കോഴിക്കോട്: ഡിവൈഎഫ്‌ഐ യുടെ സജീവ പ്രവര്‍ത്തകനായ യുവാവിനെ കടയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വടകര ബ്ലോക്ക് കമ്മറ്റി അംഗം പുറങ്കര സ്വദേശി എംവി സുമേഷ്(37) ആണ് മരിച്ചത്. വടകര വീരഞ്ചേരിയില്‍ അലൂമിനിയം ഫാബ്രിക്കേഷന്‍ കട നടത്തുകയായിരുന്നു. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ കടയിലെത്തി അന്വേഷിച്ചപ്പോഴാണ് സുമേഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.








