കുംബഡാജെ, തലബയലില്‍ കര്‍ഷകന്‍ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കുംബഡാജെ, പഞ്ചായത്തിലെ ഗാഡിഗുഡ്ഡെ, തലബയലില്‍ കര്‍ഷകന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരേതരായ കര്‍ണല്‍ ക്രാസ്ത- അഞ്ജലീന ക്രാസ്ത ദമ്പതികളുടെ മകന്‍ റോബര്‍ട്ട് ക്രാസ്ത (50)യാണ് മരിച്ചത്. ഇന്ന് (വെള്ളി) രാവിലെയാണ് ഇദ്ദേഹത്തെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെയിറക്കി മുള്ളേരിയയിലെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനായ റോബര്‍ട്ട് ക്രാസ്ത വീട്ടില്‍ തനിച്ചാണ് താമസമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണം സംബന്ധിച്ച് ബദിയഡുക്ക പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍; ബെര്‍ണാഡ് ക്രാസ്ത, ഹെറി ക്രാസ്ത, ഹെലന്‍ ക്രാസ്ത, പൗലിന്‍ ക്രാസ്ത, ഫ്‌ളോറിന്‍ ക്രാസ്ത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കോൺഗ്രസ്- സി പി എം ഭായ് ഭായ് ; തൃശ്ശൂർ പാറളം പഞ്ചായത്തിൽ ഇടതു പിന്തുണയോടെ കോൺഗ്രസിന്റെ അവിശ്വാസം പാസായി: രണ്ടാഴ്ചക്കിടയിൽ സംസ്ഥാനത്ത് ബിജെപിക്ക് നഷ്ടമായത് മൂന്ന് പഞ്ചായത്ത് ഭരണം
Scroll to top

You cannot copy content of this page