ആലംപാടി, സിഎച്ച് നഗറിലെ മലഞ്ചരക്ക് കടയില്‍ വന്‍ കവര്‍ച്ച; 450 കിലോ കൊട്ടടക്കയും ഡിജിറ്റല്‍ ത്രാസും നഷ്ടപ്പെട്ടു

കാസര്‍കോട്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആലംപാടിയില്‍ മലഞ്ചരക്ക് കട കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. സിഎച്ച് നഗറിലെ ഇസ്മയിലിന്റെ ഉടമസ്ഥതയിലുള്ള മലഞ്ചരക്ക് കടയിലാണ് കവര്‍ച്ച നടന്നത്. ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ 450 കിലോ ഉലിച്ച അടക്ക, 10 കിലോ കശുവണ്ടി, ഡിജിറ്റല്‍ ത്രാസ് എന്നിവ കൈക്കലാക്കുകയായിരുന്നു. ജൂണ്‍ 30നും ജുലായ് ഒന്നിനു ഏഴു മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു ഇസ്മയില്‍ വിദ്യാനഗര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഏതെങ്കിലും വാഹനത്തില്‍ എത്തിയ സംഘമായിരിക്കും കവര്‍ച്ചക്ക് പിന്നിലെന്നു സംശയിക്കുന്നു. വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിലുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളുടെ പരിശോധന തുടങ്ങി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page