ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമി സംയുക്ത പാരന്റിംഗ് ക്ലാസ് ശ്രദ്ധേയമായി

കാസർകോട് : എതിർത്തോട് ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന എതിർത്തോട്, ബേർക്ക-ചെർക്കള, മാവിനക്കട്ട, പള്ളിപ്പുഴ എന്നീ അൽബിർ സ്കൂളുകളുടെ സംയുക്ത പാരന്റിംഗ് ക്ലാസ് ചെർക്കളയിൽ സംഘടിപ്പിച്ചു. നാല് സ്കൂളുകളിൽ നിന്നായി 200-ഓളം രക്ഷിതാക്കൾ പങ്കെടുത്തു.

അക്കാദമി ചെയർമാൻ ഡോ. ഇ. അബ്ദുല്ല കുഞ്ഞി ഹാജി അധ്യക്ഷത വഹിച്ചു. അൽബിർ ജില്ലാ കോർഡിനേറ്റർ ജാബിർ ഹുദവി ചാനടുക്കം ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥി വിദ്യാനഗർ എസ്.ഐ വിജയൻ മേലോത്ത്, അക്കാദമിയുടെ കീഴിലുള്ള നാല് അൽബിർ സ്കൂളുകളും മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ മാതൃകാപരമായി മുന്നേറുകയാണെന്നും ധാർമിക മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെ കുട്ടികളുടെ വ്യക്തിത്വവികസനം സാധ്യമാകുമെന്നും ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സമൂഹം ഒന്നിച്ചു നിൽക്കണമെന്നും പറഞ്ഞു.മൊയ്തു മൗലവി ചെർക്കള പ്രാർത്ഥന നടത്തി. അൽബിർ സ്റ്റേറ്റ് ട്രെയിനിംഗ് കൺവീനർ ഫൈസൽ ഹുദവി ക്ലാസിന് നേതൃത്വം നൽകി. കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കളുടെ പങ്ക്, കുടുംബാന്തരീക്ഷത്തിന്റെ പ്രാധാന്യം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകത എന്നിവ അദ്ദേഹം വിശദീകരിച്ചു.
എസ്.ഐ വിജയൻ മേലോത്ത്, ജാബിർ ഹുദവി ചാനടുക്കം, ഫൈസൽ ഹുദവി പരതക്കാട് എന്നിവർക്ക് അക്കാദമിയുടെ സ്നേഹോപഹാരങ്ങൾ നൽകി.
അൽബിർ ജില്ലാതല ടാലന്റ് ടെസ്റ്റിൽ വിജയിച്ച ശംസുൽ ഉലമ അൽബിർ സ്കൂൾ ബേർക്ക-ചെർക്കളയിലെ വിദ്യാർത്ഥിനി ആയിഷത്ത് മിന്നത്ത്, സ്വന്തം കൈപ്പടയിൽ വിശുദ്ധ ഖുർആൻ എഴുതി ഗിന്നസ് റെക്കോഡ് നേടിയ മുഹമ്മദ് മിദ്ലാജ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർത്ഥികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും അധ്യാപികമാരും സംബന്ധിച്ചു.
അക്കാദമി കോർഡിനേറ്റർ ഹാഫിസ് സവാദ് വാഫി സ്വാഗതവും സ്കൂൾ കോർഡിനേറ്റർ ഇർഷാദ് തെക്ക്പുറം നന്ദിയും പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page