വി ബി -ജി- റാം- ജി : സംസ്ഥാനങ്ങൾക്ക് ആദ്യ ഗഡുമായി കേന്ദ്രം 25 863 കോടി രൂപ അനുവദിച്ചു

ന്യൂഡൽഹി: വികസിത് ഭാരത് -റോസ്ഗാർ ആൻഡ് ആജീവിക മിഷൻ (വി ബി- ജി- റാം-ജി )പദ്ധതി നടത്തിപ്പിനുള്ള ആദ്യഗഡുമായി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക്
25,863 കോടി രൂപ അനുവദിച്ചു. 2026 ജൂലൈ 1 മുതൽ ആണ് വി ബി -ജി- റാം-ജി പദ്ധതി രാജ്യമെമ്പാടും ആരംഭിച്ചിട്ടുള്ളതെന്ന് കേന്ദ്ര ഗ്രാമ വികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ഗ്രാമീണ തൊഴിലാളികൾക്ക് മാന്യമായ തൊഴിൽ, സമയബന്ധിതമായ വേതനം ഈടുറ്റ ഗ്രാമീണ ആസ്തി ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി ആരംഭിച്ച ആദ്യ ദിവസം തന്നെ കേരളം, രാജസ്ഥാൻ, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങൾ പദ്ധതി പ്രവർത്തനം ആരംഭിച്ചു എന്നു മന്ത്രി പറഞ്ഞു.ഈ പദ്ധതിയിൽ ഗ്രാമീണ തൊഴിലാളികൾക്ക് 10 ശതമാനം വേതനം വർദ്ധിപ്പിച്ചു. വേതനം 15 ദിവസംഇടവിട്ട് നൽകുമെന്ന് മന്ത്രി പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page