ബസ് കാത്തുനില്‍ക്കുകയായിരുന്ന ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി, കുഞ്ചത്തൂരിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തില്‍ നിര്‍ബന്ധിച്ച് ജോലിചെയ്യിപ്പിച്ചു; കൗമാരക്കാരനടക്കം മൂന്നു പേര്‍ അറസ്റ്റില്‍

മംഗളൂരു: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് ജോലിചെയ്യിപ്പിക്കുകയും അക്രമിക്കുകയും ചെയ്ത സംഭവത്തില്‍ കൗമാരക്കാരനടക്കം മൂന്നു പേര്‍ അറസ്റ്റില്‍. ഉഡുപ്പി ജില്ലയിലെ ബ്രഹ്‌മവാര്‍ സാലേകേരി വരമ്പള്ളിയിലെ വിഖ്യാത് ആചാര്യ (19), മറ്റപ്പാടിയിലെ സുചിത് നായക് (20) എന്നിവരെയാണ് പൊലീസ് ബ്രഹ്‌മാവര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂണ്‍ ഒന്നിനാണ് സംഭവം. രാവിലെ സ്‌കൂളിലേക്ക് പോകുവാനായി ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥിയെ സംഘം കേരളത്തിലേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് കുഞ്ചത്തൂര്‍ പദവിലെ ഫര്‍ണിച്ചര്‍ നിര്‍മാണ സ്ഥാപനത്തില്‍ എത്തിച്ച് തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിച്ചു. വീട്ടിലേക്ക് പോകണമെന്ന് അപേക്ഷിച്ച കുട്ടിയെ പ്രതികള്‍ മര്‍ദ്ദിച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് കുട്ടിയെ മുറിയില്‍ പൂട്ടിയിടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. രക്ഷിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് മൂന്നു പ്രതികളെയും കുഞ്ചത്തൂരിലെത്തി കസ്റ്റഡിയിലെടുത്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page