സുരക്ഷാവേലി ഇല്ലാതെ ട്രാന്‍സ്‌ഫോമര്‍; ചെര്‍ക്കള സ്‌കൂളിന് സമീപം അപകടഭീഷണി

കാസര്‍കോട്: ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍സെക്കഡറി സ്‌കൂള്‍ പരിസരത്തെ സര്‍വീസ് റോഡിലെ സുരക്ഷാവേലി ഇല്ലാത്ത ട്രാന്‍സ്‌ഫോമര്‍ അപകട ഭീഷണിയാകുന്നു. ചെറിയ കുട്ടികള്‍ക്കു പോലും തൊടാന്‍ പറ്റുന്ന രീതിയില്‍ താഴ്ത്തിയാണ് ഫ്യൂസുകള്‍ സ്ഥാപിച്ചിട്ടുള്ളത്. സ്‌കൂളിലെ യുപി വിഭാഗം കെട്ടിടത്തിന് സമീപത്തെ റോഡിനരികിലാണ് അപകട കെണിയുള്ളത്. ട്രാന്‍ഫോര്‍മറിന്റെ സമീപത്തുകൂടിയാണ് ദിവസവും നൂറുകണക്കിന് കുട്ടികള്‍ വരികയും പോവുകയും ചെയ്യുന്നത്. എന്നിട്ടും ഒരു സുരക്ഷാ മാനദണ്ഡവും ബാധകമാകാത്ത രീതിയിലാണ് ഇതു സ്ഥാപിച്ചത്. റോഡില്‍ നിന്നു നിശ്ചിത അകലം പോലും പാലിക്കാതെയാണ് ഇതുള്ളതെന്നു വ്യക്തം. ബന്ധപ്പെട്ട …

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കടയില്‍ ജീവനൊടുക്കിയ നിലയില്‍

കോഴിക്കോട്: ഡിവൈഎഫ്‌ഐ യുടെ സജീവ പ്രവര്‍ത്തകനായ യുവാവിനെ കടയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വടകര ബ്ലോക്ക് കമ്മറ്റി അംഗം പുറങ്കര സ്വദേശി എംവി സുമേഷ്(37) ആണ് മരിച്ചത്. വടകര വീരഞ്ചേരിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ കടയിലെത്തി അന്വേഷിച്ചപ്പോഴാണ് സുമേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ വെള്ളിക്കോത്തെ യുവാവ് മരിച്ചു

കാസര്‍കോട്: ട്രെയിന്‍ തട്ടി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെള്ളിക്കോത്ത്, ആലിങ്കീല്‍ വീട്ടില്‍ കമലാക്ഷിയുടെ മകന്‍ അനീഷ് (37) ആണ് മരിച്ചത്. ഇന്ന് (വെള്ളി) രാവിലെ കാഞ്ഞങ്ങാട്ടെ സഹകരണാശുപത്രിയിലായിരുന്നു അന്ത്യം.പുതിയ കോട്ടയിലെ പച്ചക്കറി കടയിലെ ജീവനക്കാരനായിരുന്നു അനീഷ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്തരമണിയോടെ കാഞ്ഞങ്ങാട്, കുശാല്‍ നഗറിലാണ് അനീഷിനെ ട്രെയിന്‍ തട്ടി പരിക്കേറ്റ നിലയില്‍ കാണപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഗുരുതരമായി പരിക്കേറ്റ അനീഷിനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ പരിക്ക് അതീവ ഗുരുതരമായതിനാല്‍ കാസര്‍കോട്, …

ബസ് കാത്തുനില്‍ക്കുകയായിരുന്ന ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി, കുഞ്ചത്തൂരിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ നിര്‍ബന്ധിച്ച് ജോലിചെയ്യിപ്പിച്ചു; കൗമാരക്കാരനടക്കം മൂന്നു പേര്‍ അറസ്റ്റില്‍

മംഗളൂരു: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് ജോലിചെയ്യിപ്പിക്കുകയും അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ കൗമാരക്കാരനടക്കം മൂന്നു പേര്‍ അറസ്റ്റില്‍. ഉഡുപ്പി ജില്ലയിലെ ബ്രഹ്‌മവാര്‍ സാലേകേരി വരമ്പള്ളിയിലെ വിഖ്യാത് ആചാര്യ (19), മറ്റപ്പാടിയിലെ സുചിത് നായക് (20) എന്നിവരെയാണ് പൊലീസ് ബ്രഹ്‌മാവര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് സംഭവം. രാവിലെ സ്‌കൂളിലേക്ക് പോകുവാനായി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ സംഘം കേരളത്തിലേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുഞ്ചത്തൂര്‍ പദവിലെ ഫര്‍ണിച്ചര്‍ നിര്‍മാണ സ്ഥാപനത്തില്‍ എത്തിച്ച് തൊഴില്‍ ചെയ്യാന്‍ …

ഭിന്നശേഷിക്കാരിയായ 17കാരിയെ പീഡിപ്പിച്ചു; ബേക്കല്‍ പൊലീസ് അഞ്ചു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, പ്രതികള്‍ക്കായി അന്വേഷണം

കാസര്‍കോട്: ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂരമായ പീഡനത്തിനു ഇരയാക്കിയതായി പരാതി. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് അഞ്ചു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.പള്ളിക്കര പഞ്ചായത്തില്‍ താമസക്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ആദ്യം ഒരു ഓട്ടോ ഡ്രൈവറാണ് പീഡിപ്പിച്ചതെന്നു പറയുന്നു. അതിനു ശേഷമാണ് പ്രസ്തുത ഡ്രൈവറുടെ സുഹൃത്ത് ഉള്‍പ്പെടെയുള്ള നാലുപേര്‍ കൂടി പീഡിപ്പിച്ചതെന്നു പറയുന്നു. ഇതു സംബന്ധിച്ച് ബേക്കല്‍ പൊലീസിനു നേരത്തെ സൂചനകള്‍ ലഭിച്ചിരുന്നു. എന്നാല്‍ കേസെടുത്തിരുന്നില്ല. വീണ്ടും പരാതി ഉയര്‍ന്നതോടെ വിവരം ചൈല്‍ഡ് വെല്‍ഫയര്‍ …

ചെമ്മനാട്, അണിഞ്ഞയില്‍ 65 കാരന്‍ 25 കോല്‍ താഴ്ച്ചയുള്ള കിണറില്‍ വീണു; രക്ഷകരായി ഫയര്‍ഫോഴ്‌സ്

കാസര്‍കോട്: 25 കോല്‍ താഴ്ചയും എട്ടുകോല്‍ വെള്ളവുമുള്ള കിണറില്‍ വീണ 65 കാരനെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് സാഹസികമായി രക്ഷപ്പെടുത്തി. ചെമ്മനാട്, അണിഞ്ഞയിലെ രാജ്‌മോഹ(65)നെയാണ് രക്ഷപ്പെടുത്തിയത്. ഇദ്ദേഹത്തെ ഇന്ന് (വെള്ളി) രാവിലെയാണ് വീട്ടു കിണറ്റില്‍ വീണ നിലയില്‍ കാണപ്പെട്ടത്. വിവരമറിഞ്ഞെത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. എന്നാല്‍ കരയ്ക്കു കയറ്റാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വി എം സതീശന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് രാജ്‌മോഹനെ പരിക്കുകളൊന്നുമില്ലാതെ കരയ്‌ക്കെടുത്തത്. …

ആകാശവാണി മുൻ വാർത്ത അവതാരകൻ വി.കെ രഘുനാഥ് അന്തരിച്ചു

മാനന്തവാടി: എഴുത്തുകാരനും ആകാശവാണി കോഴിക്കോട് നിലയം മുൻ വാർത്ത അവതാരകനുമായവി.കെ.രഘുനാഥ് (69) അന്തരിച്ചു.ജനയുഗം സബ് എഡിറ്റർ, ദീർഘകാലം സമാന്തര കലാലയ രംഗത്ത് അധ്യാപകൻ, ഓൺലൈൻ ചാനലുകളിൽ വാർത്താ വിഭാഗം മേധാവി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.ഭാര്യ: ശാരദ . മക്കൾ: അക്ഷര (അധ്യാപിക), ശ്രീക്കുട്ടൻ (അബുദാബി), മരുമക്കൾ: എം.എ. സനിൽ (എസ്.ഐ),സുമിത (നേഴ്സ്, അബുദാബി).

കുംബഡാജെ, തലബയലില്‍ കര്‍ഷകന്‍ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കുംബഡാജെ, പഞ്ചായത്തിലെ ഗാഡിഗുഡ്ഡെ, തലബയലില്‍ കര്‍ഷകന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതരായ കര്‍ണല്‍ ക്രാസ്ത- അഞ്ജലീന ക്രാസ്ത ദമ്പതികളുടെ മകന്‍ റോബര്‍ട്ട് ക്രാസ്ത (50)യാണ് മരിച്ചത്. ഇന്ന് (വെള്ളി) രാവിലെയാണ് ഇദ്ദേഹത്തെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെയിറക്കി മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനായ റോബര്‍ട്ട് ക്രാസ്ത വീട്ടില്‍ തനിച്ചാണ് താമസമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണം സംബന്ധിച്ച് ബദിയഡുക്ക …

ആലംപാടി, സിഎച്ച് നഗറിലെ മലഞ്ചരക്ക് കടയില്‍ വന്‍ കവര്‍ച്ച; 450 കിലോ കൊട്ടടക്കയും ഡിജിറ്റല്‍ ത്രാസും നഷ്ടപ്പെട്ടു

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആലംപാടിയില്‍ മലഞ്ചരക്ക് കട കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. സിഎച്ച് നഗറിലെ ഇസ്മയിലിന്റെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ 450 കിലോ ഉലിച്ച അടക്ക, 10 കിലോ കശുവണ്ടി, ഡിജിറ്റല്‍ ത്രാസ് എന്നിവ കൈക്കലാക്കുകയായിരുന്നു. ജൂണ്‍ 30നും ജുലായ് ഒന്നിനു ഏഴു മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു ഇസ്മയില്‍ വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഏതെങ്കിലും വാഹനത്തില്‍ എത്തിയ സംഘമായിരിക്കും …

ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി സംയുക്ത പാരന്റിംഗ് ക്ലാസ് ശ്രദ്ധേയമായി

കാസർകോട് : എതിർത്തോട് ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന എതിർത്തോട്, ബേർക്ക-ചെർക്കള, മാവിനക്കട്ട, പള്ളിപ്പുഴ എന്നീ അൽബിർ സ്കൂളുകളുടെ സംയുക്ത പാരന്റിംഗ് ക്ലാസ് ചെർക്കളയിൽ സംഘടിപ്പിച്ചു. നാല് സ്കൂളുകളിൽ നിന്നായി 200-ഓളം രക്ഷിതാക്കൾ പങ്കെടുത്തു. അക്കാദമി ചെയർമാൻ ഡോ. ഇ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. അൽബിർ ജില്ലാ കോർഡിനേറ്റർ ജാബിർ ഹുദവി ചാനടുക്കം ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥി വിദ്യാനഗർ എസ്.ഐ വിജയൻ മേലോത്ത്, അക്കാദമിയുടെ കീഴിലുള്ള നാല് അൽബിർ സ്കൂളുകളും മികച്ച വിദ്യാഭ്യാസ …

മാവുങ്കാലിൽ പട്ടാപ്പകൽ യുവതിയെ തള്ളിയിട്ട് 3 പവന്റെ മാല കവർന്നു; സ്കൂട്ടറിൽ എത്തിയ പ്രതികൾക്കായി അന്വേഷണം ഊർജിതം

കാസർകോട്: പട്ടാപ്പകൽ യുവതിയെ ഇരുചക്ര വാഹനത്തിൽ പിന്തുടർന്നെത്തിയ സംഘം തള്ളിയിട്ട് മൂന്ന് പവന്റെ താലിമാല കവർന്നു. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മാവുങ്കാൽ നെല്ലിത്തറ കാംകോയ്ക്ക് സമീപമാണ് സംഭവം നടന്നത്. നെല്ലിത്തറയിലെ ഫുഡ് പ്രൊഡക്ട്സ് സ്ഥാപനത്തിലെ ജീവനക്കാരിയും പുലയനടുക്കത്തെ രവിയുടെ ഭാര്യയുമായ കെ.സിന്ധുവിന്റെ (42) മാലയാണ് കവർച്ചാ സംഘം തട്ടിയെടുത്തത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്കൂട്ടറിൽ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു സിന്ധു. തിരിച്ച് മടങ്ങുന്നതിനിടെ വെള്ള നിറത്തിലുള്ള പഴയ മോഡൽ സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘം ഇവരെ പിന്തുടരുകയായിരുന്നു. …

ലഹരി സംഘം പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ചു; യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ

കോഴിക്കോട്: പേരാമ്പ്രയിൽ ലഹരി സംഘം പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ചു. രണ്ടു യുവാക്കളും മൂന്നു യുവതികളും ഉൾപ്പടെ അഞ്ചു പേർ പിടിയിലായി. വ്യാഴാഴ്ച വൈകിട്ട് പേരാമ്പ്ര പാണ്ടിക്കോട് വെച്ചാണ് ഡാൻസഫ് സ്‌ക്വാഡ് ഇവരെ പിടികൂടിയത്. ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് അന്വേഷിക്കാൻ എത്തിയത്. പരിശോധക്കിടെ ലഹരി സംഘത്തിൽ ഉണ്ടായിരുന്നവർ പൊലീസിനെ ആക്രമിക്കുകയായിരുന്നു. പൊലീസിനെ ആക്രമിക്കുന്നത് കണ്ട് എത്തിയ നാട്ടുകാർക്ക് നേരെയും ലഹരി സംഘം തിരിഞ്ഞു. തുടർന്ന് കൂടുതൽ പൊലീസ് എത്തിയാണ് ഇവരെ …

തെയ്യം കലാകാരൻ അരമങ്ങാനത്തെ കെ ചന്ദ്രന്‍ അന്തരിച്ചു

കാസർകോട്: തെയ്യം കലാകാരന്‍ മാങ്ങാട് അരമങ്ങാനത്തെ കെ ചന്ദ്രന്‍ (61) അന്തരിച്ചു. പരേതരായ കൃഷ്ണന്റെയും ചിയേയിയുടെയും മകനാണ്.ഭാര്യ: പ്രേമ (അംഗന്‍വാടി ഹെല്‍പ്പര്‍ അമരാവതി). മക്കള്‍: രഞ്ജിത്ത്, രഞ്ജിനി, രജീഷ്, രജിത. മരുമക്കള്‍: ഉമേഷ് (പേരൂല്‍), പ്രജില്‍ (ഏച്ചൂര്‍), രജിഷ (പുല്ലിയോട്). സഹോദരങ്ങള്‍: കെ മധു ( ഉദുമ കര്‍ഷക ക്ഷേമ സഹകരണ സംഘം ജീവനക്കാരന്‍), പരേതനായ സുരേഷ്.

ക്വാറിയില്‍ ജോലിക്കിടെ പാറ തകര്‍ന്ന് വീണു; ഏഴ് തൊഴിലാളികൾക്ക് ദാരുണാന്ത്യം

ബംഗളൂരു: സൗത്ത് ജില്ലയിലെ താവരെക്കെര മടപട്ടണയിൽ ക്വാറിയിൽ പാറയിടിഞ്ഞ് 7 തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കാവേരി ക്രഷറിലാണ് ദാരുണമായ സംഭവം നടന്നത്. ക്വാറിയിൽ ജോലി ചെയ്യുന്നതിനിടെ മുകളിൽ നിന്ന് ട്രാക്ടർ ഉപയോഗിച്ച് നീക്കുകയായിരുന്ന കൂറ്റൻ പാറക്കല്ല് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. തൊഴിലാളികൾക്ക് രക്ഷപ്പെടാൻ സമയം ലഭിക്കും മുമ്പേ കല്ലിനടിയിൽ കുടുങ്ങി.ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.വ്യാഴാഴ്ച രാവിലെയാണ് സംഭവം. മരിച്ചവരിൽ മധ്യപ്രദേശ് സ്വദേശികളായ നാരായൺ ഗൗണ്ട് (32), രാമാവത് സിങ് (30), ഭുവനേശ്വർ സിങ് ഗൗണ്ട് …

ഇന്നത്തെ പ്രധാന വാർത്തകൾ

​കഴിഞ്ഞ ഏതാനും മണിക്കൂറുകൾക്കുള്ളിൽ യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി. യുക്രെയ്ൻ ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത് അനുസരിച്ച്, റഷ്യ ഏകദേശം 500-ഓളം ഡ്രോണുകളും 70-ലധികം മിസൈലുകളുമാണ് തൊടുത്തുവിട്ടത്.​ ആക്രമണത്തിൽ കീവിൽ പത്തിലധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റസിഡൻഷ്യൽ കെട്ടിടങ്ങൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. ​അമേരിക്കയോടുള്ള യുക്രെയ്ന്റെ ആവശ്യം: ഈ സാഹചര്യത്തിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പാട്രിയറ്റ് എയർ ഡിഫൻസ് മിസൈലുകൾ സ്വന്തമായി നിർമ്മിക്കാനുള്ള ലൈസൻസ് …