയില്‍ മൂന്നുനില കെട്ടിടം ഇടിഞ്ഞുവീണ് ആറു പേര്‍ മരിച്ചുമരിച്ചവരില്‍ നാലുപേര്‍ സ്ത്രീകളാണ്. ഒരു പുരുഷനും ഒരു 14കാരനുമുണ്ട്. ഏതാനും പേര്‍ക്ക് പരിക്കേറ്റു. മൂന്നു നില കെട്ടിടത്തിന്റെ ആളുകള്‍ താമസിക്കുന്ന മുകളിലെ രണ്ടു നിലകളാണ് തകര്‍ന്നുവീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷിച്ചു.മുംബൈ മാര്‍ക്കുഡിലെ ഹനുമാന്‍ മന്ദിറിനു പിന്നിലുള്ള ജനതാദള്‍ ചാള്‍ നമ്പര്‍ 5 കെട്ടിടത്തിന്റെ രണ്ടു നിലകളാണ് ഇടിഞ്ഞുവീണത്. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. മറ്റൊരു അപകടത്തില്‍ കെട്ടിടത്തിന്റെ സ്റ്റെയര്‍കേസ് സ്ലാബ് തകര്‍ന്നു. സ്റ്റെയര്‍ …

ഇന്നും കാറ്റും മഴയും: ജാഗ്രത മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തു കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ശക്തമായ കാറ്റും മഴയും മുന്നറിയിച്ചു. കാസർകോട്,കണ്ണൂർ ജില്ലകളിൽ ആണ് ശക്തമായ മഴയ്ക്ക് സാധ്യത പ്രവചി ച്ചിട്ടുള്ളത്. വയനാട് മുതൽ എറണാകുളം വരെയുള്ള 8 ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കാസർകോട്ടും കണ്ണൂരും ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 50 കിലോമീറ്റർ വേഗതയിൽ കാറ്റും ഉണ്ടായേക്കാം. മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നാളെയും ഓറഞ്ച് അലർട്ട് മുന്നറിയിപ്പുണ്ട്.

വി ബി -ജി- റാം- ജി : സംസ്ഥാനങ്ങൾക്ക് ആദ്യ ഗഡുമായി കേന്ദ്രം 25 863 കോടി രൂപ അനുവദിച്ചു

ന്യൂഡൽഹി: വികസിത് ഭാരത് -റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (വി ബി- ജി- റാം-ജി )പദ്ധതി നടത്തിപ്പിനുള്ള ആദ്യഗഡുമായി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക്25,863 കോടി രൂപ അനുവദിച്ചു. 2026 ജൂലൈ 1 മുതൽ ആണ് വി ബി -ജി- റാം-ജി പദ്ധതി രാജ്യമെമ്പാടും ആരംഭിച്ചിട്ടുള്ളതെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഗ്രാമീണ തൊഴിലാളികൾക്ക് മാന്യമായ തൊഴിൽ, സമയബന്ധിതമായ വേതനം ഈടുറ്റ ഗ്രാമീണ ആസ്തി ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി ആരംഭിച്ച ആദ്യ …

വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീൽ പരാജയപ്പെട്ടത്തിനു പിന്നാലെ ഇതിഹാസ താരം പടിയിറങ്ങി

ന്യൂജഴ്സി: നോർവേയ്‌ക്കെതിരായ പ്രീക്വാർട്ടർ പോരാട്ടത്തിൽ ബ്രസീൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോറ്റതിന് പിന്നാലെ, ബ്രസീലിയൻ ഇതിഹാസ താരം നെയ്മർ രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു.മത്സരത്തിന് ശേഷം വികാരാധീനനായി സംസാരിച്ച 34-കാരനായ നെയ്മർ, ദേശീയ ടീമിനൊപ്പമുള്ള തന്റെ യാത്ര അവസാനിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു.”ഞാൻ പരമാവധി ശ്രമിച്ചിരുന്നു, എന്നാൽ ഇപ്പോൾ എല്ലാം അവസാനിച്ചിരിക്കുന്നു. എവിടെയാണോ ഞാൻ തുടങ്ങിയത്, അവിടെത്തന്നെ ഇത് പൂർത്തിയാക്കുന്നു.”- നെയ്മർ പറഞ്ഞു. ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായിരുന്നു നെയ്മർ. 139 കളികളിൽ നിന്ന് …

സ്വത്ത് തർക്കം; മലപ്പുറത്ത് ജ്യേഷ്ഠനെ അനുജൻ കുത്തിക്കൊലപ്പെടുത്തി

മലപ്പുറം: സ്വത്ത് തർക്കത്തെ തുടർന്ന് കൊണ്ടോട്ടിയില്‍ ജേഷ്ഠനെ അനുജൻ കുത്തിക്കൊലപ്പെടുത്തി. ഒഴുകൂര്‍ നെരവത്ത് നൂര്‍ മന്‍സിലില്‍ ചിറ്റങ്ങാടന്‍ മുഹമ്മദ് റഫീഖ് (53)ആണ് കൊല്ലപ്പെട്ടത്.ഇയാളുടെ അനുജനായ ചിറ്റങ്ങാടന്‍ സാജിദിനെ(49) പൊലീസ് പിടികൂടി. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. രാവിലെ തറവാട്ട് മുറ്റത്ത് വെച്ച് സ്വത്തുമായി ബന്ധപ്പെട്ട് സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് അടിപിടിയുണ്ടായെന്നും അതിനിടെ സാജിദ് കത്തിയെടുത്ത് റഫീഖിനെ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ റഫീഖിനെ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് …

ഇന്നത്തെ പ്രധാന വാർത്തകൾ

​റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി എന്നിവരുമായി പ്രത്യേകം ഫോൺ സംഭാഷണങ്ങൾ നടത്തി. തുർക്കിയിൽ നടക്കാനിരിക്കുന്ന നാറ്റോ ഉച്ചകോടിയുടെ പശ്ചാത്തലത്തിലാണ് ഈ നിർണായക നീക്കം. കൂടാതെ, ഉച്ചകോടിക്കിടെ ട്രംപ് സെലൻസ്കിയുമായും സിറിയൻ പ്രസിഡന്റുമായും നേരിട്ട് കൂടിക്കാഴ്ച നടത്തുമെന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ​അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയോടനുബന്ധിച്ചുള്ള ഔദ്യോഗിക ചടങ്ങുകൾ ടെഹ്‌റാനിൽ ആരംഭിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് …